
ബിഗ് ബോസ് വീട് പലപ്പോഴും ശക്തമായ വാക്ക് പോരാട്ടങ്ങള്‍ക്ക് വേദിയാകാറുണ്ട്. വാക്കുകള്‍ മൂര്‍ച്ചയോടെ ഉപയോഗിക്കുന്നവര്‍ക്ക് ബിഗ് ബോസില്‍ മുൻതൂക്കവും ലഭിക്കാറുണ്ട്. അങ്ങനെ വാക്കുകളിലെ ആത്മവിശ്വാസവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ആര്‍ജെ അഞ്‍ജലി. വര്‍ഷങ്ങളായി റേഡിയോ ജോക്കിയായി ജോലി ചെയ്‍തതിന്റെ അനുഭവ സമ്പത്തുമായാണ് ആര്‍ജെ അഞ്‍ജലി ബിഗ് ബോസ് വീട്ടിലേക്ക് പടികയറിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കള്‍ക്ക് ചിരപരിചിതമായ പേരാണ് ആര്‍ജെ അഞ്‍ജലി. അഞ്ജലി ഒരു വ്ളോഗർ കൂടിയാണ്. തന്റേയും വീട്ടിലേയും രസകരമായ കാര്യങ്ങളും പാചകവുമെല്ലാം അഞ്ജലി പങ്കുവയ്ക്കാറുണ്ട്. ആ വീഡിയോകള്‍ക്ക് നിരവധി കാഴ്‍ചക്കാരെയും ലഭിക്കാറുണ്ട്.
എന്നാല്‍ ആര്‍ജെ അഞ്ജലിക്ക് ഒരിക്കല്‍ പറ്റിയ അബന്ധത്തിന്റെ പേരിലാണ് അവരെ വാര്‍ത്തകളില്‍ നിറഞ്ഞുനിര്‍ത്തിയത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കി. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്‍ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്‍തു. ചെറിയൊരു പിശകുപോലും വലിയ ചര്‍ച്ചയായി മാറുന്ന ബിഗ് ബോസ് വീട്ടില്‍ ആര്‍ജെ അഞ്‍ജലി കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
ആര്‍ജെ എന്നതിനൊപ്പം നടി എന്ന നിലയിലും ശ്രദ്ധേയയാണ് അഞ്‍ജലി. കളസ ബന്ധിതം, സ്വകാര്യം സംഭവബഹുലം, ആന്ദരപുരം ഡയറീസ്, ഇന്നസെന്റ് എന്നീ സിനിമകളില്‍ വേഷമിട്ടുണ്ട്. ദ കെആര്‍എൻ ഷോ എന്ന സീരീസിലും വേഷമിട്ടു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ