
കേരളക്കരയിൽ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. മുന്നണികളെല്ലാവരും പ്രചരണ തന്ത്രങ്ങളുമായി മുന്നിൽ തന്നെയുണ്ട്. പ്രചരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തിയിരുന്നു. നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി വിവിധ ഭാഗങ്ങളിൽ അണിനിരന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. അക്കൂട്ടത്തിൽ മുൻ ബിഗ് ബോസ് താരവും ആർജെയുമായ ബിൻസിയുടെ വീഡിയോ ഏറെ വൈറലായിരിക്കുകയാണ്.
അതിരമ്പുഴയിൽ വച്ച് രാഹുൽ ഗാന്ധിയെ കണ്ട സന്തോഷമാണ് ബിൻസി പങ്കുവച്ചിരിക്കുന്നത്. രാഹുലിനെ കാണാനായി ട്രാഫിക് ബ്ലോക്കെല്ലാം തരണം ചെയ്ത് എത്തുന്ന ബിൻസിയെ വീഡിയോയിൽ കാണാം. ഒടുവിൽ സ്ഥലത്തെത്തിയ തനിക്ക് രാഹുലിനെ കാണാനാവുമോ എന്ന സങ്കടവും നിരാശയുമൊക്കെ ബിൻസി പങ്കുവയ്ക്കുന്നുണ്ട്. കാരണം നൂറ്കണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. 'ഒരു പ്രതീക്ഷയിലും ഇല്ല. കാരണം ഇത്രയും ആള്‍ക്കാരുണ്ട്. ഒന്ന് കാണാന്‍ പറ്റിയാല്‍ മതിയായിരുന്നു', എന്നെല്ലാം ബിൻസി പറയുന്നുണ്ട്.
ഒടുവിൽ പരിപാടി കഴിഞ്ഞ് പോകാൻ നിന്ന രാഹുൽ ഗാന്ധിയ്ക്ക് മുന്നിൽ ബിൻസി എത്തി. അദ്ദേഹത്തെ 'രാഹുൽ ജി' എന്ന് വിളിക്കുന്നതും രാഹുൽ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. കയ്യിൽ കരുതിയിരുന്ന മഞ്ഞപ്പൂവ് രാഹുലിന് ബിൻസി നൽകുന്നുമുണ്ട്. പിന്നാലെ രാഹുൽ, ബിൻസിയെ കെട്ടിപ്പിടിക്കുന്നുമുണ്ട്.
'ഇത്രയെ ഞാന്‍ ആഗ്രഹിച്ചുള്ളൂ. അത് നടന്നു. അയ്യോ എന്ത് നല്ലൊരു മനുഷ്യന്‍. കാണണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ആര്‍ജെ ബിന്‍സി രാഹുല്‍ ഗാന്ധിയെ കാണണമെന്ന് വിചാരിച്ചാല്‍ കാണും. അദ്ദേഹം കയ്യും തരും. കെട്ടിപ്പിടിക്കുകയും ചെയ്യും', എന്നാണ് സന്തോഷം അടക്കാനാകാതെ ബിൻസി പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥിയായിരുന്നു ബിന്‍സി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ