Bigg Boss Episode 74 Highlights : ഫോണ്‍ വിളിച്ച് തര്‍ക്കിച്ച് റിയാസ്, പ്രകോപിതയാകാതെ ലക്ഷ്‍മി പ്രിയ

Published : Jun 08, 2022, 09:49 PM ISTUpdated : Jun 09, 2022, 12:26 AM IST
Bigg Boss Episode 74 Highlights : ഫോണ്‍ വിളിച്ച് തര്‍ക്കിച്ച് റിയാസ്, പ്രകോപിതയാകാതെ ലക്ഷ്‍മി പ്രിയ

Synopsis

ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്ന ടാസ്‍കാണ് ബിഗ് ബോസില്‍ നടക്കുന്നത് (Bigg Boss).

ബിഗ് ബോസില്‍ വീക്ക്‍ലി ടാസ്‍കിന്റെ ദിവസങ്ങളാണ്. ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്ന വീക്ക്‍ലി ടാസ്‍കാണ് ഇപ്പോള്‍ നടക്കുന്നത്. കോള്‍ സെന്റര്‍ ജീവനക്കാരായി ഒരു ടീമും മറ്റൊരു ടീം കോള്‍ വിളിക്കുന്നവരുമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ലക്ഷ്‍മി പ്രിയയെ ഫോണില്‍ വിളിച്ച് തര്‍ക്കിക്കുന്ന റിയാസിനെയാണ് ഇന്നത്തെ എപ്പിസോഡിണല്‍ കാണിച്ചത്.

ഇന്നും 'കോഫി തര്‍ക്കം'

കോഫി പൗഡറിനെ ചൊല്ലിയുള്ള തര്‍ക്കം ഇന്നും ബിഗ് ബോസില്‍ കണ്ടു. ജാസ്‍മിന് ജന്മദിന സമ്മാനമായി ലഭിച്ച കോഫി പൗഡര്‍ ലക്ഷ്‍മി പ്രിയയും ദില്‍ഷയും ബ്ലസ്‍ലിയും ഉപയോഗിക്കരുത് എന്നായിരുന്നു റിയാസിന്റെ ആവശ്യം. ജാസ്‍മിനെ വേദിനിപ്പിച്ചവരാണ് അവര്‍ എന്നായിരുന്നു റിയാസ് കാരണം പറഞ്ഞത്. ഒടുവില്‍ കോഫി പൗഡര്‍ തങ്ങള്‍ക്ക് വേണ്ടെന്ന് ദില്‍ഷ പറയുന്നതുവരെ തര്‍ക്കം നീണ്ടു.

ഡോ. റോബിൻ രാധാകൃഷ്‍ണനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ദില്‍ഷ

കോഫി പൗഡറിനെ ചൊല്ലിയുടെ തര്‍ക്കം നടക്കുമ്പോള്‍ ദില്‍ഷയും റിയാസും നേര്‍ക്കുനേര്‍ എതിര്‍ക്കുകയും ചെയ്‍തു. ജാസ്‍മിനെ മോശം കാര്യങ്ങള്‍ പറഞ്ഞ ആളാണ് ദില്‍ഷയെന്ന് റിയാസ് വ്യക്തമാക്കി. ഡോ. റോബിൻ രാധാകൃഷ്‍ണനെ കുറിച്ച് എന്ത് നല്ല കാര്യങ്ങളാണ് റിയാസ് പറഞ്ഞത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. താൻ എന്തിന് ഡോ. റോബിന്റെ നല്ല കാര്യങ്ങള്‍ പറയണം എന്ന് റിയാസ് ചോദിച്ചു. ജാസ്‍മിൻ നിന്റെ ഫ്രണ്ട് ആണെങ്കില്‍, ഡോ. റോബിൻ രാധാകൃഷ്‍ണൻ തന്റെ ഫ്രണ്ട് ആണെന്ന് ദില്‍ഷ പറഞ്ഞു. ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ഡോ. റോബിന് ഞാൻ സപ്പോര്‍ട്ട് ചെയ്യും എന്ന് ദില്‍ഷ പറഞ്ഞു. അയാള്‍ പോയി എന്ന് റിയാസ് പറഞ്ഞു. തന്റെ ഫ്രണ്ട് നല്ലോണം മത്സരിച്ചിട്ടാണ് പോയത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. അതില്‍ ഞാൻ അഭിമാനിക്കുന്നുണ്ട് എന്നും ദില്‍ഷ പറഞ്ഞു. ഹീറോ ഇല്ലാത്തതുകൊണ്ട് നിന്റെ വില്ലൻ ക്യാരക്ടറേ പോയെന്ന് ദില്‍ഷ റിയാസിനോട് പറഞ്ഞു. ഹീറോ പോയപ്പോള്‍ റിയാസ് സീറോ ആയെന്നും ദില്‍ഷ പറഞ്ഞു.  ബ്രേക്ക് എടുത്തിട്ട് വരും എന്നല്ലേ പറഞ്ഞത് എന്ന് റിയാസ് ചോദിച്ചു. തിരിച്ചുവരുമെന്ന് കണ്ടപ്പോള്‍ നിങ്ങളുടെ ഒരു വെപ്രാളവും ഗ്ലാസ് പൊട്ടിക്കുന്നതും പൂച്ചെടി പൊട്ടിക്കലും എല്ലാം ഞാൻ കണ്ടു. അത്ര മാത്രം ആ മനുഷ്യനെ നിങ്ങള്‍ പേടിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി എന്ന് ദില്‍ഷ പറഞ്ഞു.

ലക്ഷ്‍മി പ്രിയയെ ഫോണില്‍ വിളിച്ച് റിയാസ്

ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ ടാസ്‍കില്‍ ഇന്ന് റിയാസ് ലക്ഷ്‍മി പ്രിയയെ വിളിച്ചു. ലക്ഷ്‍മി പ്രിയ കഴിഞ്ഞ ദിവസം തന്നെ കുട്ടി എന്ന് വിളിച്ച് പരിഹസിച്ചതിന് മറുപടി പറയുകയായിരുന്നു റിയാസ് ആദ്യം ചെയ്‍തത് താൻ കുട്ടിയല്ല പ്രായപൂര്‍ത്തിയായ ആളാണ് എന്ന് തനിക്ക് കിട്ടിയ അവസരത്തില്‍ തുടക്കത്തിലേ റിയാസ് പറഞ്ഞു. താൻ പുരുഷനാണ് എന്ന് അറിയുമോ എന്ന് റിയാസ് ചോദിച്ചു. പേര് കേട്ടപ്പോള്‍ തന്നെ മനസിലായി സാര്‍ എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. എന്നാല്‍ പേര് കേട്ട് തിരിച്ചറിയേണ്ടതല്ല ജെൻഡര്‍ എന്ന് റിയാസ് പറഞ്ഞു. പുരുഷനാണ് എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് താൻ പ്രസവിക്കുമോ എന്ന് കഴിഞ്ഞ ദിവസം ചോദിച്ചുവെന്ന് റിയാസ് ആരാഞ്ഞു. അത്രപോലും അറിവില്ലേ എന്നും പരിഹാസരൂപേണ റിയാസ് ചോദിച്ചു. തന്റെ അറിവില്ലായ്‍മ കൊണ്ടാണ് എന്നായിരുന്നു ലക്ഷ്‍മി പ്രിയയുടെ മറുപടി. 37 വയസായിട്ടും അറിവില്ലേ എന്ന് റിയാസ് തിരിച്ചുചോദിച്ചു.

സ്‍ത്രീക്കുള്ളിലെ സ്‍ത്രീ വിരുദ്ധതയാണ് എന്ന് റിയാസ്

നിമിഷയെ കുറിച്ച് ലക്ഷ്‍മി പ്രിയ പറഞ്ഞ കാര്യങ്ങളും റിയാസ് തന്റെ ഫോണ്‍വിളിയില്‍ കൊണ്ടുവന്നു. താങ്കള്‍ എഴുത്തുകാരിയാണെന്നല്ലേ പറയുന്നത്. താങ്കള്‍ക്ക് മാതാപിതാക്കളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ കണ്ണീരില്‍ ചാലിച്ച് എഴുതുകയല്ലേ ചെയ്‍തത് എന്ന് റിയാസ് ചോദിച്ചു. നിമിഷയുടെ അനുഭവങ്ങള്‍ എന്തുകൊണ്ട് മനസിലായില്ല നിങ്ങള്‍ക്ക് എന്നും റിയാസ് ചോദിച്ചു. നിമിഷയുടെ മാതാപിതാക്കളെ വെറുതെ ചര്‍ച്ചയിലേക്ക് വലിച്ചിട്ടുവെന്നാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ക്കു നിങ്ങളുടെ വേദനകള്‍ പറയാമെങ്കില്‍ അവര്‍ക്കും പറഞ്ഞുകൂടേ. നിങ്ങള്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അതുപോലെ അനുഭവിച്ചിരുന്നെങ്കില്‍ അങ്ങനെ പറയുമായിരുന്നില്ല. സ്‍ത്രീക്കുള്ളിലെ സ്‍ത്രീവിരുദ്ധതയാണ് നിങ്ങള്‍ക്ക് എന്നും റിയാസ് പറഞ്ഞു.

ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കരുത് എന്ന് റിയാസ്, പ്രകോപിതയാകാതെ ലക്ഷ്‍മി പ്രിയ

മെയ്‍ക്കപിന് സമയം കളയുന്നുവെന്ന് കഴിഞ്ഞ ദിവസം ലക്ഷ്‍മി പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയും റിയാസ് മറുപടി നല്‍കി. പുരുഷൻമാര്‍ മേയ്ക്കപ്പ് ചെയ്യുന്നത് കണ്ടിട്ടില്ലേ നിങ്ങള്‍.  ഒപ്പം അഭിനയിക്കുന്ന പുരുഷ താരങ്ങള്‍ മെയ്‍ക്കപ്പ് ചെയ്യാറില്ലേ. റിയാസിനും മെയ്‍ക്കപ്പ് ചെയ്‍തൂടെ.  മലയാളി പ്രേക്ഷകര്‍ക്ക് എന്തൊക്കെ സ്വഭാവങ്ങള്‍ ഇഷ്‍ടപ്പെടില്ല എന്നറിഞ്ഞുകൊണ്ട് വലിച്ചിടുകയാണ് എന്നും റിയാസ് പറഞ്ഞു. നിമിഷയുടെ വസ്‍ത്രധാരണത്തെ അവഹേളിച്ചതിനെ കുറിച്ചും റിയാസ് എടുത്തുപറഞ്ഞു. ഒപ്പം അഭിനയിക്കുന്ന സ്‍ത്രീ താരങ്ങള്‍ അല്‍പ വസ്‍ത്രം ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. എന്നിട്ട് നിമിഷയെ കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറയുന്നു. വസ്‍ത്രധാരണം ഒരാളുടെ ചോയിസാണ്. സ്‍ത്രീകളെ അവഹേളിക്കുന്ന നിങ്ങള്‍ ഒരിക്കലും സ്വയം ഫെമിനിസ്റ്റ് എന്ന് വിളിക്കരുത്. ചില ആണ്‍കുട്ടികള്‍ ഫെമിനനായിരിക്കും. ചില പെണ്‍കുട്ടികള്‍ ചിലപ്പോള്‍ ആണ്‍ സ്വഭാവം കാണിക്കും. അത് നിങ്ങള്‍ കുറവായും ഓട്ടിസം പോലെയുള്ള അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസിലാകും നിങ്ങള്‍ എത്രമാത്രം മോശപ്പെട്ട ഒരു മനുഷ്യനാണെന്ന്. നിങ്ങളുടെ ഉള്ളിലെ വിഷം ഇതില്‍ നിന്നൊക്കെ മനസിലാകും. സ്‍ത്രീ ശാക്‍തീകരണം എന്ന് പറഞ്ഞ് സ്‍ത്രീകളെ അവഹേളിക്കുകയാണ് ലക്ഷ്‍മി പ്രിയ എന്നും റിയാസ് പറഞ്ഞു. എന്നാല്‍ റിയാസിന്റെ ചോദ്യങ്ങളില്‍ പ്രകോപിതയാകാതെ മറുപടി പറഞ്ഞതിനാല്‍ ലക്ഷ്‍മി പ്രിയ വിജയിച്ചുവെന്ന് ഒടുവില്‍ ബിഗ് ബോസ് പ്രഖ്യപിച്ചു.

Read More : ബിഗ് ബോസില്‍ 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍', ലക്ഷ്‍മി പ്രിയയ്‍ക്ക് സ്‍ത്രീ വിരുദ്ധതയെന്ന് റിയാസ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്