
പ്രേക്ഷകര്‍ കാത്തിരുന്ന ദിവസമാണ് ഇന്ന്. ബിഗ് ബോസ് സീസണ്‍ ഗ്രാൻഡ് ഫിനാലെയ്‍ക്ക് തുടക്കമായിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി കാരണമായിരുന്നു ബിഗ് ബോസ് നിര്‍ത്തിവെച്ചത്. ഇന്നിപ്പോള്‍ ബിഗ് ബോസിലെ വിജയിയെ പ്രഖ്യാപിക്കുകയാണ്. ഊഹാപോഹങ്ങളൊക്കെ ഇന്ന് അവസാനിക്കുകയാണ്. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ആദ്യ അവാര്‍ഡ് തേടിയെത്തിയത് അനൂപ് കൃഷ്‍ണനാണ്.
ബിഗ് ബോസ് ജേതാവിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രേക്ഷകര്‍ ഏല്‍പ്പിച്ച മറ്റ് ചില അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനുണ്ടെന്ന് മോഹൻലാല്‍ പറഞ്ഞു. ഗെയിമര്‍ ഓഫ് ദ സീസണ്‍ ആരായിരിക്കും എന്ന് മോഹൻലാല്‍ ചോദിച്ചുപ്പോള്‍ റംസാൻ എന്നായിരുന്നു സന്ധ്യയുടെ മറുപടി. എന്നാല്‍ അനൂപ് കൃഷ്‍ണനായിരിക്കും എന്ന് ലക്ഷ്‍മി വിജയൻ പറഞ്ഞു. ഒടുവില്‍ മോഹൻലാല്‍ പ്രഖ്യാപിച്ചതും ആ പേര് തന്നെയായി.
മോഹൻലാല്‍ അനൂപ് കൃഷ്‍ണന് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്‍തു.
ജീവിതത്തിലെ മികച്ച തുടക്കമാകും ഇതെന്ന് ബിഗ് ബോസിലെ ആദ്യ അവാര്‍ഡ് വാങ്ങിക്കാനായത് എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ