ബിഗ് ബോസിലെ പ്രധാന മത്സരാർത്ഥികളായ ഷിജിനും കൊമ്പനും തമ്മിലുള്ള സൗഹൃദം ഏറെ ശ്രദ്ധേയമാണ്. ഐശ്വര്യ ഗെയിമിന് വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് കൊമ്പൻ തിരിച്ചറിയുകയും ഷിജിന്റെ മുന്നറിയിപ്പുകൾ ശരിയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു.

ബി​ഗ് ബോസ് മലയാളം സീസൺ 8 അതിന്റെ ഇരുപത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ സീസണും മത്സരാർത്ഥികളും ചർച്ചയായി കഴിഞ്ഞു. ഇക്കൂട്ടത്തിലെ പ്രധാനികളാണ് ഷിജിനും കൊമ്പനും(ശ്രീരാജ്). ഇരുവരുടേയും കൂട്ടുകെട്ട് ബി​ഗ് ബോസ് ഹൗസിനുള്ളിയും പുറത്തും ഒരുപോലെ ചർച്ചയാണ്. പ്രേക്ഷകർക്ക് ഇവരെ കാണാൻ ഏറെ ഇഷ്ടവുമാണ്. ഐശ്വര്യയുമായുള്ള കൊമ്പന്റെ അടുപ്പത്തിൽ പലപ്പോഴും ഷിജിൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഐശ്വര്യ ​ഗെയിമിന് വേണ്ടിയാണ് കൊമ്പനെ കൂട്ടുപിടിച്ചതെന്നും ഷിജിൻ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇപ്പോൾ കൊമ്പന് തന്നെ മനസിലായെന്നാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നിന്നും വ്യക്തമാകുന്നത്.

വീക്കിലി ടാസ്ക് കഴിഞ്ഞ ശേഷം ഷിജിനോട് കൊമ്പൻ പറഞ്ഞത്, "എന്നോട് ലീഡറാകാൻ അവൾ പറഞ്ഞു. അതിന് കാരണം എന്താണെന്ന് അറിയോ? ഞാൻ ലീഡറായാൽ എന്റെ അനുയായി ആരാണ്? ഒന്ന് ഐശ്വര്യയും മറ്റൊന്ന് ഷിജിൻ ചേട്ടനും. നമുക്ക് മൂന്ന് പേർക്കും നോമിനേഷൻ മുക്തി ലഭിക്കും. ചേട്ടൻ ലീഡറായാൽ ഒരിക്കലും ഐശ്വര്യയെ അനുയായി ആക്കില്ലെന്ന് അവൾക്ക് നൂറ് ശതമാനം അറിയാം. അപ്പോൾ അവളെന്നെ വച്ച് ​ഗെയിം കളിക്കുകയല്ലേ ചെയ്തത്. ചേട്ടൻ എന്നോട് പറഞ്ഞ കുറേക്കാര്യങ്ങളൊക്കെ ശരിയായിരുന്നു. ഞാനാണ് പൊട്ടനായി കൊണ്ടിരുന്നത്. പൊട്ടനായി. ലാലേട്ടൻ പറഞ്ഞത് ഇപ്പോഴാണ് എനിക്ക് ക്ലാരിറ്റി കിട്ടിയത്.. ഐശ്വര്യയ്ക്ക് ഷിജിനെ മാത്രം പിടിക്കാൻ പറ്റിയില്ലെന്ന്. എടോ താൻ സൂപ്പറാടോ. താൻ പൊളിയാടോ", എന്നായിരുന്നു.

അതേസമയം തന്നെ താഷിയും നോബിയും ഐശ്വര്യയും തമ്മിലുള്ള സംഭാഷണവും ബി​ഗ് ബോസ് കാണിക്കുന്നുണ്ട്. "ഒരാളോട് ക്രഷ് തോന്നുന്നത് എനിക്ക് തെറ്റായി തോന്നുന്നില്ല. ഒന്നിൽ കൂടുതൽ പേരോട് തോന്നുന്നതും എനിക്ക് തെറ്റായി തോന്നുന്നില്ല. എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉള്ളവരുണ്ടാകും. എനിക്കത് തോന്നുന്നേ ഇല്ല", എന്നായിരുന്നു ഇരുവരോടുമായി ഐശ്വര്യ ഇരുവരോടുമായി പറഞ്ഞത്.

നോബിയോട് ഐശ്വര്യയ്ക്ക് ക്രഷ് ഉണ്ടെന്ന് ഷിജിനും കൊമ്പനും നേരത്തെ തന്നെ പറയുന്നുണ്ട്. 'എനിക്ക് അങ്ങനെ ഒരു അഫക്ഷൻ ആ കുട്ടിയോട് ഇല്ല. എന്റെ ​ഗെയിമിനെ ബാധിക്കുന്ന ഒന്നിനേയും ഞാൻ പ്രോത്സാഹിപ്പിക്കില്ല', എന്ന് നോബി പറഞ്ഞപ്പോൾ, 'ഞാനും അതേ. എനിക്കിനി വേണ്ട' എന്നാണ് കൊമ്പൻ പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming