'ഇന്ന് ഞാൻ നാടിന്റെയും വിളക്കായി', ആദ്യ പ്രതികരണവുമായി ജിന്റോ

Published : Jun 17, 2024, 02:17 AM IST
'ഇന്ന് ഞാൻ നാടിന്റെയും വിളക്കായി', ആദ്യ പ്രതികരണവുമായി ജിന്റോ

Synopsis

ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച ശേഷം പ്രതികരണവുമായി അര്‍ജുനും.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറില്‍ വിജയിയായിരിക്കുന്നത് ജിന്റോയാണ്. റണ്ണറപ്പായി തെരഞ്ഞെടുത്തിരിക്കുന്നത് അര്‍ജുനെയാണ്. ബിഗ് ബോസ് കിരീട നേട്ടത്തിന് ശേഷം വൈകാരികമായാണ് ജിന്റോ പ്രതികരിച്ചത്. ഈ നാടിന്റെ വിളക്കാണ് ഇപ്പോള്‍ താൻ എന്ന് വിജയിയായ ജിന്റോ വ്യക്തമാക്കി.

ഇപ്പോള്‍  വാക്കുകള്‍ ഒന്നും കിട്ടുന്നില്ലെന്ന് പറയുകയായിരുന്നു ജിന്റോ. വീട്ടില്‍ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ അമ്മ പറയാറുണ്ട്, മോൻ തളരുത്, വീടിന്റെ വിളക്കാണെന്ന്. ഇപ്പോള്‍ ഞാൻ നാടിന്റെ വിളക്കായി. അതില്‍ എനിക്ക് സന്തോഷിക്കാം. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവര്‍ക്കും എന്റെ നന്ദിയുണ്ട്. എനിക്കൊപ്പം മത്സരിച്ച എല്ലാവര്‍ക്കും നന്ദി. അവരില്ലെങ്കില്‍ ഇവിടെ നില്‍ക്കാൻ ഒരിക്കലും തനിക്ക് ആവില്ല എന്നും ജിന്റോ വ്യക്തമാക്കി.

നിറഞ്ഞ ചിരിയോടെയായിരുന്നു അര്‍ജുന്റെ പ്രതികരണം. ശരിക്കും അനുഗ്രഹീതനായിരിക്കുന്നു എന്ന് ആയിരുന്നു ഷോയില്‍ അര്‍ജുൻ വ്യക്തമാക്കിയത്.. ഞാൻ ഭയങ്കര പ്രൗഡാണ് ഇപ്പോള്‍. ഇത് എന്റെ ജീവിതത്തിന്റെ ഒരു തുടക്കം ആയിരിക്കും. അര്‍ജുൻ എന്ന വ്യക്തി അടുത്ത വര്‍ഷം വലിയ സംഭവമാകും. തോല്‍വിയും ജയവും ഗെയ്‍മിന്റെ ഭാഗമാണ്. എന്നെ ഇഷ്‍ടപ്പെട്ട ജനങ്ങളോട് എന്നും താൻ കടപ്പെട്ടിരിക്കും. അഭിനന്ദനങ്ങള്‍ ജിന്റോ ചേട്ടൻ. അദ്ദേഹം നല്ല ഗെയ്‍മര്‍ ആണ്. ഇതിന് അദ്ദഹം അര്‍ഹനാണ്. ഇവിടെയെത്തിച്ച എല്ലാവര്‍ക്കും നന്ദി എന്നും പറഞ്ഞു അര്‍ജുൻ.

ഇത്തവണ ഒട്ടനവധി പ്രത്യേകതകളുള്ള ഒരു ഷോയായിരുന്നു ബിഗ് ബോസ്. പവര്‍ റൂം അവതരിപ്പിച്ച സീസണായിരുന്നു. ബിഗ് ബോസില്‍ ഒറ്റ നായകനോ നായികയോ വരാത്ത സീസണാണ് ആറ്. ബിഗ് ബോസില്‍ ആറാള്‍ക്കാര്‍ ഒന്നിച്ച് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയെന്നും പ്രത്യേകതയായിരുന്നു.

Read More: സീസണ്‍ 6 ലെ നാലാം സ്ഥാനം ആര്‍ക്ക്? പ്രഖ്യാപിച്ച് ബിഗ് ബോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്