Bigg Boss 4 : ഇനി 16 പേര്‍; സീസണ്‍ 4 ലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ചു

Published : Apr 03, 2022, 11:55 PM IST
Bigg Boss 4 : ഇനി 16 പേര്‍; സീസണ്‍ 4 ലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ചു

Synopsis

ലക്ഷ്‍മിപ്രിയയാണ് പേര് പ്രഖ്യാപിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളില്‍ നിന്നൊക്കെ വിഭിന്നമായി ആദ്യ വാരം തന്നെ നോമിനേഷനും വോട്ടിംഗും നടന്ന സീസണ്‍ ആണ് ഇത്തവണത്തേത്. ആകെയുള്ള 17 മത്സരാര്‍ഥികളില്‍ ക്യാപ്റ്റന്‍ അശ്വിന്‍ വിജയ് ഒഴികെ 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസിന്‍റെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ഇത്. പ്രേക്ഷകരെ സംബന്ധിച്ചും ഇത് കൗതുകകരമായിരുന്നു.

നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച 16 പേരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവര്‍ ഈ വാരം സുരക്ഷിതരാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന 11 പേരാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിക്കുമ്പോള്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ നവീന്‍, ധന്യ, നിമിഷ എന്നിവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പിന്നാലെ അറിയിച്ചു. പിന്നീട് ലക്ഷ്മി, അപര്‍ണ്ണ, അഖില്‍ എന്നിവരും സേഫ് ആണെന്ന് പറഞ്ഞു. ശേഷം അഞ്ചുപേര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. റോണ്‍സണ്‍, റോബിന്‍, ശാലിനി, ജാനകി, ദില്‍ഷ എന്നിവര്‍.

വേദിയില്‍ നിന്ന് എലിമിനേറ്റ് ആവുന്ന ആളുടെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്ന രീതി ആയിരുന്നില്ല ഇന്ന്. മറിച്ച് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വച്ചിരിക്കുന്ന ഒരു പെട്ടി സ്റ്റോര്‍ റൂമിലൂടെ മത്സരാര്‍ഥികളിലേക്ക തന്നെ എത്തിക്കുകയായിരുന്നു. ആ പെട്ടി തുറന്ന് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വായിക്കാനുള്ള നിയോഗം ലക്ഷ്മിപ്രിയക്കാണ് മോഹന്‍ലാല്‍ നല്‍കിയത്. അപ്രകാരം പെട്ടി തുറന്ന ലക്ഷ്മി അവസാനം ആ പേര് എല്ലാവര്‍ക്കും മുന്നിലേക്ക് ഉയര്‍ത്തിക്കാട്ടി. ഒപ്പം ഉറക്കെ വായിക്കുകയും ചെയ്‍തു. ജാനകിയുടെ പേരായിരുന്നു അത്.

അവസാനം നോമിനേഷനില്‍ നിന്നിരുന്ന അഞ്ച് പേരോടും മോഹന്‍ലാല്‍ എലിമിനേഷനെക്കുറിച്ച് ചോദിച്ചിരുന്നു. കൂടുതല്‍ സമയം ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്നും മുന്നോട്ട് പോയാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നുമാണ് മിക്കവരും അഭിപ്രായപ്പെട്ടത്. അതേസമയം ആത്മസംയമനത്തോടെയാണ് ജാനകി താന്‍ എലിമിനേറ്റ് ആയിരിക്കുകയാണെന്ന വിവരം സ്വീകരിച്ചത്. മറ്റു മത്സരാര്‍ഥികള്‍ ജാനകിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പുറത്താക്കല്‍ വാര്‍ത്തയറിഞ്ഞ ശേഷം പെട്ടെന്നുതന്നെ സഹ മത്സരാര്‍ഥികളോട് വിട പറഞ്ഞ് ജാനകി വീടിന് പുറത്തേക്ക് എത്തി. നിലവിലെ ക്യാപ്റ്റന്‍ നവീന്‍റെ ആവശ്യപ്രകാരം ബിഗ് ബോസ് ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തതിനു ശേഷമാണ് ജാനകി പുറത്തേക്ക് പോയത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ