
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇന്നത്തെ എപ്പിസോഡോടെ വാരാന്ത്യ എവിക്ഷനുകള്‍ പൂര്‍ത്തിയായി. ഒന്‍പത് പേര് ഇടംപിടിച്ചിരുന്ന ജംബോ നോമിനേഷന് ലിസ്റ്റില്‍ നിന്ന് ഗബ്രിയാണ് ശനിയാഴ്ച പുറത്തായത്. സഹമത്സരാര്ഥികളെയും പ്രേക്ഷകരെയും ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. നോമിനേഷനില്‍ ഉള്‍പ്പെട്ട ഒന്‍പത് പേരില്‍ ഋഷി, ജാസ്മിന്, അന്‍സിബ എന്നിവര്‍ മാത്രമാണ് സേഫ് ആയതായി ബിഗ് ബോസ് ശനിയാഴ്ച അറിയിച്ചത്. അവശേഷിക്കുന്ന അഞ്ച് പേരുടെ പ്രേക്ഷകവിധി ഇന്ന് പ്രഖ്യാപിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
നോമിനേഷനില്‍ അവശേഷിക്കുന്ന അഞ്ച് പേരോടും എണീറ്റ് നില്ക്കാന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ എവിക്ഷന് പരിപാടി ആരംഭിച്ചത്. സ്റ്റോര്‍ റൂമില്‍ വച്ചിരിക്കുന്ന ക്യൂ കാര്‍ഡുകള്‍ അഞ്ച് പേര്‍ക്കും നല്കാന് പിന്നാലെ ക്യാപ്റ്റന്‍ മോഹന്‍ലാല്‍ നിര്‍ദേശം നല്കി. ലഭിച്ചിരിക്കുന്ന കാര്‍ഡുകള്‍ അഞ്ച് പേരും ഒരുമിച്ച് തുറക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് പേരുടെ കാര്‍ഡുകളിലും ഒരേയൊരാളുടെ പേരാണ് എഴുതിയിരുന്നത്. രതീഷ് കുമാറിന്റേതായിരുന്നു അത്. രതീഷ് കുമാര്‍ എവിക്റ്റഡ് എന്നാണ് കാര്‍ഡുകളില്‍ ഉണ്ടായിരുന്നത്.
ഈ സീസണിലെ ആദ്യ എവിക്ഷനിലൂടെ ആദ്യ വാരം തന്നെ ബിഗ് ബോസില്‍ നിന്ന് പുറത്തായ ആളാണ് രതീഷ് കുമാര്‍. ഒരാഴ്ച മുന്‍പ് അതിഥിയായി അദ്ദേഹം വീണ്ടും ബിഗ് ബോസിലേക്ക് എത്തുകയായിരുന്നു. രതീഷിന്റെ ബിഗ് ബോസിലെ രണ്ടാം വരവിന്റെ കാലയളവ് അവസാനിച്ചെന്ന് അറിയിക്കുകയായിരുന്നു ബിഗ് ബോസ് ഇന്ന്. മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കലാണ് രതീഷിനുള്ള ഡ്യൂട്ടിയായി ബിഗ് ബോസ് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഒരു മത്സരാര്‍ഥിയായി ഇവിടെ തുടര്‍ന്നാലോ എന്ന ഭയത്താല്‍ പലരും മനസ് തുറക്കുന്നില്ലെന്ന് രതീഷ് നേരത്തെ പൊതുവായി പറഞ്ഞിരുന്നു.
ALSO READ : പ്രേക്ഷക സ്വീകാര്യത നേടി 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ