സിജോ ഇനി അകത്തോ പുറത്തോ?, വീഡിയോയുമായി ബിഗ് ബോസ്, രോഷാകുലനായി മോഹൻലാല്‍

Published : Mar 30, 2024, 08:11 PM IST
സിജോ ഇനി അകത്തോ പുറത്തോ?, വീഡിയോയുമായി ബിഗ് ബോസ്, രോഷാകുലനായി മോഹൻലാല്‍

Synopsis

എന്താണ് സിജോയ്‍ക്ക് സംഭവിച്ചത് എന്നും വീഡിയോയില്‍ മോഹൻലാല്‍.


ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആറാം സീസണും സംഭവബഹുലമായിട്ടാണ് പുരോഗമിക്കുന്നത്. ഇതുവരെ ഇല്ലാത്ത വിധം പോരാട്ടമാണ് തുടക്കത്തിലേ ബിഗ് ബോസില്‍ നടക്കുകയും ചെയ്‍തത്. കയ്യാങ്കളി നടക്കുകയും ബിഗ് ബോസ് ഷോയില്‍ നിന്ന് റോക്കി പുറത്താകുകയും സിജോ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‍തു. എന്താണ് സിജോയ്‍ക്ക് സംഭവിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇന്ന് മോഹൻലാല്‍ നല്‍കും.

ബിഗ് ബോസ് വീട്ടില്‍ സിജോയെത്തുന്നതിന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എന്താണ് സിജോയ്‍ക്ക് സംഭവിച്ചതെന്ന് മോഹൻലാല്‍ ചോദിക്കുന്നതും മത്സരാര്‍ഥികള്‍ മറുപടി ഇല്ലാതെ പതറുന്നതും വീഡിയോയില്‍ കാണാൻ കഴിയുന്നു. ആരും ബിഗ് ബോസില്‍ സിജോയെ കുറിച്ച് അന്വേഷിച്ചില്ലെന്ന വാസ്‍തവം മോഹൻലാല്‍ ചൂണ്ടിക്കാട്ടുകയാണ്. മത്സരാര്‍ഥികളുടെ മറുപടിയില്‍ ദേഷ്യപ്പെടുന്ന മോഹൻലാലിനെയും വീഡിയോയില്‍ കാണാമെന്നതിനാല്‍ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

റോക്കി സിജോയുടെ മുഖത്തടിച്ചപ്പോള്‍ പരുക്കേറ്റത് ഷോയില്‍ നിര്‍ണായകമായ ഒരു സംഭവം ആയിരുന്നു. ശാരീരിക ആക്രമണം ബിഗ് ബോസ് ഷോയുടെ നിയമം ലംഘിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കിയതാണ്. അതിനാല്‍ റോക്കിയെ പുറത്താക്കുകയും ചെയ്‍തു. പരുക്കേറ്റ സിജോ ചെറിയ ശസ്‍ത്രക്രിയയ്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. 

സിജോ വീണ്ടും ബിഗ് ബോസ് ഷോയില്‍ എത്തിയെങ്കിലും വിശ്രമം ആവശ്യമായതിനാല്‍ വീട്ടില്‍ തുടരാൻ അനുവദിക്കുമോയെന്നതില്‍ നിലവില്‍ വ്യക്തതയില്ല. സിജോയുടെ ആരോഗ്യാവസ്ഥയില്‍ ബിഗ് ബോസ് ഷോ അവതാരകൻ മോഹൻലാല്‍ ഇന്ന് വ്യക്തതയുണ്ടാക്കും. നിലവില്‍ സിജോ ബിഗ് ബോസ് ഷോയിലെ കരുത്തനായ മത്സരാര്‍ഥിയാണ് എന്നതില്‍ തര്‍ക്കവുമില്ല. സിജോ ബിഗ് ബോസ് വീട്ടിലുണ്ടാകണമെന്നാണ് ഷോയുടെ ആരാധകര്‍ ആഗ്രഹിക്കുന്നത് എന്നാണ് ഏഷ്യാനെറ്റിന്റെ വീഡിയോയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്.

Read More: റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്