
മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ആറാം സീസണില്‍ ആരൊക്കെ മത്സരാര്‍ഥികളായി എത്തും എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കേള്‍ക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രവചനപ്പട്ടികയില്‍ പ്രധാനം സോഷ്യല്‍ മീഡിയ താരം അമലാ ഷാജിയുടെ പേരാണ്. ഇത്തവണയെങ്കിലും അമലാ ഷാജി മലയാളം ഷോയില്‍ ഉണ്ടാകമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
കഴിഞ്ഞ സീസണിലും അമലാ ഷാജിയുടെ പേരും ഷോയിലെ മത്സരാര്‍ഥിയായി പ്രവചിക്കപ്പെട്ടിരുന്നു. ജനപ്രീതിയുള്ള ഒരു സോഷ്യല്‍ മീഡിയ താരം ബിഗ് ബോസില്‍ ഉണ്ട് എന്ന് ഏഷ്യാനെറ്റും പരസ്യ വാചകമായി പറഞ്ഞപ്പോള്‍ അത് അമലാ ഷാജിയാണ് എന്ന് പ്രേക്ഷകര്‍ വിശ്വസിച്ചു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായിട്ടെങ്കിലും റിയാലിറ്റി ഷോയിലേക്ക് എത്തിയേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. തന്നെയുദ്ദേശിച്ച് ഏഷ്യാനെറ്റ് പരസ്യം നല്‍കിയപ്പോള്‍ ഷോയിലേക്ക് എത്തുന്നത് അമലാ ഷാജി ആണ് എന്ന് പലരും കരുതി എന്ന് കഴിഞ്ഞ തവണത്തെ മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയാ താരമായ ജുനൈസ് ബിഗ് ബോസ് വീട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു,
സോഷ്യല്‍ മീഡിയില്‍ വൻ സ്വാധീനമുള്ള താരമാണ് അമലാ ഷാജി. തിരുവനന്തപുരം സ്വദേശിയാണ് അമലാ ഷാജി. എങ്കിലും തമിഴ്‍നാട്ടിലടക്കം വൻ ആരാധകരാണ് താരത്തിന് ഉള്ളത്. ടിക്‍ടോക്കിലൂടെ പ്രശസ്‍തയായി ഉയര്‍ന്നു വന്ന താരമായ അമലാ ഷാജി നിലവില്‍ ഇൻസ്‍റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഫോളോഴ്‍സുള്ള ഒരു ഇൻഫ്ലൂൻസറാണ്.
ഇൻസ്‍റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഹ്രസ്വ വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച അമലാ ഷാജി രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ടെക്‍നോളജിയില്‍ നിന്നാണ് ബിരുദം നേടിയത്. സിനിമയില്‍ അമലാ അരങ്ങേറ്റും കുറിക്കുന്നുവെന്ന വാര്‍ത്തകളും അടുത്തിടെയുണ്ടായിരുന്നു. സിനിമ പ്രമോഷൻ നടത്തുന്നതിന് വേണ്ടി താരം വൻ തുക ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് ഒരു സംവിധായകൻ അടുത്തിടെ എത്തിയത് വിവാദമായിരുന്നു. ബിഗ് ബോസ് ആറിലെ മത്സരാര്‍ഥികള്‍ ആരൊക്കെ എന്ന് ഔദ്യോഗികമായി പ്രഖ്യാപനത്തിനായാണ് കാത്തിരിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ