
ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ ആളാണ് അഖിൽ മാരാർ. പിന്നീട് ബിഗ് ബോസ് ഷോയിൽ എത്തിയ അഖിൽ ആ സീസണിലെ വിജയ കീരീടവും ചൂടിയ ശേഷമാണ് പുറത്തേക്ക് വന്നത്. നെഗറ്റീവുകളോടെ ഷോയ്ക്കകത്ത് കയറിയ അഖില്‍, വലിയ ആരാധകവൃന്ദവും സ്വന്തമായി. ശേഷം ‘മുള്ളൻ കൊല്ലി’ എന്ന സിനിമയിൽ നായകനായും അഖിൽ എത്തി. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരാർത്ഥിയാണ് അഖിൽ. ട്വിന്റി ട്വിന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിലാണ് അഖിൽ മാരാർ ജനവിധി തേടുന്നത്.
തെരഞ്ഞെടുപ്പ് ആവേശങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ മോഹൻലാലിന് മെസേജ് അയച്ച കാര്യം പറയുകയാണ് അഖിൽ മാരാർ. 'ലാലേട്ടന് മത്സരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് മെസേജ് ഇട്ടിരുന്നു. ഒരിക്കല്‍ കൂടി ഹോസ്റ്റ് ചെയ്യാന്‍ ലാലേട്ടന്‍ ഇല്ലാത്തൊരു ഷോയിലേക്ക് പോവുകയാണെന്ന് പറഞ്ഞു. ആശംസയൊക്കെ ഇട്ടു. പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് പറഞ്ഞു', എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
ബിഗ് ബോസ് 100 ദിവസം കണ്ടവര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് പറയാന്‍ കാരണമെന്തെന്നും അഖിൽ വ്യക്തമാക്കുന്നുണ്ട്. "വാക്ക് പവര്‍ഫുള്ളാകുന്നത് ആ വാക്കിന് സത്യമുള്ളത് കൊണ്ടാണ്. ആ വാക്ക് കള്ളത്തരം ആണെങ്കില്‍ ആളുകള്‍ നമ്മളെ തെറിവിളിക്കും. ഉള്ളില്‍ തട്ടിയും ആത്മാര്‍ത്ഥമായും പറയുന്ന വാക്കുകളായത് കൊണ്ട് അവയ്ക്ക് സ്വീകാര്യത ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചാനലില്‍ ചോദിച്ചപ്പോള്‍ മറ്റൊരു രീതിയില്‍ പറഞ്ഞതിനെ അവര്‍ കാര്‍ഡ് അടിച്ചിറക്കിയതും കുറച്ച് പേര്‍ ട്രോളാന്‍ വേണ്ടിയും ഉപയോഗിച്ചൊരു കാര്യമാണ് ബിഗ് ബോസ് കണ്ടവര്‍ വോട്ട് ചെയ്യുമെന്നത്. ബിഗ് ബോസ് കണ്ടവര്‍ വോട്ട് ചെയ്യും എന്ന അര്‍ത്ഥത്തിലല്ല ഞാനത് പറഞ്ഞത്. ഒരു സ്ഥാനാര്‍ത്ഥി മണ്ഡലത്തിലേക്ക് വരുമ്പോള്‍ ഇതാരാണ് ഈ കക്ഷി എന്ന് ചിന്തിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. ഇയാള് ആരാണെന്ന് അറിയാൻ ബിഗ് ബോസ് എനിക്ക് ഗുണം ചെയ്യും. ഷോ കണ്ടവർക്ക് അഖിലിന്റെ സ്വഭാവം അറിയാം. ശരികൾക്ക് വേണ്ടി സംസാരിച്ചിട്ടുള്ള, വീഴാതെ പിടിച്ചു നിന്ന, പോരാടി വിജയിച്ച എന്നെ അറിയാം. സമൂഹത്തിന് ഞാൻ പ്രയോജനപ്പെടുന്നുണ്ടോന്ന് നോക്കാൻ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ എന്റെ ജീവിതം മാത്രം നോക്കിയാൽ മതി. കേവലം ബിഗ് ബോസ് വച്ച് എന്നെ ആരും വിലയിരുത്താൻ നോക്കരുത്", എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു അഖിലിന്റെ പ്രതികരണം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ