
മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം-2. ഒടിടി റിലീസ് ആയി എത്തി മണിക്കൂറുകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം-2 ബിഗ് ബോസിലേക്കും എത്തുകയാണ്. ദൃശ്യം രണ്ടിന്റെ പരസ്യം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഭാഗ്യലക്ഷ്മിയായിരുന്നു പരസ്യം എല്ലാവർക്കുമായി തുറന്നുകാണിച്ചത്. ഒപ്പം ചിത്രത്തിന്റെ ട്രെയിലറും ബിഗ് ബോസ് വീട്ടിൽ പ്രദർശിപ്പിച്ചു.
ദൃശ്യം-രണ്ടിന്റെ കഥ എങ്ങനെയായിരിക്കുമെന്ന് അവതരിപ്പിക്കാനായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്.. നാല് പേരടങ്ങുന്ന ടീമായി വേണംം ടാസ്ക് ചെയ്യാൻ. മോഹൻലാലിന് മുന്നിൽ കഥ അവതരിപ്പിക്കണം. ഇഷ്ടമുള്ള ഒരു കഥാതന്തു മോഹൽലാൽ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്ന ടീമിന് സമ്മാനമുണ്ടായിരിക്കുമെന്നും ബിഗ് ബോസ് അറിയിച്ചു.
ഇത് കേട്ടതോടെ മത്സരാർത്ഥികളെല്ലാം ആഹ്ളാദത്തിലായി. ഡിംപൽ, സന്ധ്യ, കിടിലം ഫിറോസ് എന്നിവരാണ് ഒരു ടീം. അനൂപ്, മജിസിയ , സൂര്യ, സായി എന്നിവർ രണ്ടാമതും ഭാഗ്യലക്ഷ്മി, ഋതു, മണിക്കുട്ടൻ, റംസാൻ മൂന്നാമതും ടീമായി. അഡോണി, ലക്ഷ്മി ജയൻ, അഡോണി, നോബി എന്നിവരാണ് അടുത്ത ടീമംഗങ്ങൾ. ഓരോ ടീമും ഇതുസംബന്ധിച്ച് ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു. മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന ദൃശ്യം 2 എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയോടെയാണ് ബിഗ് ബോസ് ആറാം എപ്പിസോഡ് അവസാനിപ്പിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ