
മലയാളത്തിന്റെ ഏറ്റവും റിയാലിറ്റി ഷോയായ ബിഗ് ബോസ് നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുകയാണ്. മത്സരാര്‍ഥികളെല്ലാം ഇപോള്‍ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ഓരോ ആളിന്റെയും ഇടപെടലുകളും സംഭാഷണങ്ങളുമൊക്കെ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ഇപോഴിതാ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മിഷേല്‍ ആൻ ഡാനിയലും സജ്‍നയും ഫിറോസും മോഹൻലാല്‍ ആങ്കറാകുന്ന ബിഗ് ബോസിന്റെ പുതിയ ക്യാപ്റ്റനെ നിശ്ചയിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം തന്നെയാണ് ക്യാപ്റ്റനെ നിശ്ചയിച്ചത്. സൂര്യയാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റൻ.
മിഷേല്‍ ആൻ ഡാനിയലും സജ്‍നയും ഫിറോസും ആലോചിച്ച് തീരുമാനിച്ചതായിരുന്നു സൂര്യയെ ക്യാപ്റ്റനാക്കാൻ. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ സൂര്യക്ക് ഒരു അവസരം കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. സൂര്യ ഇപോള്‍ കുറച്ച് പിന്നോട്ടുനില്‍ക്കുന്നുണ്ടെങ്കിലും നായക പദവിയോട് കൂടി മുൻനിരയിലേക്ക് വരും എന്ന് എല്ലാവരും പറഞ്ഞു. മുൻ ക്യാപ്റ്റൻ ഭാഗ്യലക്ഷ്‍മിയും സൂര്യയുടെ കഴിവുകളെ പ്രശംസിക്കുകയാണ് ഉണ്ടായത്. സൂര്യയും എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഓരോ വിഭാഗത്തിലും പ്രവര്‍ത്തിക്കേണ്ടവരെ സൂര്യ തീരുമാനിക്കുകയും ചെയ്‍തു.
സജ്‍നയും ഫിറോസും ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായിട്ടാണ് ഇന്ന് എത്തിയത്.
അഡാര്‍ ലവ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി മിഷേല്‍ ആൻ ഡാനിയലും ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ