Bigg Boss 4 Episode 75 Highlights : വീക്കിലി ടാസ്‍ക് സ്വന്തം പേരിലാക്കി റിയാസ്, നോമിനേഷനില്‍ നിന്ന് മുക്തി

Published : Jun 09, 2022, 10:56 PM ISTUpdated : Jun 10, 2022, 12:57 AM IST
Bigg Boss 4 Episode 75 Highlights : വീക്കിലി ടാസ്‍ക് സ്വന്തം പേരിലാക്കി റിയാസ്, നോമിനേഷനില്‍ നിന്ന് മുക്തി

Synopsis

നോമിനേഷന്‍ ലിസ്റ്റില്‍ ഇനി ആറ് പേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) 11-ാം വാരം അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ കൂടി മാത്രം. 20 മത്സരാര്‍ഥികള്‍ ആകെ മത്സരിച്ച ഈ സീസണ്‍ അന്ത്യ വാരങ്ങളിലേക്ക് കടക്കവെ 9 പേര്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. സീസണിലെ ഏറ്റവും പ്രധാന മത്സരാര്‍ഥികളായ ഡോ. റോബിനും ജാസ്മിനും വേറിട്ട സാഹചര്യങ്ങളാല്‍ ഷോയില്‍ നിന്ന് പുറത്തുപോയെങ്കിലും സീസണ്‍ 4 രസകരമായി തുടരുന്നുണ്ട്. എല്ലാത്തവണയും മത്സരാര്‍ഥികളിലും ഒരു പരിധി വരെ പ്രേക്ഷകരിലും പിരിമുറുക്കമുണ്ടാക്കാറുള്ള കോള്‍ സെന്‍റര്‍ ടാസ്ക് ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. റിയാസ് സലിം ആണ് ടാസ്കില്‍ ഏറ്റവുമധികം ശോഭിച്ചത്. ഭിന്ന ലൈംഗികതകളെക്കുറിച്ച് ബ്ലെസ്ലിയുടെ ചോദ്യത്തിന് മറുപടിയായി റിയാസ് നല്‍കിയ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ സാധാരണ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വെളിയിലേക്കും കടന്നിരുന്നു. ഏഷ്യാനെറ്റിന്‍റെ പ്രൊമോ വീഡിയോ കാര്യമായി പ്രചരിച്ചു. 

അതേസമയം ആകെയുള്ള ഒന്‍പത് മത്സരാര്‍ഥികളില്‍ ഏഴ് പേരും ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സൂരജ്, റിയാസ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിവരാണ് നോമിനേഷനില്‍.

'രണ്ട് വഞ്ചികളില്‍ കാല്‍ വെക്കുന്നവര്‍'

ടാസ്കുകളും ഗെയിമുകളും പോലെ ബിഗ് ബോസിലെ ചില മോണിംഗ് ആക്റ്റിവിറ്റികളും പലപ്പോഴും രസകരമാവാറുണ്ട്. ബിഗ് ബോസ് വീട്ടില്‍ രണ്ട് വഞ്ചികളില്‍ ഒരേ സമയം കാല്‍ വെച്ച് പോകുന്നവര്‍ ആരെന്ന് ഓരോരുത്തര്‍ക്കും പറയാനുള്ള അവസരമാണ് ബിഗ് ബോസ് ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റിയില്‍ നല്‍കിയത്.

ദില്‍ഷ രണ്ട് വഞ്ചികളില്‍ കാല്‍ ചവിട്ടിയ ആളെന്ന് റിയാസ്

ബിഗ് ബോസ് വീട്ടിലെ രണ്ട് വ്യക്തികളെ രണ്ട് വഞ്ചികളായി എടുക്കാമെങ്കില്‍ അത് റോബിനും ബ്ലെസ്ലിയും ആണെന്നും ആ വഞ്ചികളില്‍ കാല്‍ വച്ച് യാത്ര ചെയ്തത് ദില്‍ഷയാണെന്നും റിയാസ് ആരോപിച്ചു. ഇവരില്ലാത്തപക്ഷം ദില്‍ഷയ്ക്ക് സ്വന്തം വ്യക്തിത്വമില്ലെന്നും റിയാസ് പറഞ്ഞു. ഒരു വഞ്ചി മുങ്ങി പൊളിഞ്ഞ് പോയി. പക്ഷേ ദില്‍ഷയുടെ ഒരു കാല്‍ ഇപ്പോഴും പൊളിഞ്ഞുപോയ ആ വഞ്ചിയുടെ ഒരു പലകയിലാണ്, റോബിനെ ഉദ്ദേശിച്ച് റിയാസ് പറഞ്ഞു. 

ജാസ്‍മിന്‍റെ കോഫിയില്‍ ഇന്നും തര്‍ക്കം

ജാസ്‍മിന് ബിഗ് ബോസ് സമ്മാനിച്ച കാപ്പിപ്പൊടി ഇന്നും മത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമായി. പതിവുപോലെ റിയാസും ദില്‍ഷയുമാണ് ഇക്കാര്യം പറഞ്ഞ് തര്‍ക്കിച്ചത്. ജാസ്മിന്‍റെ കോഫി പൌഡര്‍ ഉപയോഗിച്ചതിന് എന്നെ പരിഹസിച്ചില്ലേയെന്നും റോബിന്‍റെ ഒരു ഭക്ഷണസാധനം എടുത്താല്‍ താന്‍ റിയാസിനോട് അങ്ങനെ പെരുമാറില്ലെന്നും ദില്‍ഷ പറഞ്ഞു.

വീക്കിലി ടാസ്‍കില്‍ ഫൈനല്‍ റൌണ്ട്

കഴിഞ്ഞ രണ്ട് ദിനങ്ങളിലായി നടന്ന കോള്‍ സെന്‍റര്‍ വീക്കിലി ടാസ്കില്‍ ഇരു ടീമുകളും തുല്യ പോയിന്‍റുകളുമായി നില്‍ക്കുകയാണെന്ന് ബിഗ് ബോസ്. അതിനാല്‍ ഒരു ഫൈനല്‍ റൌണ്ട് മത്സരം കൂടി നടത്താന്‍ ബിഗ് ബോസ് തീരുമാനിച്ചു. ഇതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരാള്‍ക്ക് നോമിനേഷന്‍ മുക്തി ലഭിക്കും.

റിയാസും ദില്‍ഷയും വീണ്ടും നേര്‍ക്കുനേര്‍

കോള്‍ സെന്‍റര്‍ ടാസ്കിന്‍റെ ഫൈനല്‍ റൌണ്ടില്‍ വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി റിയാസും ദില്‍ഷയും. കോള്‍ സെന്‍റര്‍ ടീമിന്‍റെ ഭാഗമായിരുന്ന ദില്‍ഷയുമായാണ് റിയാസ് സംസാരിച്ചത്. റിയാസ് സ്ഥിരം പറയുന്ന ത്രികോണ പ്രണയത്തിന്‍റെ കാര്യം പറഞ്ഞ് ദില്‍ഷയെ പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ദില്‍ഷ പിടിച്ചുനിന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ