'വന്താച്ച്', സാന്ത്വനത്തില്‍ നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുമോ ജയന്തി?

Published : Mar 10, 2024, 09:19 PM IST
'വന്താച്ച്', സാന്ത്വനത്തില്‍ നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുമോ ജയന്തി?

Synopsis

ബിഗ് ബോസില്‍ തന്ത്രങ്ങളുമായി 'ജയന്തി'യെത്തി.

മലയാളത്തില്‍ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ?. മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ജയന്തി ബിഗ് ബോസിലും മത്സരിക്കാൻ എത്തിയിരിക്കുകയാണ്. ജയന്തിയെ അവതരിപ്പിച്ച അപ്‍സര രത്‍നാകരനെ ടെലിവിഷൻ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. വ്യക്തി എന്ന നിലയിലും എങ്ങനെയാണ് താൻ എന്ന് അടയാളപ്പെടുത്തി മത്സരബുദ്ധിയോടെ നിറഞ്ഞുനില്‍ക്കാനും ലക്ഷ്യമിട്ട് ബിഗ് ബോസ് ടൈറ്റില്‍ സ്വപ്‍നം കണ്ടാണ് നടി അപ്‍സര രത്‍നാകരൻ വീട്ടിലേക്ക് കയറിയിരിക്കുന്നത്.

സാന്ത്വനത്തിലെ അഞ്‍ജിലിയുടെ ബന്ധുവായ ഒരു കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനിന്ന ശേഷമാണ് അപ്‍സര രത്‍നാകരൻ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയൂടെ ആറാം സീസണിലെ മത്സരാര്‍ഥിയായി എത്തുന്നത്. വര്‍ഷങ്ങളായി വിവിധ ഭാഷാ ടെലിവിഷൻ സീരിയലുകളില്‍ തിളങ്ങയതിന്റെ അനുഭവ  പരിചയം നടി അപ്‍സര രത്‍നാകരനുണ്ട്. മോഡലിംഗില്‍ തിളങ്ങിയ അപ്‍സര കലാ രംഗത്ത് ശ്രദ്ധയാകര്‍ഷിക്കുകയും പിന്നീട് നിരവധി മികച്ച സീരിയലുകളുടെ ഭാഗമാകുകയും ചെയ്യുകയായിരുന്നു. തമിഴിലും പേരുകേട്ട നടിയാണ് അപ്‍സര.

തിരുവനന്തപുരത്തുകാരിയാണ് അപ്‍സര രത്‍നാകരൻ. നന്നിയോട് സ്‍കൈ ഹൈ സ്‍കൂളിലായിരുന്നു താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. എംജി യൂണിവേഴ്‍സിറ്റിയിലും പഠനം നടത്തി. ഇരുപത്തിയൊമ്പതുകാരിയായ അപ്‍സര രത്‍നാകരൻ അവാര്‍ഡ് ഷോകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

സീരിയലുകള്‍ക്ക് പുറമേ നിരവധി പ്രധാനപ്പെട്ട സിനിമകളിലും നടി അപ്‍സര രത്‍നാകരൻ വേഷമിട്ടിട്ടുണ്ട്. നിരവധി ഉല്‍പ്പന്നങ്ങളുടെ ഹിറ്റായ പരസ്യ ചിത്രങ്ങളിലും ശ്രദ്ധയാകര്‍ഷിച്ച അപ്‍സര രത്‍നാകരൻ മികച്ച മിനി സ്‍ക്രീൻ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷൻ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. അപ്‍സര രത്‍നാകരൻ വേഷമിട്ടതില്‍ ഉള്ളത് പറഞ്ഞാല്‍ പ്രേക്ഷകരുടെ പ്രിയം നേടിയ ഒരു ഹിറ്റ് ടെലിവിഷൻ ഷോയായിരുന്നു. സംവിധായകൻ ആല്‍ബിയാണ് ഭര്‍ത്താവ്.

Read More: ഒടുവില്‍ ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിലേക്ക്, എബ്രഹാം ഓസ്‍ലറിന്റെ റിലീസില്‍ ധാരണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ