Bigg Boss S 4 : 'ഞാൻ പ്രാർത്ഥിച്ച രണ്ട് കാര്യങ്ങളും നടന്നു'; വിനയ് എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മിപ്രിയ

Published : Jun 20, 2022, 10:29 AM IST
Bigg Boss S 4 : 'ഞാൻ പ്രാർത്ഥിച്ച രണ്ട് കാര്യങ്ങളും നടന്നു'; വിനയ് എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മിപ്രിയ

Synopsis

താൻ ഈ ആഴ്ച പ്രാർത്ഥിച്ച രണ്ട് കാര്യങ്ങളും നടന്നുവെന്ന് പറയുകയാണ് ലക്ഷ്മി പ്രിയ. ധന്യയോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. 

റെ രസകരവും സംഭവ ബഹുലവുമായ എപ്പിസോഡുകളുമായി ബി​ഗ് ബോസ്(Bigg Boss ) സീസൺ നാല് മുന്നേറുകയാണ്. ഇനി രണ്ടാഴ്ച മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. പന്ത്രണ്ടാം ആഴ്ച പിന്നിടുമ്പോൾ വിനയ് ആണ് കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പടിയിറങ്ങിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തി ആറാഴ്ച നിന്ന ശേഷമാണ് വിനയ് എവിക്ട് ആയത്. ഈ അവസരത്തിൽ താൻ ഈ ആഴ്ച പ്രാർത്ഥിച്ച രണ്ട് കാര്യങ്ങളും നടന്നുവെന്ന് പറയുകയാണ് ലക്ഷ്മി പ്രിയ. ധന്യയോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. 

"ഈ ആഴ്ച ഞാൻ പ്രാർത്ഥിച്ച രണ്ട് കാര്യങ്ങളും നടന്നു. ധന്യയ്ക്കോ ദിൽഷക്കോ ടിക്കറ്റ് ടു ഫിനാലെ കിട്ടണമെന്നതായിരുന്നു ഒന്ന്. അതിൽ ഒരാൾക്ക് കിട്ടി. ഇവിടുത്തെ സ്ത്രീകൾ ഒരുപാട് അപമാനങ്ങളും മുറിവേൽക്കലുകളും ഏറ്റിട്ടുണ്ട്. അതുകൊണ്ട് സ്ത്രീകൾ ജയിക്കണം എന്ന് എനിക്കുണ്ടായിരുന്നു. ഇവിടെ ചവിട്ടി അരയ്ക്കപ്പെട്ടിട്ടുള്ളതെല്ലാം പെണ്ണുങ്ങളാണ്", എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. 

'16 വയസില്‍ നാടകം അഭിനയിക്കാന്‍ പോയി, കുടുംബത്തെ രക്ഷിച്ചു, കടങ്ങൾ വീട്ടി'; ലക്ഷ്മി പ്രിയയുടെ ഭർത്താവ്

ഇവിടെയുള്ള മത്സരാർത്ഥികളിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾ മുന്നിലായിരുന്നുവെന്ന് താൻ വിശ്വാസിക്കുന്നുവെന്നാണ് ധന്യ പറഞ്ഞത്. നമ്മൾ ഒന്നിനും ഇടപെടാതിരുന്നാൽ ഒരുപ്രശ്നവും ഉണ്ടാവില്ലെന്നും ഒരു മനുഷ്യന് ഇൻവോൾവ്മെന്റ് ആവശ്യമാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. ഈ വീട്ടിൽ എല്ലാവരും മിണ്ടാതിരുന്നാൽ ബോറായി പോകുമെന്നാണ് ധന്യ പറയുഞ്ഞത്. 

വിനയിയുടെ വാക്കുകൾ 

"പുറത്തു നിന്ന് കാണുന്നത് പോലെയല്ല ഇതിനകത്തെ ജീവിതം. ഭയങ്കര സ്ട്രെസ് ഫുൾ ആണ്. എന്നാൽ എൻജോയ് ചെയ്യാൻ സാധിക്കുന്നതുമാണ്. ഒരുപക്ഷേ സാധാരണ ജീവിതത്തിൽ നമുക്കിങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. ജീവിതത്തിലേക്കുള്ള വലിയൊരു പാഠം ആണ് ഈ ഷോ. ആറാഴ്ച നിർത്തിയ എല്ലാവരോടും നന്ദി. ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്നറിയില്ല. പുറത്തുനിന്ന് എന്ത് നമ്മൾ പ്ലാൻ ചെയ്താലും അതൊന്നും അകത്ത് നടക്കില്ല", എന്ന് വിനയ് പറയുന്നു. സ്ട്രോങ് ആയിട്ടുള്ള മത്സരാർത്ഥി ആരാണെന്ന മോഹൻലാലിന്റെ ചോദ്യത്തിന് റോൺസൺ, ബ്ലെസ്ലി എന്നിവരാണെന്ന് വിനയ് പറയുന്നു. 

റോൺസണും അഖിലുമാണ് ഷോയിൽ തനിക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നതെന്നും വിനയ് പറയുന്നു. പിന്നാലെ ആറ് ആഴ്ചയിലെ വിനയിയുടെ ജീവിതവും മോഹൻലാൽ കാണിക്കുന്നുണ്ട്. ലക്ഷ്മി പ്രിയയോട് വിനയ് ക്ഷമ ചോദിക്കുന്നുമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക