ബിഗ് ബോസില്‍ വീണ്ടും സംഘര്‍ഷം, വീഡിയോയില്‍ നടി യമുനാ റാണി പൊട്ടിത്തെറിക്കുന്നു

Published : Apr 01, 2024, 02:15 PM ISTUpdated : Apr 01, 2024, 02:16 PM IST
ബിഗ് ബോസില്‍ വീണ്ടും സംഘര്‍ഷം, വീഡിയോയില്‍ നടി യമുനാ റാണി പൊട്ടിത്തെറിക്കുന്നു

Synopsis

ബിഗ് ബോസില്‍ വീണ്ടും തര്‍ക്കം.

ഈസ്റ്റര്‍ പ്രമാണിച്ച് ഇന്നലെ സമാധാനത്തിന്റെ ദിവസമായിരുന്നു ബിഗ് ബോസില്‍. എന്നാല്‍ വീണ്ടും ബിഗ് ബോസ് ഷോ സംഘര്‍ഷഭരിതമാകാൻ പോകുന്നുവെന്നതിന്റെ  സൂചനകളാണ് പ്രൊമോ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. യമനാ റാണി തര്‍ക്കമുണ്ടാക്കിയിരിക്കുകയാണ്. മറുവശത്ത് റെസ്‍മിനും അര്‍ജുൻ ശ്യാമുമാണ്.

അടുക്കളയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ഷോയില്‍ വീണ്ടും തര്‍ക്കമുണ്ടാക്കിയതെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. യമുനാ റാണി ശബ്‍ദമുയര്‍ത്തി സംസാരിക്കുകയാണ്. ക്യാപ്റ്റൻ ഒന്നും നിങ്ങള്‍ മറ്റൊന്നും പറയുകയാണ് എന്ന് യമുനാ റാണി പവര്‍ ടീം അംഗങ്ങളോട് തട്ടിക്കയറുന്നു. താൻ ഇവിടത്തെ ജോലിക്കാരിയല്ല എന്നും പറയുന്നു യമുനാ റാണി.

നിങ്ങളുടെ താളത്തിനൊത്ത് തുള്ളാൻ ഒരിക്കലും തന്നെ കിട്ടില്ലെന്നും വ്യക്തമാക്കുന്നു യമുനാ റാണി. ചെയ്യാൻ സൌകര്യമില്ല എന്നും മറുപടി പറയുന്നു യമുനാ റാണി. എന്നാല്‍ ഇറങ്ങിപ്പോകൂ എന്ന് പവര്‍ ടീം അംഗമായ ശ്യാം ആവശ്യപ്പെടുന്നു. പറയുന്നത് കേള്‍ക്കൂവെന്ന് റസ്‍മിനും ആവശ്യപ്പെടുന്ന വീഡിയോയില്‍ യമുന റാണി കയര്‍ക്കുന്നത് കാണാം.
  
ഇന്നലെ മത്സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയ അഭിപ്രായങ്ങളെ തുടര്‍ന്നാണ് യമുനാ റാണിയും പ്രകോപിതയാകുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഏതെങ്കിലും മത്സരാര്‍ഥികള്‍ അദൃശ്യമായിട്ടാണോ നിലവില്‍ ഷോയില്‍ ഉള്ളത് എന്ന് അവതാരകൻ മോഹൻലാല്‍  ചോദിച്ചതാണ് പ്രശ്‍നങ്ങളിലേക്ക് നയിച്ചത്. സജീവമല്ലാത്തയാളാണ് യമുനാ റാണി എന്ന് ഷോയില്‍ മത്സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് യമുനാ റാണിയെ ഷോയില്‍ തന്നെ സാന്നിദ്ധ്യം അടയാളപ്പെടുത്താൻ പ്രേരിപ്പിച്ചിരിക്കണം. എന്തായാലും മോഹൻലാലിന്റെ ആ ചോദ്യം ഷോയില്‍ തര്‍ക്കങ്ങളുണ്ടാക്കിയിരിക്കുകയാണ്. അതിനാല്‍ മികച്ച പ്രകടനം നടത്താൻ തന്നെയാണ് മത്സരാര്‍ഥികള്‍ ശ്രമിക്കുന്നത്. അഭിപ്രായങ്ങള്‍ ധൈര്യത്തോടെ പ്രകടിപ്പിക്കാൻ മത്സരാര്‍ഥികള്‍  ഷോയില്‍ മുന്നിട്ടിറങ്ങും എന്നും നിലവില്‍ വ്യക്തമാകുകയാണ്.

Read More: ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതം നേടിയത്, കളക്ഷൻ കണക്കുകള്‍ കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്