Bigg Boss 4 : റോബിൻ റിയാസിനെ തല്ലിയോ? ആരാഞ്ഞ് ബി​ഗ് ബോസ്, എതിർത്ത് ജാസ്മിനും

Published : Jun 03, 2022, 09:36 PM ISTUpdated : Jun 03, 2022, 09:40 PM IST
Bigg Boss 4 : റോബിൻ റിയാസിനെ തല്ലിയോ? ആരാഞ്ഞ് ബി​ഗ് ബോസ്, എതിർത്ത് ജാസ്മിനും

Synopsis

സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ ഓരോരുത്തരുടെയും അഭിപ്രായം ബി​ഗ് ബോസ് തേടുന്നത്.

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് വീട്ടിലെ കളികൾ മാറിമറിയുകയാണ്. റോബിൻ തിരിച്ചു വരുമോ ഇല്ലയോ എന്ന കാര്യത്തിലെ ആശയക്കുഴപ്പമാണ് ഷോയിൽ ഇപ്പോൾ നടക്കുകയാണ്. അതേസമയം, വീക്കിലി ടാസ്ക്കിനിടയിൽ എന്താണ് സംഭവിച്ചതെന്ന് മത്സരാർത്ഥികളോട് ആരായുകയാണ് ബി​ഗ് ബോസ്. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ ഓരോരുത്തരുടെയും അഭിപ്രായം ബി​ഗ് ബോസ് തേടുന്നത്. ആദ്യം ഇക്കാര്യത്തെ പറ്റി സംസാരിച്ചത് സൂരജ് ആണ്. 

ഓരോരുത്തരുടെയും പ്രതികരണങ്ങൾ ഇങ്ങനെ

സൂരജ്

സ്പ്രേ അടിക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. റോബിൻ ബാത്റൂമിൽ വച്ച് ഒച്ച എടുക്കുമ്പോഴൊക്കെ ഞാൻ ഉണ്ടായിരുന്നു. റോൺസൺ, അഖിലും മാത്രമാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. പിന്നാലെ എല്ലാവരും എത്തിയ ശേഷം ഡോക്ട്ർ പുറത്തിറങ്ങി റിയാസിനെ അടിക്കുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലായത്.  

അഖിൽ

റൂം സ്പ്രേ അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. റോബിൻ ബാത്റൂമിൽ കയറിയ ശേഷമാണ് ഞാൻ വരുന്നത്. പിന്നാലെ റോബിൻ പുറത്തിറങ്ങിയപ്പോൾ റിയാസ് ബോഡി ചെക്ക് ചെയ്തു. അപ്പോഴാണ് റിയാസിനെ കവിളിൽ പിടിച്ച് തള്ളുന്നത് ഞാൻ കണ്ടത്. അത് മനപൂർവ്വം ചെയ്തതാണോ ആ സാഹചര്യത്തിൽ ചെയ്തതതാണോ എന്നെനിക്കറിയില്ല. പക്ഷേ റിയാസിനെ തള്ളുന്നത് കണ്ടായിരുന്നു. 

റോൺസൺ

രാജാവ് പറഞ്ഞെന്ന് വിചാരിച്ച് ഞാനും ചിന്തിക്കേണ്ടത് ആയിരുന്നു. എന്റെ ഭാ​ഗത്തും തെറ്റുണ്ട്. റോബിൻ പുറത്തിറങ്ങി റിയാസ് ചെക്ക് ചെയ്യാൻ വന്നതും റിയാസിന്റെ മുഖത്ത് റോബിന്റെ കൈ കൊള്ളുന്നതും കണ്ടായിരുന്നു. 

ധന്യ

റോബിനെ മറ്റുള്ളവർ നല്ല രീതിയിൽ പ്രവോക്ക് ചെയ്തിട്ടുണ്ടായിരുന്നു. ശരീരത്തിൽ തൊട്ട് പരിശോധിച്ചപ്പോഴാണ് റോബിൻ പെട്ടെന്ന് പ്രതികരിച്ചത്. മുഖത്ത് അടിക്കുകയല്ല ചെയ്തത്. തള്ളുകയാണ് ചെയ്തതെന്നാണ് ഞാൻ കണ്ടത്. പക്ഷേ തള്ളിയപ്പോൾ റിയാസിന്റെ മുഖത്താണ് റോബിന്റെ കൈ കൊണ്ടത്. ഉടനെ തന്നെ അക്രമിച്ചുവെന്ന് പറഞ്ഞ് റിയാസ് ബഹളം വയ്ക്കുകയാണ് ചെയ്തത്. പെട്ടെന്ന് പ്രതികരിച്ചപ്പോൾ പറ്റിയതാണ്. റോബിന്റെ മാത്രം തെറ്റായി ഇതിനെ കാണാൻ പറ്റില്ല. 

Bigg Boss 4 Episode 69 live: ജാസ്മിൻ പുറത്തേക്ക്, റോബിൻ അകത്തേക്കോ? സംഭവ ബഹുലമായി ബി​ഗ് ബോസ്

വിനയ്
.
ബി​ഗ് ബോസ് രണ്ട് പക്ഷവും തെറ്റുണ്ട്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടാണ് റോബിൻ ബാത്റൂമിനകത്ത് നിന്നത്. പുറത്ത് വന്നപ്പോൾ റിയാസ് അയാളുടെ ബോഡി തപ്പുകയായിരുന്നു. ആ സമയത്ത് പ്രവോക്ക് ആയി റിയാസിനെ റോബിൻ അടിക്കുകയായിരുന്നു. രണ്ടും തെറ്റ് തന്നെയാണ്. 

ബ്ലെസ്ലി

എയർ ഫ്രഷ്ണർ അടിക്കുമ്പോൾ സ്വഭാവികമായും ശ്വാസം മുട്ടൽ അനുഭവപ്പെടും.  ആ അവസ്ഥയിൽ പുറത്തേക്ക് വരുന്ന ആളുടെ ദേഹത്ത് തൊടുമ്പോൾ ഇറിറ്റേഷൻ ഉണ്ടാകും. ഞാനായാലും മാറിനിൽക്കെന്ന് പറഞ്ഞ് തള്ളും.

ലക്ഷ്മി പ്രിയ 

റോൺസണും ജാസ്മിനും ചേർന്നാണ് റൂം ഫ്രഷ്ണർ അടിച്ചത്. ഞാനായിരുന്നുവെങ്കിൽ ബോധമില്ലാതെ അതിനകത്ത് കിടന്നേനെ. പുറത്തിറങ്ങിയ റോബിന്റെ ശരീരഭാ​ഗത്ത് വളരെ ശക്തിയായി തന്നെ തൊട്ടു. ആ സമയത്തിന് റോബിനുണ്ടായ ഇറിറ്റേ,നിൽ തള്ളുകയാണ് ചെയ്തത്. ഒരു തള്ളൽ ശക്തമായി മുഖത്തുണ്ടായതാണ്. 

ദിൽഷ

അവരാണ് സ്പ്രേ അടിച്ച് തുടങ്ങിയത്. ആ ഒരു പെയിനിന്റെ ഇടയിലാണ് റോബിൻ ഇറങ്ങി വന്നത്. ഇതിനിടയിൽ റിയാസ് തൊടുന്നു. ആള് തള്ളി മാറ്റുകയാണ് ഉണ്ടായത്. അത് റിയാസും പറഞ്ഞിട്ടുണ്ട്. 

റിയാസ്

എന്നോട് ഇങ്ങനെ സംസാരിക്കുന്നത് റോബിനെ തിരിച്ചു കൊണ്ടുവരാനാണെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമാണ്. അതിൽ എനിക്ക് ഒന്നും പറയാനില്ല. പക്ഷേ അവനെ തിരിച്ചു കൊണ്ടുവരികയാണെങ്കിൽ എനിക്കുണ്ടായ മാനനഷ്ടത്തിന് എന്തായിരിക്കും പരിഹാരം. അതൊരു തല്ല് ആയിരുന്നില്ല. അവന്റെ രണ്ട് കയ്യും ഉപയോ​ഗിച്ച് തള്ളിയതാണ്. 

ജാസ്മിൻ

മുൻപെ തന്നെ പോകേണ്ട ഒരുത്തനായിരുന്നു റോബിൻ. ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ റിയാസിനെ പിടിച്ച് തള്ളുകയാണ് ചെയ്തത്. റോബിൻ ചെയ്തത് ശാരീരിക ഉപദ്രവം ആണ്. ഞാൻ റൂം ഫ്രഷ്നർ അടിച്ചത് വലിയ തെറ്റാണ്. എന്നെയും വേണമെങ്കിൽ പുറത്താക്കാം. പക്ഷേ റോബിൻ ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. ഇനി അയാളെ ഈ ഷോയിലേക്ക് കൊണ്ടുവരികയാണെങ്കിൽ ഈ മൈക്ക് ഇവിടെ ഊരി വയ്പ്പിച്ചിട്ട് എന്നെ എവിക്ട് ആക്കണം. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്