
ബിഗ് ബോസില്‍ ഇന്ന് അത്യന്തികം നാടകീയമായ രംഗങ്ങളാണ് നടന്നത്. ഡിംപാലിന്റെ കഥയുമായി ബന്ധപ്പെട്ടായിരുന്നു അത്. രൂക്ഷമായ വാക്ക് തര്‍ക്കങ്ങളുമുണ്ടായി. ഡിംപാല്‍ പലതവണ പൊട്ടിക്കരയുകയും ചെയ്‍തു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മിഷേലും ഫിറോസുമായിരുന്നു അതിന് വഴി തെളിച്ചതും. ഇന്നത്തെ ബിഗ് ബോസ് അധികം രംഗങ്ങളും ഇത് സംബന്ധിച്ച് തന്നെയായിരുന്നു.
ഒരു വിഷയമെടുത്ത് കഥ പറയാൻ ആവശ്യപ്പെട്ട ടാസ്‍കില്‍ ഡിംപാല്‍ തന്റെ സുഹൃത്തായ ജൂലിയറ്റിന്റെ മരണത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞ് ജൂലിയറ്റിന്റെ വീട്ടുകാരെ പോയി കണ്ടതും അവളുടെ യൂണിഫോം ഇട്ടതും ജന്മദിനം ടാറ്റൂ ചെയ്‍തതുമൊക്കെ പറഞ്ഞിരുന്നു. എല്ലാവരെയും അത് സങ്കടത്തിലാക്കുകയും ചെയ്‍തിരുന്നു. അക്കാര്യങ്ങളാണ് ഇന്ന് വീണ്ടും ചര്‍ച്ചയായത്. ഡിംപാല്‍ പറഞ്ഞത് കള്ളമാണെന്ന് മിഷേലും ഫിറോസും പറഞ്ഞു. തുടര്‍ന്നുള്ള സംഭവങ്ങളായിരുന്നു ഇന്ന് ബിഗ് ബോസില്‍.
ഫിറോസ് തന്നെയായിരുന്നു ഇന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മിഷേല്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്ന് ഫിറോസ് ചോദിച്ചു. അതെ ചെറിയ പ്രായത്തിലെ കുട്ടിയിട്ട യൂണിഫോം എങ്ങനെയാണ് ഡിംപാലിന് പാകമാകുക, അവള്‍ ഫാബ്രിക്കേറ്റ് ചെയ്‍ത സ്റ്റോറിയാണ് അതെന്നും മിഷേല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അക്കാര്യം ചോദിച്ചറിയണമെന്നും ഫിറോസ് പറഞ്ഞു. അങ്ങനെ ഫിറോസും മിഷേലും ഡിംപാലിനെ വിളിച്ച് അക്കാര്യം ചോദിച്ചു. ആദ്യം ഡിംപാല്‍ അതിന് മറുപടി പറയാൻ ശ്രമിച്ചു.
ഡിംപാല്‍ പറഞ്ഞ കാര്യം കള്ളമാണെന്ന തരത്തില്‍ മിഷേല്‍ സംസാരിച്ചു. അതോടെ ഡിംപാലിന്റെ നിയന്ത്രണം വിട്ടു. ഏഴാം ക്ലാസിലെ യൂണിഫോം ഞാൻ ഇട്ടു. അത് നിങ്ങളോട് എക്സ്പ്ലൈൻ ചെയ്യേണ്ട ആവശ്യമില്ല എന്ന് ഡിംപാല്‍ പറഞ്ഞു. ചുമ്മ റിയാക്റ്റ് ചെയ്‍തിട്ട് കാര്യമില്ല എന്ന് മിഷേല്‍ പറഞ്ഞു.
ഡിംപാല്‍ പൊട്ടിക്കരഞ്ഞതോടെ മറ്റുള്ളവര്‍ കാര്യം തിരക്കിയെത്തി. ഡിംപാലിനെ തനിക്ക് അറിയാം, ജനുവരി 19ന് ആണ് ടാറ്റൂ ചെയ്‍തത് എന്ന് മിഷേല്‍ പറഞ്ഞു. ഡിംപാല്‍ പറഞ്ഞത് ശരിയല്ലല്ലോയെന്ന് അഡോണി പറഞ്ഞു. കാര്യം അറിഞ്ഞിട്ട് നിലപാട് എടുക്കൂവെന്ന് സായ് വിഷ്‍ണു തിരുത്തി. കിടിലൻ ഫിറോസ് എത്തി സംസാരിക്കാൻ ശ്രമിച്ചപ്പോള്‍ ഫിറോസ് ഖാൻ സമ്മതിച്ചില്ല. എല്ലാവരും അവരവരുടെ അഭിപ്രായം പറയുന്നതാണ് പിന്നീടാണ് കണ്ടത്.
ഡിംപാല്‍ പൊട്ടിക്കരയുന്നതാണ് പിന്നീട് കണ്ടത്. ഒരു ആത്മാവിനെ വേദനിപ്പിച്ച് എനിക്ക് എന്ത് കിട്ടും. കള്ളം പറഞ്ഞാല്‍ ദൈവം എന്നോട് പൊറുക്കില്ല. എന്റെ ഫ്രണ്ട്‍സിനെയെല്ലാം ഞാൻ ജൂലിയറ്റിന്റെ വീട്ടില്‍ കൊണ്ടുപോയിരുന്നു. മിഷേലിനെ കുറിച്ച് ഞാൻ പറഞ്ഞാല്‍ ആള്‍ക്കാര്‍ അവളെ തുപ്പും. ഞാൻ അത് പറയില്ല. അതാണ് ഞാനും അവളും തമ്മിലുള്ള വ്യത്യാസം. ജൂലിയറ്റിന്റെ യൂണിഫോം എനിക്ക് വേണം. അത് ഇവിടെ വെച്ച് ഇടണം. എല്ലാവരും മനസിലാക്കണം. അന്നേ ആ കുട്ടിക്ക് നീളമുണ്ടായിരുന്നു. മുമ്പേ ഞാൻ ടാറ്റൂ ചെയ്‍തുവെന്ന് പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ് ഡിംപാല്‍ പൊട്ടിക്കരഞ്ഞു. അതിനിടയില്‍ ബിഗ് ബോസ് ഡിംപാലിനെ വിളിപ്പിച്ചു.
ഇത് ജോക്ക് അല്ല ബിഗ് ബോസ്. എന്നെ കുറിച്ച് പറയാം. മരിച്ച് പോയ ആളെ കുറിച്ച് സംസാരിക്കാൻ പാടില്ല. ഒരച്ഛനും അമ്മയുമുണ്ട്. ഇത് ഒരു ടോപിക് ആക്കാൻ പാടില്ല. എല്ലാവരും ഇത് പറഞ്ഞ് ചിരിക്കും. അവളുടെ യൂണിഫോം എനിക്ക് വേണം. ഇങ്ങനത്തെ ആള്‍ക്കാരെ വെറുപ്പാണ്. ഇമോഷൻസ് എന്തെന്ന് മനസിലാകാത്ത ആള്‍ക്കാരെ ഇഷ്‍ടമല്ല എന്ന് ഡിംപാല്‍ ബിഗ് ബോസിനോട് പറഞ്ഞു. ഭാഗ്യലക്ഷ്‍മിയും മറ്റുള്ളവരും ഡിംപാലിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്തായാലും ഏറ്റവും ഒടുവില്‍ ഡിംപാല്‍ തന്നെ ക്യാമറയെ നോക്കി ചോദിച്ചു. എന്തിനാണ് എന്നെ തുറിച്ചുനോക്കുന്നത്. ഇനി എന്റെ കരച്ചില്‍ കിട്ടില്ലെന്ന് പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ