Latest Videos

ജിന്റോയെ മോഹൻലാല്‍ പൊളിച്ചടുക്കി, ആ വീഡിയോ പ്രദര്‍ശിപ്പിച്ചു

By Web TeamFirst Published Mar 30, 2024, 11:51 PM IST
Highlights

ജിന്റോയെ മോഹൻലാല്‍ തുറന്നുകാട്ടി.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആറാം സീസണിലെ നിയമലംഘനങ്ങള്‍ വെളിപ്പെടുത്താൻ വീഡിയോ പ്രദര്‍ശിപ്പിച്ച് അവതാരകൻ മോഹൻലാല്‍. ആ സംഭവം വലിയ പ്രഹരമായത് ഷോയിലെ ഒരു മത്സരാര്‍ഥിയായ ജിന്റോയ്‍ക്ക് ആണ്. ജിന്റോ പലപ്പോഴും നിയമം തെറ്റിക്കുന്നുവെന്ന ആരോപണം മോഹൻലാല്‍ ചൂണ്ടിക്കാട്ടി. തെറ്റ് സമ്മതിക്കാതെ ജിന്റോ നുണ പറയുകയാണ് എന്നും അവതാരകൻ മോഹൻലാല്‍ ഒരു വീഡിയോ പ്രദര്‍ശിപ്പിച്ച് വ്യക്തമാക്കിയത് പ്രേക്ഷകരും ഏറ്റെടുത്തു.

ബിഗ് ബോസില്‍ നിയമലംഘനം നടക്കുന്നുണ്ടോയെന്ന് ചോദിക്കുകയായിരുന്നു അവതാരകൻ മോഹൻലാല്‍ എല്ലാ മത്സരാര്‍ഥികളോടും. ബിഗ് ബോസിലെ അധികാരിയായ പവര്‍ ടീം അംഗം എന്ന നിലയില്‍ ജിന്റോയോടും ചോദിച്ചു മോഹൻലാല്‍. നിയമലംഘനങ്ങള്‍ നടക്കുന്നുണ്ട്, അതിന് എല്ലാത്തിനും തങ്ങൾ ശിക്ഷ നല്‍കാറില്ലെന്നായിരുന്നു ജിന്റോയുടെ മറുപടി. പവര്‍ റൂമിന്റെയല്ല ബിഗ് ബോസ് തന്നെ നിശ്ചയിച്ച നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നാണ് ചോദ്യം എന്ന് മോഹൻലാല്‍ വീണ്ടും വ്യക്തമാക്കി.

ജിന്റോ പകല്‍ സമയത്ത് ഉറങ്ങാറുണ്ടോയെന്നും ചോദിച്ചു അവതാരകൻ മോഹൻലാല്‍. കൃത്യമായി ഉത്തരം നല്‍കാതെ പലതും പറയുകയായിരുന്നു ജിന്റോ എന്ന് പ്രതികരണങ്ങളില്‍ നിന്ന് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ക്ക് വ്യക്തമാകുകയും ചെയ്‍തു. പലതും ചൂണ്ടിക്കാട്ടിയ ജിന്റോ ശരിക്കും ഷോയില്‍ നടന്നത് വെളിപ്പെടുത്താൻ തയ്യാറാകാതിരിക്കുകയാണെന്നും വ്യക്തമായി. ഉറങ്ങിയില്ലെന്ന് ഒരു ഘട്ടത്തില്‍ നുണ പറയുകയും ചെയ്‍തു മോഹൻലാലിനോട് ജിന്റോ.

ഉറങ്ങിയിട്ടില്ല, മാത്രമല്ല ഉറങ്ങിയോയെന്ന് തനിക്ക് പറയാനാകില്ലല്ലോ എന്ന് ജിന്റോ മോഹൻലാലിനോട് ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് കാണാമെന്ന് പറഞ്ഞ് വീഡിയോ മോഹൻലാല്‍ പ്രദര്‍ശിപ്പിച്ചു. ജിന്റോ ഉറങ്ങിയില്ലെന്നത് കള്ളം പറഞ്ഞത് വീഡിയോ പ്രദര്‍ശിച്ചപ്പോള്‍ വ്യക്തമായതിനാല്‍ മത്സരാര്‍ഥികള്‍ മിക്കവരും തന്നെ കയ്യടിക്കുന്നതും കാണാമായിരുന്നു. എന്തായാലും സംഭവബഹുലമായി ഇന്നത്തെ എപ്പിസോഡ്.

Read More: റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!