Latest Videos

'ഞാനാണിവിടെ അധികാരി, എല്ലാര്‍ക്കും മേധാവി': പവര്‍ റൂം അധികാരം കേട്ട് വണ്ടറടിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍.!

By Web TeamFirst Published Mar 12, 2024, 10:21 PM IST
Highlights

പവര്‍ റൂമില്‍‌ എത്തുന്നവര്‍ക്കുള്ള  പവറുകള്‍ എന്താണ് എന്ന് അറിയാം. മൂന്നാം ദിനത്തില്‍ അന്‍സിബയാണ് പവര്‍ റൂം അധികാരങ്ങള്‍ വീട്ടിലെ അംഗങ്ങളെ അറിയിച്ചത്. 
 

തിരുവനന്തപുരം: കഴിഞ്ഞ 5 സീസൺ പോലെയല്ല ബിഗ് ബോസ് മലയാളം സീസൺ 6.ഇത്തവണ ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ക്ക് കിടക്കാന്‍ നാല് ബെഡ് റൂമുകളാണ്. മത്സരത്തില്‍ എത്തിയ മത്സരാര്‍ത്ഥികള്‍ ഭാഗ്യം കൊണ്ടും മത്സര വീര്യത്തിലും ഇതില്‍ ഒരോ റൂമിലും എത്തും. ഇതില്‍ മൂന്ന് ബെഡ് റൂമുകള്‍ കഷ്ടപ്പാടിന്‍റെയും മറ്റും പ്രതീകമാണ്. അവിടെ സൌകര്യം കുറവായിരിക്കും. എന്നാല്‍ പവര്‍ റൂം അങ്ങനെയല്ല. പവര്‍ റൂമില്‍‌ എത്തുന്നവര്‍ക്കുള്ള  പവറുകള്‍ എന്താണ് എന്ന് അറിയാം. മൂന്നാം ദിനത്തില്‍ അന്‍സിബയാണ് പവര്‍ റൂം അധികാരങ്ങള്‍ വീട്ടിലെ അംഗങ്ങളെ അറിയിച്ചത്. 

• വളരെ വിശാലമായ സൗകര്യത്തോട് കൂടിയതാണ് 4-ാംമത്തെ മുറി. ഇതാണ് പവ്വർ റൂം.
• പവ്വർ റൂമിൽ എത്തിപ്പെടുന്നവരാണ് പവ്വർ ടീം.
• ആദ്യം ക്യാപ്റ്റനെ തിരഞ്ഞെടുക്കും. ക്യാപ്റ്റനാണ് ആദ്യത്തെ പവ്വർ ടീമിനെ തിരഞ്ഞെടുക്കുക.
• ക്യാപ്റ്റനും തിരഞ്ഞെടുത്ത പവ്വർ ടീമും ചേർന്നാണ് മറ്റ് മുറികളിൽ ആരെല്ലാം താമസിക്കണം എന്ന് തീരുമാനിക്കുന്നത്.
• പവ്വർ ടീമിന് ക്യാപ്റ്റൻ ഒരു ബാഡ്ജ് നൽകുന്നതാണ്.
• പവ്വർ ടീമിന് ഒട്ടനവധി അധികാരങ്ങൾ ഉണ്ടായിരിക്കും.
• പവ്വർ റൂമിലുള്ളവരെ മറ്റ് ടീമം​ഗങ്ങൾക്ക് നോമിനേറ്റ് ചെയ്യാൻ സാധിക്കുന്നതല്ല.
• പവ്വർ ടീമിന് മറ്റുള്ളവരിൽ നിന്നും ഒരാളെ എവിക്ഷൻ പ്രക്രിയയിലേയ്ക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാൻ സാധിക്കും.
• ജയിയിലേയ്ക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കുന്നത് പവ്വർ ടീം ആയിരിക്കും.
• പവ്വർ ഹൗസിലുള്ള ആരേയും ജയിലിലേയ്ക്ക് അയക്കാൻ പാടില്ല.
• മറ്റ് ടീമുകൾക്ക് വേണ്ടിയുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതും പവ്വർ ടീം ആയിരിക്കും.
• ബിഗ് ബോസ്സ് ഹൗസിൽ എന്ത് പാചകം ചെയ്യണമെന്ന് ഇവർക്ക് നിശ്ചയിക്കാം.
• കിച്ചൺ കബോഡിന്റെ താക്കോൽ പവ്വർ ടീമിന്റെ കയ്യിൽ ആയിരിക്കും. പവ്വർ ടീമിന്റെ അനുവാദമില്ലാതെ മറ്റ് ടീം അം​ഗങ്ങൾക്ക് സാധനങ്ങൾ എടുക്കാൻ പാടുള്ളതല്ല.
• പവ്വർ ടീമിലെ അംഗങ്ങൾക്ക് പവ്വർ മണി ലഭിക്കും. ബിഗ് ബോസ്സ് ഹൗസിൽ നല്ല പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്നവർക്ക് ഉപഹാരമായി പവ്വർ മണി പവ്വർ ടീമിന് നൽകാം. ഉദാഹരണത്തിന്,  നല്ല ആഹാരം ഉണ്ടാക്കുന്നവർ, വീട് നല്ല വൃത്തിയിൽ കൊണ്ട് നടക്കുന്നവർ, നല്ല പെരുമാറ്റം കാഴ്ച്ചവെയ്ക്കുന്നവർ എന്നിങ്ങനെ നല്ല പ്രവർത്തനം കാഴിച്ചവെയ്ക്കുന്നവർക്ക്  പവ്വർ മണി നൽകാം.

"ഇന്ന് കെട്ടിപ്പിടിച്ചു, നാളെ അവള്‍ ഉമ്മവച്ചാലോ." ബിഗ് ബോസ് ഹൗസിൽ കണ്ണീരണിഞ്ഞ് രതീഷ്

'ഞാൻ ഒറ്റയ്ക്ക് വിലസും, മറ്റെല്ലാരും പഴം' എന്ന് 'രതീഷണ്ണൻ'; നിങ്ങളെന്താ വാഴയോന്ന് ശ്രീതു, ചോദിച്ചുവാങ്ങി രതീഷ്

click me!