
മലയാളത്തിന്റെ ഏറ്റവും ജനപ്രീതിയുടെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാല്‍ ആങ്കറായ ഷോയുടെ ഇത്തവണത്തെ സീസണ്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ചെന്നൈയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ബിഗ് ബോസ് ചിത്രീകരണവും നിര്‍ത്തിവയ്‍ക്കേണ്ടി വന്നത്. ഇപ്പോഴിതാ ബിഗ് ബോസിലെ താരങ്ങള്‍ കൊച്ചിയിലെത്തിയതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, കിടിലൻ ഫിറോസ്, ഡിംപല്‍, നോബി, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.
ഇവരില്‍ മണിക്കുട്ടൻ ഒഴികെയുള്ളവരെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായി വീഡിയോയില്‍ നിന്ന് കാണാനാകുന്നത്. ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുന്നത്.
മെയ് 24 തിങ്കളാഴ്‍ച രാത്രി 11മണി മുതൽ 29 ശനിയാഴ്ച 11 മണിവരെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഹോട്സ്റ്റാറിലൂടെ ആണ് പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസൺ 3ലെ വിജയി.
നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.
ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ