Bigg Boss : ഡോ. റോബിന്റെ കള്ളത്തരങ്ങള്‍ പൊളിഞ്ഞു, വിശ്വസിക്കാനാകില്ലെന്ന് മറ്റ് മത്സരാര്‍ഥികള്‍

Published : Mar 30, 2022, 11:26 PM IST
Bigg Boss : ഡോ. റോബിന്റെ കള്ളത്തരങ്ങള്‍ പൊളിഞ്ഞു, വിശ്വസിക്കാനാകില്ലെന്ന് മറ്റ് മത്സരാര്‍ഥികള്‍

Synopsis

ഡോ. റോബിന്റെ കള്ളത്തരങ്ങള്‍ വെളിപ്പെടുന്ന തരത്തിലായിരുന്നു ആ രംഗം (Bigg Boss).

ബിഗ് ബോസ് മലയാളം നാലാം സീസണിലെ ആദ്യത്തെ വീക്ക്‍ലി ടാസ്‍ക് ഒരു പാവയുമായി ബന്ധപ്പെട്ടായിരുന്നു. പാവ കൈവശമുള്ളവര്‍ക്ക് ബിഗ് ബോസ് വീട്ടില്‍ സവിശേഷ അധികാരമുണ്ടെന്നായിരുന്നു അറിയിച്ചത്. അതിനാല്‍ തന്നെ പാവ സ്വന്തമാക്കാൻ എല്ലാവരും മത്സരിക്കുകയും ചെയ്‍തു. പാവ സൂക്ഷിക്കാൻ ഡോ. റോബിൻ കാട്ടിയ തന്ത്രങ്ങള്‍ വെളിച്ചത്ത് വരുന്ന തരത്തിലായിരുന്നു ഇന്നത്തെ എപ്പിസോഡിലെ ചില രംഗങ്ങള്‍ (Bigg Boss).

നവീൻ, ഡെയ്‍സി, നിമിഷ എന്നിവര്‍ക്കായിരുന്നു ആദ്യം പാവകള്‍ ലഭിച്ചത്.. പിന്നാലെ ഇവ സാധാരണ പാവകൾ അല്ലെന്നും ചില അധികാരത്തിന്റെ പ്രതീകങ്ങള്‍ ആണെന്നും ബി​ഗ് ബോസ് പറഞ്ഞു. നാല് പാവകൾ എടുത്തവർക്ക് മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകി. പിന്നാലെ അഞ്ചാമതൊരു പാവ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും അത് കൈക്കലാക്കുന്നവർക്ക് സവിശേഷ അധികാരം ലഭിക്കുകയും ചെയ്യും. ബ്ലെസ്ലിയായിരുന്നു ആ അ‍ഞ്ചാമത്തെ പാവ കരസ്ഥമാക്കിയത്. പിന്നാലെ ഡെയ്‍സിയുടെ പാവ റോൺസൺ അടിച്ചു മാറ്റി. നിമിഷയുടെ പാവ ഡോ. റോബിനും എടുത്തു. തനിക്ക് കൈവേദന ആയതിനാല്‍ പാവ സൂക്ഷിക്കാൻ മാത്രം റോബിന് നിമിഷ കൈമാറുകയായിരുന്നു. ഇതിന്റെ അധികാരം തനിക്ക് ആണെന്ന് പറഞ്ഞായിരുന്നു നിമിഷ പാവ കൈമാറിയത്. എന്നാല്‍ കുറച്ച് കഴിഞ്ഞ് പാവ തന്റേതാണ് എന്ന് റോബിൻ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഗെയിം ആണെന്നും റോബിൻ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം ഡോ. റോബിൻ പാവ ക്യാപ്റ്റന്റെ മുറിയില്‍ കട്ടിലിന്റെ വലിപ്പില്‍ സൂക്ഷിച്ചു. ക്യാപ്റ്റന്റെ അനുവാദമില്ലാതെ ആ മുറിയില്‍ ആര്‍ക്കും കയറാൻ അനുവാദമില്ല എന്ന് ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇന്ന് എപ്പിസോഡ് തുടങ്ങിയത് രാവിലത്തെ കാഴ്‍ചകള്‍ കാട്ടിയായിരുന്നു. ഓരോരുത്തരും പാവ എവിടെയൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് മറ്റുള്ളവര്‍ നോക്കുന്നത് കാണാമായിരുന്നു.

Read More : 'ഗെയിമില്‍ ചതിയും വഞ്ചനയും പാടില്ല', ബിഗ് ബോസിനോട് ലക്ഷ്‍മി പ്രിയ

ക്യാപ്റ്റൻ അശ്വിൻ തന്റെ മുറിയിലെ ബെഡിന്റെ വലിപ്പ് വെറുതെ തുറന്നുനോക്കിയപ്പോള്‍ അമ്പരന്നു. അതില്‍ പാവ. പാവ കിട്ടിയതിന്റെ സന്തോഷം അശ്വിൻ എല്ലാവരോടും പങ്കുവെച്ചു. എന്നിട്ട് അതേ സ്ഥലത്ത് തന്നെ പാവ ആരും കാണാത്ത തരത്തില്‍ വയ്‍ക്കുകയും ചെയ്‍തു. എന്നാല്‍ റോബിൻ അശ്വിനോട് തനിക്ക് ബാത്ത് റൂമില്‍ പോകണം എന്ന് പറഞ്ഞ് മുറിയില്‍ കയറാൻ അനുവാദം ചോദിച്ചു, അശ്വിൻ അനുവദിക്കുകയും ചെയ്‍തതിനെ തുടര്‍ന്ന് മുറിയില്‍ കയറിയ ഡോ. റോബിൻ പാവ കൈവശമാക്കി. ഇത് ശരിയെന്ന് അശ്വിൻ പറഞ്ഞെങ്കിലും ഗെയിമാണെന്ന് റോബിൻ തര്‍ക്കിച്ചു.

തുടര്‍ന്ന് ഇക്കാര്യം അശ്വിൻ മറ്റുള്ളവരോട് ചര്‍ച്ച ചെയ്യുമ്പോള്‍ ഡോ. റോബിൻ കയറിവന്നു. ആ പാവ അതിന്റാകത്ത് ഇരിക്കുന്നത് ഇവിടെയിരിക്കുന്ന ഞാൻ എങ്ങനെ അറിഞ്ഞുവെന്ന് ഡോ. റോബിൻ ചോദിച്ചു. അതെനിക്ക് എങ്ങനെയറിയാം എന്ന് അശ്വിൻ തിരിച്ചുചോദിച്ചു. അപ്പോള്‍ നിങ്ങളായിരിക്കും അത് അവിടെ വെച്ചത് എന്ന് മറ്റൊരാള്‍ പറഞ്ഞു. അപ്പോള്‍ താനാണ് അത് അവിടെ കൊണ്ടുവെച്ചത് എന്ന് റോബിനും പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ എങ്ങനെ അതിനകത്ത് കയറി എന്ന് അശ്വിൻ ചോദിച്ചു. എനിക്ക് അധികാരമുള്ളയിടത്ത് എങ്ങനെ നിങ്ങള്‍ കയറി എന്നായിരുന്നു അശ്വിൻ ചോദിച്ചത്. അപ്പോള്‍ ബ്രോ അത് ക്യാമറയില്‍ പറഞ്ഞോ എന്ന് ഡോ റോബിൻ വ്യക്തമാക്കി. ബ്രോയുടെ അനുവാദം ചോദിച്ചല്ലേ താൻ അകത്ത് കയറിയത് എന്നും ഡോ. റോബിൻ പറഞ്ഞു. അവിടെ പാവ കൊണ്ടുവെച്ചത് നിങ്ങളാണ് എന്ന് പറഞ്ഞുവല്ലോ എന്ന് അശ്വിൻ ചോദിച്ചു. സ്വന്തം ബെഡിന്റകത്ത് പാവ കൊണ്ടുവയ്‍ക്കാൻ തനിക്ക് പറ്റില്ലേ എന്ന് ഡോ. റോബിൻ ചോദിച്ചു, ചോദിച്ചത് അതല്ല, പാവ  തന്റെ ബെഡ് റൂമില്‍ ബ്രോയാണോ കൊണ്ടുവെച്ചത് എന്ന് അശ്വിൻ ആരാഞ്ഞു. അല്ലെന്ന് ഡോ. റോബിൻ പറഞ്ഞതോടെ അശ്വിൻ അവിടെ സംസാരം അവസാനിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്ന് മറ്റ് മത്സരാര്‍ഥികള്‍ക്ക് മനസിലായെന്ന തരത്തിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. ഡോ. റോബിനെ വിശ്വസിക്കാനാകില്ലെന്ന് മറ്റ് മത്സാര്‍ഥികള്‍  പരസ്‍പരം പറയുന്നതും  ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡില്‍ കേള്‍ക്കാമായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !