വൈല്‍ഡ് കാര്‍ഡ് എൻട്രിയായെത്തുന്നത് ഇവര്‍, വീഡിയോയില്‍ ആറുപേരെ അവതരിപ്പിച്ച് ബിഗ് ബോസ്

Published : Apr 07, 2024, 08:04 PM IST
വൈല്‍ഡ് കാര്‍ഡ് എൻട്രിയായെത്തുന്നത് ഇവര്‍, വീഡിയോയില്‍ ആറുപേരെ അവതരിപ്പിച്ച് ബിഗ് ബോസ്

Synopsis

ബിഗ് ബോസില്‍ പുതുതായെത്തിയ ആറുപേരെയും വീഡിയോയില്‍ കാണാം.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറ് ഇനി സംഭവബഹുലമാകും. ഇതാദ്യമായി മൂന്നില്‍ കൂടുതല്‍ പേരെ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ബിഗ് ബോസ് ഷോയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തില്‍ ആരൊക്കെയാണ് വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍ എന്ന ആകാംക്ഷ അവസാനിപ്പിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. വൈല്‍ഡ് കാര്‍ഡ് എൻട്രിമാരെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്.

സീക്രട്ട് ഏജന്റ് എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടുന്ന സായ് കൃഷ്‍ണ, നടൻ അഭിഷേക് ശ്രീകുമാര്‍, അവതാരക നന്ദന, എല്‍ജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിൻ എന്നിവരാണ് വൈല്‍ഡ് കാര്ഡ് എൻട്രിയായി ബിഗ് ബോസ് മലയാളത്തിലേക്കെത്തിയിരിക്കുന്നത്. ബിഗ് ബോസിലെ നിലവിലെ മത്സാര്‍ഥികളെ കുറിച്ച് പുതുതായെത്തിയവര്‍ അഭിപ്രായപ്പെടുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ ഉള്ളത്. ആരൊക്കെയാണ് ഇഷ്‍ടമല്ലാത്തത് എന്നാണ് പുതിയാള്‍ക്കാര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നതായിട്ടാണ് മനസിലാക്കുന്നത്. ആറു പേരും മോഹൻലാലിനൊപ്പം വേദിയിലുണ്ട്.

ഒരുമിച്ച് ആറ് പേര് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രി മത്സരാര്‍ഥികളായി അവതരിപ്പിക്കുന്നതിലൂടെ തന്നെ ബിഗ് ബോസ് നയം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള മത്സരാര്‍ഥികളുടെ പ്രകടനം വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആ വിമര്‍ശനങ്ങളും മുന്നില്‍ക്കണ്ടാവും ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയവരുടെ നീക്കങ്ങള്‍.  അതുകൊണ്ട് ഇനി ബിഗ് ബോസ് ഷോ ചടുലമാകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

ജാസ്‍മിൻ, റെസ്‍മിൻ, ജാൻമണി, ജിന്റോ, ഗബ്രി, ഋഷി, ശ്രീതു കൃഷ്‍ണ, ശരണ്യ, അപ്‍സര തുടങ്ങിയവര്‍ക്ക് പുറമേ അൻസിബ, അര്‍ജുനും, നോറയ്‍ക്കുമൊപ്പം ഷോയില്‍ ശ്രീരേഖയുമാണ് ഉള്ളത്. പരുക്കേറ്റ സിജോ തല്‍ക്കാലത്തേയ്‍ക്ക് മാറിനില്‍ക്കുകയാണ്. നിയമം ലംഘിച്ചതിന്റെ പേരില്‍ റോക്കിയോ ഷോയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ആദ്യം പുറത്തായ രതീഷിന് പുറമേ ഷോയില്‍ നിന്ന് കോമണര്‍ നിഷാന എന്നും, സിനിമാ നടൻ സുരേഷ് മേനോനും ഒടുവില്‍ യമുനയുമാണ് പോയത്.

Read More: രജനികാന്തിനൊപ്പം ഫഹദും മഞ്ജുവും നിര്‍ണായക കഥാപാത്രങ്ങളില്‍, വേട്ടൈയന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്