
ബിഗ് ബോസ് മലയാളം ഷോ തുടങ്ങി അധികം വൈകാതെ മത്സരം ചൂടുപിടിച്ചു. ഓരോ മത്സരാര്‍ഥികളും പോരാട്ടവീര്യത്തോടെ തന്നെ ഷോയില്‍ നിറഞ്ഞാടുകയാണ്. ഇക്കുറി രതീഷ് കുമാറാണ് ഷോയില്‍ ആദ്യമേ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ രതീഷ് കുമാര്‍ താൻ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയാണ് എന്ന് പ്രഖ്യാപിച്ചതിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടത് ചര്‍ച്ചയായിട്ടുണ്ട്.
സുരേഷ് മേനോൻ ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കേ രതീഷ് കുമാര്‍ ഇടപെട്ടതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമായത് എന്ന് പ്രൊമോയില്‍ നിന്ന് വ്യക്തമാകുന്നു. സുരേഷ് കുമാര്‍ താക്കീത് ചെയ്യുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കൈ ചൂണ്ടി സംസാരിക്കേണ്ടെന്ന് പറയുകയാണ് രതീഷ് കുമാര്‍. സൂരേഷ് മേനോൻ വീണ്ടും കയര്‍ത്തതോടെ താൻ ക്വിറ്റ് ചെയ്യുകയാണ് എന്ന് പ്രഖ്യാപിച്ച് രതീഷ് കുമാര്‍ പെട്ടികളുമായി പുറത്തോട്ടു വരുന്നതും പ്രൊമൊയില്‍ കണ്ട ആരാധകര്‍ ഇനി എന്ത് സംഭവിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്.
ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടി അവതാരകൻ മോഹൻലാലിനെയടക്കം എൻട്രിയില്‍ അമ്പരപ്പിച്ചാണ് തുടങ്ങിയത്. തനത് ശൈലിയിലായിരുന്നു ആ ഗാനം വേദിയില്‍ രതീഷ് കുമാര്‍ മനോഹരമായി അവതരിപ്പിച്ചത് എന്നതിനാലും പ്രേക്ഷകരുടെ ശ്രദ്ധയുമാകര്‍ഷിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ മറ്റൊരു രസകരമായ പാട്ടുമായി മത്സരാര്‍ഥികളെയും കയ്യിലെടുക്കാൻ രതീഷ് കുമാറിന് സാധിച്ചു. എന്തായാലും മിമിക്രിയും പാട്ടുകളും ഡാൻസുമൊക്കെയായി ഷോയില്‍ രതീഷ് കുമാര്‍ നിറഞ്ഞുനില്‍ക്കും എന്ന് കരുതാമെന്ന് അഭിപ്രായമുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് രതീഷ് കുമാര്‍ ഷോയില്‍ മറ്റ് മത്സരാര്‍ഥികളെ വെറുപ്പിക്കുന്നതും കണ്ടു. ഓരോരുത്തരുടെയും അടുത്തു പോയി പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്നത് ഷോയില്‍ ചര്‍ച്ചയായി. പലരും രതീഷ് കുമാറിന് എതിരെ രംഗത്ത് എത്തി. എന്നാല്‍ നായകനല്ല വില്ലനാണെന്ന് പറഞ്ഞ് താൻ ഇനിയും എല്ലാവരോടും അങ്ങനെ ഇടപെടും എന്ന് വ്യക്തമാക്കുകയുമായിരുന്നു രതീഷ് കുമാര്‍.
Read More: ഒന്നാമത് മോഹൻലാലിന്റെ ആ പരാജയപ്പെട്ട സിനിമ, തകരാത്ത സര്‍വകാല റെക്കോർഡ്, രണ്ടാമൻ യുവ നടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ