Bigg Boss 4 : 'ദിൽ‍ഷയോട് ക്രഷ് തോന്നി'; കാരണം പറഞ്ഞ് ബ്ലെസ്‍ലി

Published : Apr 07, 2022, 09:13 PM IST
Bigg Boss 4 : 'ദിൽ‍ഷയോട് ക്രഷ് തോന്നി'; കാരണം പറഞ്ഞ് ബ്ലെസ്‍ലി

Synopsis

ദില്‍ഷയോട് തനിക്ക് ആകര്‍ഷണം തോന്നാനുള്ള കാരണം വെളിപ്പെടുത്തി ബ്ലെസ്‍ലി

ബിഗ് ബോസ് മലയാളം സീസൺ 4 രണ്ടാം വാരം അവസാനിക്കാൻ ദിവസങ്ങൾ മാത്രമേയുള്ളൂ. അതേസമയം മത്സരാർക്കിടയിലെ സ്നേഹവും ശത്രുതയുമൊക്കെ രൂപപ്പെടുകയും അതിൻറെ ബലതന്ത്രങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് മുന്നിൽ. ബിഗ് ബോസ് മലയാളത്തിൻറെ കഴിഞ്ഞ സീസണുകളിലൊക്കെ ഉണ്ടായിരുന്ന ഒരു റൊമാന്റിക് ട്രാക്ക് ഇതുവരെ തുടങ്ങിയിട്ടില്ല. തങ്ങൾക്കിടയിൽ അത്തരത്തിലൊരു ട്രാക്ക് മറ്റുള്ളവർ ആരോപിച്ചേക്കാമെന്ന് ഡോ. റോബിൻ ദിൽഷയോട് മുൻപ് പറഞ്ഞത് പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോഴിതാ ഇതേ സംബന്ധിച്ചു തന്നെ ബ്ലെസ്‍ലിയും ദിൽഷയ്ക്ക് ഇന്ന് മുന്നറിയിപ്പ് നൽകി.

റോബിൻ ദിൽഷയുമായി സൃഷ്ടിക്കാൻ ശ്രമിക്കാൻ സാധ്യതയുള്ള ഒരു ലവ് ട്രാക്കിനെക്കുറിച്ചാണ് ബ്ലെസ്‍ലി ദിൽഷയ്ക്ക് മുന്നറിയിപ്പ് കൊടുത്തത്. എന്നാൽ പ്രണയം ഉപയോഗിച്ചുള്ള ഒരു സ്ട്രാറ്റജിക്കും താൻ നിൽക്കില്ലെന്നും കാരണം പ്രണയത്തെ അത്രയും ബഹുമാനത്തോടെയാണ് താൻ കാണുന്നതെന്നുമായിരുന്നു ദിൽഷയുടെ മറുപടി. ഇക്കാര്യത്തിനൊപ്പം ദിൽഷയോട് തനിക്ക് ഒരു ക്രഷ് തോന്നിയെന്ന വിവരവും ബ്ലെസ്‍ലി പങ്കുവച്ചു. അതിനുള്ള കാരണവും ബ്ലെസ്‍ലി വിശദീകരിച്ചു.

അച്ഛൻറെ വിയോഗം തന്നെ എപ്പോഴും അലട്ടാറുള്ള കാര്യമാണെന്ന് ബ്ലെസ്‍ലി മുൻപ് സെൽഫി ടാസ്‍കിൽ സ്വന്തം ജീവിതം വിശദീകരിച്ചപ്പോൾ പറഞ്ഞിട്ടുള്ളതാണ്. സ്വന്തം കുടുംബത്തോട് ദിൽഷ പുലർത്തുന്ന അടുപ്പവും സ്നേഹവും ആത്മാർഥതയുമൊക്കെയാണ് തനിക്ക് ക്രഷ് തോന്നാൻ കാരണമെന്ന് ബ്ലെസ്‍ലി പറഞ്ഞു. തോന്നൽ പങ്കുവച്ചു എന്നേയുള്ളൂവെന്നും എപ്പോഴത്തേക്കുമുള്ള തോന്നൽ ആയിക്കൊള്ളണമെന്നില്ലെന്നും ബ്ലെസ്‍ലി കൂട്ടിച്ചേർത്തു. പറഞ്ഞത് അതേ രീതിയിൽ മനസിലാക്കുന്നു എന്ന തരത്തിലായിരുന്നു ഇതിനോടുള്ള ദിൽഷയുടെ പ്രതികരണം. മനസിൽ തോന്നുന്നത് അടക്കിവെക്കാതെ പറയുന്നതു തന്നെയാണ് നല്ലതെന്നും എന്നാൽ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് മാത്രമേ ഉള്ളുവെന്നും ദിൽഷ കൂട്ടിച്ചേർത്തു.

അതേസമയം ബിഗ് ബോസിൽ ഇത്തവണത്തെ വീക്കിലി ടാസ്‍ക് ഏറെ രസകരമായിരുന്നു. ഭാഗ്യപേടകം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍കിൽ മത്സരാർഥികളുടെ സാങ്കൽപിക ബഹിരാകാശ സഞ്ചാരമാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പേടകങ്ങളുടെ ഡിസൈനിനെ അനുസ്മരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം ആയിരുന്നു ബിഗ് ബോസിലെ പേടകം. അഞ്ച് പേർക്കാണ് ഇതിൽ ഒരേസമയം ഇരിക്കാനാവുക. ഇതിൽ പരമാവധി സമയം ചിലവഴിക്കുന്നതാര് എന്നതായിരുന്നു മത്സരം. ഈ മത്സരത്തിൽ ബ്ലെസ്‍ലിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ആഹാരമോ വെള്ളമോ ഉറക്കമോ കൂടാതെ 24 മണിക്കൂറും 30 മിനിറ്റുമാണ് ബ്ലെസ്‍ലി പേടകത്തിൽ ചിലവഴിച്ചത്. രണ്ടാം സ്ഥാനം രണ്ടുപേർ പങ്കിട്ടു. 14.53 മണിക്കൂർ ചിലവഴിച്ച നിമിഷയും ദിൽഷയും. 14.45 മണിക്കൂർ ചിലവഴിച്ച അപർണ്ണയാണ് മൂന്നാം സ്ഥാനത്ത്. ബിഗ് ബോസ് മുൻകൂട്ടി പറഞ്ഞിരുന്നതു പ്രകാരം ഈ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായ ബ്ലെസ്‍ലിക്ക് അടുത്ത വാരത്തിലെ എലിമിനേഷൻ ഒഴിവാകും. ദിൽഷ, നിമിഷ, അപർണ്ണ എന്നിവരാവും ഈ വാരം ക്യാപ്റ്റൻസി സ്ഥാനത്തിനുവേണ്ടി മത്സരിക്കുക.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ