
ബിഗ് ബോസ് മലയാളം സീസണ്‍ 8 ന് ഇന്ന് ആരംഭം കുറിക്കുമ്പോള്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാണ് മത്സരാര്‍ഥികളുടെ പ്രഖ്യാപനം. ഏറെ പ്രശസ്തരും എന്നാല്‍ സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ അത്രയധികം അറിയപ്പെടാത്ത ആളുകളും ഈ സീസണില്‍ മത്സരാര്‍ഥികളായി എത്തുന്നുണ്ട്. കോമണര്‍ ആയി എത്തിയ അനീഷ് ആണ് കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയത് എന്നതിനാല്‍ ഇക്കുറി ഒരു മത്സരാര്‍ഥിയെയും ആരും വില കുറച്ച് കാണില്ലെന്ന് ഉറപ്പ്. സീസണ്‍ 8 ഹൗസി പൊലിപ്പിക്കാനെത്തുന്ന മത്സരാര്‍ഥികളിലൊരാള്‍ നോബി ബിനു ആണ്. സിനിമയോടും അഭിനയത്തോടുമൊക്കെ അഭിനിവേശമുള്ള നോബിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന മേഖല പക്ഷേ തികച്ചും വ്യത്യസ്തമായ മറ്റൊന്നാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും കോണ്ടെന്‍റ് ക്രിയേഷനുമൊക്കെ അടങ്ങുന്ന കര്‍മ്മ മേഖലയാണ് അത്. മലയാള സിനിമാ മേഖലയില്‍ ഏഴ് വര്‍ഷത്തോളം വിവിധ റോളുകളില്‍ നിന്ന ശേഷമാണ് മാര്‍ക്കറ്റിംഗിലേക്ക് നോബി എത്തുന്നത്. ഈ രണ്ട് മേഖലകളോടും അദ്ദേഹത്തിന് താല്‍പര്യമുണ്ടാക്കിയ ഘടകം ഒന്ന് തന്നെയാണ്- കഥ പറയാനുള്ള ആഗ്രഹം. കഥപറച്ചിലിനെ മറ്റൊരു രീതിയിലും ഉപയോഗപ്പെടുത്താമെന്ന ആശയമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പുതുസാധ്യതകള്‍ അന്വേഷിക്കാന്‍ നോബിയെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന് സ്വന്തമായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയും ഇപ്പോള്‍ ഉണ്ട്, ഡിഎംഡബ്ല്യു എന്ന പേരില്‍.
കഥപറച്ചിലിനോടും സിനിമയോടും മാര്ക്കറ്റിംഗിനോടുമൊക്കെ ഒരേപോലെ താല്‍പര്യമുള്ള, സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളെ നന്നായി മനസിലാക്കിയിട്ടുള്ള നോബി ഇത്തവണത്തെ ബിഗ് ബോസില്‍ ശ്രദ്ധ നേടുന്ന ഒരു മത്സരാര്‍ഥിയായി മാറാന്‍ എല്ലാ സാധ്യതകളുമുണ്ട്. സ്റ്റോറി ടെല്ലിംഗ് ഏറ്റവും നന്നായി ചെയ്യാന്‍ ശേഷിയുള്ളവരെ മിക്കപ്പോരും പ്രേക്ഷകര്‍ പിന്തുണച്ചിട്ടുമുണ്ട്. അഥവാ ആ ഗുണം ഏറ്റവും ആവശ്യമായി വരുന്ന ഒടു ഇടം കൂടിയാണ് ബിഗ് ബോസ് ഹൗസ്. കാഴ്ചയില്‍ ബിഗ് സ്ക്രീനിലെ ഒരു ഹീറോ മെറ്റീരിയല്‍ ആയ നോബി ബിഗ് ബോസില്‍ ആരാധകരെ നേടുമോ എന്ന് കാത്തിരുന്ന് കാണാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ