ബിഗ് ബോസിലുള്ള ആ 'സിഐഡി' ആരാണ്?, പരിചയപ്പെടുത്തി മോഹൻലാല്‍

Published : Mar 10, 2024, 08:17 PM ISTUpdated : Mar 10, 2024, 08:27 PM IST
ബിഗ് ബോസിലുള്ള ആ 'സിഐഡി' ആരാണ്?, പരിചയപ്പെടുത്തി മോഹൻലാല്‍

Synopsis

ആരാണ് ബിഗ് ബോസ് സിഐഡി?.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണിന്റെ ആവേശം കൊടിയേറിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങളുമായി ഷോയുടെ അവതാരകൻ മോഹൻലാല്‍ എത്തിയിരിക്കുന്നു. ബിഗ് ബോസിലെ കാഴ്‍ചകള്‍ കാട്ടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ പുതിയ ഷോയില്‍ വലിയ പ്രത്യേകതയാണ് ഒരു സിഐഡി ഉണ്ടാകും എന്നത്.

ബിഗ് ബോസിലെ വിശേഷങ്ങള്‍ മോഹൻലാല്‍ പറയുമ്പോഴാണ് സിഐഡി ഇടപെട്ടത്. എന്താ ഞങ്ങളെയൊന്നും പരിചയപ്പെടുത്തുന്നില്ലേ എന്ന് ചോദിക്കുകയായിരുന്നു സിഐഡി മോഹൻലാലിനോട്. അതുകേട്ട മോഹൻലാല്‍ സിഐഡിയെ പരിചയപ്പെടുത്തി. സിഐഡി രാംദാസ് ആയിരിക്കും ഇനി തന്നെ ബിഗ് ബോസിലെ വീട്ടിലെ രഹസ്യങ്ങള്‍ അറിയിക്കുക എന്ന് മോഹൻലാല്‍ വ്യക്തമാക്കി. മോഹൻലാലിന്റെ രൂപമായിരുന്നു സിഐഡിക്കും. എന്താണ് സിഐഡിയുടെ പ്രത്യേകതയെ മനസിലാക്കാൻ ഷോയുടെ അടുത്ത എപ്പിസോഡുകളും ഇമവെട്ടാതെ കാണണം. സിഐഡിയെ എങ്ങനെയാണ് അവതരിപ്പിക്കുകയെന്നതിന്റെ കൗതുകത്തിലാണ് ഷോയുടെ ആരാധകര്‍.

പത്തൊമ്പത് മത്സാര്‍ഥികളാണ് ബിഗ് ബോസ് ഷോയുടെ ആറാം സീസണിലുണ്ടാകുക എന്ന് വ്യക്തമായിരിക്കുന്നത്. ആദ്യമേ കോമണേഴ്‍സിനെയാണ് മോഹൻലാല്‍ അവതരിപ്പിച്ചത്. രസ്‍മിൻ ഭായ്‍യെും നിഷാനയെയും ആദ്യമേ ഷോയുടെ അവതാരകൻ മോഹൻലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. പിന്നീട് നടി അൻസിബയെയാണ് മോഹൻലാല്‍ ഷോയിലേക്ക് ക്ഷണിച്ചത്.

മോഹൻലാലിന്റെ ദൃശ്യം എന്ന ഹിറ്റ് ചിത്രത്തില്‍ വേഷമിട്ടാണ് അൻസിബ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.  ദൃശ്യത്തിലെ നായകൻ ജോര്‍ജുകുട്ടിയുടെ മൂത്ത മകളായ അഞ്ജുവായിട്ടാണ് അൻസിബയെ പ്രേക്ഷകര്‍ അടുത്തു പരിചയപ്പെട്ടത്. അൻസിബ ഹസൻ വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം വിനീത് ശ്രീനിവാസൻ നായകനായ കുറുക്കനാണ്. ദുബായ്‍യില്‍ ഒരു റേഡിയോ ജോക്കിയായിട്ട് താരം പ്രവര്‍ത്തിക്കവേയാണ് ബിഗ് ബോസിലും ഭാഗ്യം പരീക്ഷിക്കാൻ വന്നിരിക്കുന്നത്.

Read More: റൈഡിംഗ് ആവേശം ബിഗ് ബോസ് ഷോയിലും, രസ്‍മിൻ ഭായിയെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ