ബിഗ് ബോസ് താരം അനൂപിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

Published : Jun 23, 2021, 09:15 PM ISTUpdated : Jun 23, 2021, 09:16 PM IST
ബിഗ് ബോസ് താരം അനൂപിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന റൗണ്ടില്‍ എത്തിയ മത്സരാര്‍ഥികളില്‍ ഒരാള്‍ അനൂപ് ആയിരുന്നു

ബിഗ് ബോസ് താരം അനൂപ് കൃഷ്‍ണന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. 'ഇഷ' എന്നു വിളിക്കുന്ന ഡോ. ഐശ്വര്യ എ നായര്‍ ആണ് വധു. ഇന്നു രാവിലെ ആയിരുന്നു അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം. ചടങ്ങിന്‍റെ വീഡിയോ അനൂപ് രാവിലെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വൈകിട്ട് പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തിക്കൊണ്ടും ഒരു ചിത്രം പങ്കുവച്ചു.

ബിഗ് ബോസില്‍ വച്ച് ഒരു ടാസ്‍കിന്‍റെ ഭാഗമായി അനൂപ് തന്‍റെ പ്രണയം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ആയിരിക്കവെ ആയിരുന്നു അനൂപിന്‍റെ ഇത്തവണത്തെ പിറന്നാള്‍. പിറന്നാള്‍ ആശംസകളുമായി ഇഷ ഒരു വീഡിയോ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ ആളുടെ മുഖം പൂര്‍ണ്ണമായും വ്യക്തമാക്കാതെ ഉള്ളതായിരുന്നു വീഡിയോ.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന റൗണ്ടില്‍ എത്തിയ മത്സരാര്‍ഥികളില്‍ ഒരാള്‍ അനൂപ് ആയിരുന്നു. സീസണ്‍ 3ന് വേദിയായ തമിഴ്നാട്ടിലെ കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മറിച്ച് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഷോ അവസാനിപ്പിച്ച ദിവസം അവശേഷിച്ച എട്ട് മത്സരാര്‍ഥികളില്‍ നിന്ന് പ്രേക്ഷകവോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. അനൂപ് കൃഷ്‍ണനെക്കൂടാതെ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര എന്നിവരാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ഇതനുസരിച്ചുള്ള ഒരാഴ്ചത്തെ വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ അയവു വന്നതിനുശേഷം ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. അതേസമയം ടൈറ്റില്‍ വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ