
സീസണ്‍ അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഷോ പരമാവധി കളര്‍ഫുള്‍ ആക്കുകയാണ് ബിഗ് ബോസ് (Bigg Boss 4). രസകരവും ആവേശഭരിതവുമായ വീക്കിലി ടാസ്‍കുകള്‍ക്കൊക്കെ പിന്നാലെ ഇപ്പോഴിതാ നിലവിലെ മത്സരാര്‍ഥികളെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. നേരത്തെ എവിക്റ്റ് ആയി പോയ മത്സരാര്‍ഥികളുടെ തിരിച്ചുവരവ് ആണ് അത്! ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും നല്‍കിയ പ്രൊമോകളിലൂടെ ആരാധകര്‍ ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നതാണ്. ലൈവിലൂടെ വന്‍ ആരാധകര്‍ അറിഞ്ഞ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയതും.
ഫിനാലെയില്‍ പങ്കെടുക്കുന്ന ആറ് മത്സരാര്‍ഥികളും കിച്ചണ്‍ ഏരിയയ്ക്കടുത്ത് സംസാരിച്ച് ഇരിക്കുമ്പോള്‍ ബിഗ് ബോസ് ഉച്ചത്തില്‍ ഒരു ഗാനം കേള്‍പ്പിക്കുകയായിരുന്നു. സാധാരണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ ഗാനം ബിഗ് ബോസ് ഹൌസില്‍ മുഴങ്ങാറ്. ആരോ അകത്തേക്ക് വരികയാണെന്ന് ഏറെക്കുറെ ഉറപ്പിച്ച മത്സരാര്‍ഥികള്‍ പുറത്തെ പ്രധാന വാതിലിന് അടുത്തേക്ക് എത്തുകയായിരുന്നു. ഏറെ വൈകാതെ വാതില്‍ തുറക്കുകയും മൂന്ന് മുന്‍ മത്സരാര്‍ഥികള്‍ അകത്തേക്ക് എത്തുകയും ചെയ്‍തു.
ALSO READ : സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; 'കടുവ' റിലീസ് പ്രതിസന്ധി നീളുന്നു
ശാലിനി നായര്‍, ജാനകി സുധീര്‍, മണികണ്ഠന്‍ എന്നിവരാണ് ആദ്യം എത്തിയത്. ഇതില്‍ ശാലിനിയും ജാനകിയും ഉദ്ഘാടന എപ്പിസോഡ് മുതല്‍ ഉണ്ടായിരുന്നവരാണ്. എന്നാല്‍ മണികണ്ഠന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിരുന്നു. ഹൌസിനുള്ളില്‍ വച്ച് ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയിരുന്നവരെ അങ്ങനെ കാണാനായതിന്‍റെ ആവേശത്തിലും ആഹ്ലാദത്തിലുമായിരുന്നു മിക്ക മത്സരാര്‍ഥികളും. പുറത്തെ തങ്ങളുടെ പ്രതിച്ഛായയും ജനപിന്തുണയും എന്താണെന്ന് പുറത്തുനിന്ന് എത്തിയവരില്‍ നിന്ന് അറിയാനാവുമോ എന്ന ആകാംക്ഷയും ഫൈനലിസ്റ്റുകള്‍ക്ക് ഉണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ