Bigg Boss 4 : വീക്കിലി ടാസ്‍കിനിടെ കയ്യാങ്കളി; ഡോ. റോബിന്‍ ബിഗ് ബോസിന് പുറത്തേക്ക്?

Published : May 31, 2022, 07:06 PM ISTUpdated : May 31, 2022, 07:12 PM IST
Bigg Boss 4 : വീക്കിലി ടാസ്‍കിനിടെ കയ്യാങ്കളി; ഡോ. റോബിന്‍ ബിഗ് ബോസിന് പുറത്തേക്ക്?

Synopsis

സംഘര്‍ഷമുണ്ടായത് പുതിയ വീക്കിലി ടാസ്‍കിനിടെ

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) വരാനിരിക്കുന്നത് സര്‍പ്രൈസ് എപ്പിസോഡ്. ഈ സീസണിലെ മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്നില്‍ നിന്നിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (Dr. Robin) ഷോയില്‍ നിന്ന് പുറത്തായേക്കും എന്ന തരത്തിലുള്ള സൂചനകളാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലൂടെ ലഭിക്കുന്നത്. പുതിയ വീക്കിലി ടാസ്‍കിനിടെ സംഭവിച്ച കയ്യാങ്കളിക്കു പിന്നാലെ ബിഗ് ബോസ് ഒരു കടുത്ത തീരുമാനം എടുത്തു എന്നാണ് പ്രൊമോ നല്‍കുന്ന സൂചന. 

രാജാവിന്‍റെയും മന്ത്രിയുടെയുമൊക്കെ വേഷത്തിലാണ് പുറത്തെത്തിയ പ്രൊമോയില്‍ വീക്കിലി ടാസ്‍കില്‍ മത്സരാര്‍ഥികള്‍. റിയാസ് ആണ് രാജാവിന്‍റെ വേഷത്തില്‍ സിംഹാസനത്തില്‍. റിയാസിന്‍റെ പക്കല്‍ നിന്ന് റോബിന്‍ എന്തോ എടുത്തുകൊണ്ട് ബാത്ത്റൂമില്‍ കയറി ഒളിക്കുന്നത് പ്രൊമോയില്‍ കാണാം. പുറത്തിറങ്ങിയ റോബിനും റിയാസും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നതും റോബിന്‍ റിയാസിനെ പിടിച്ച് തള്ളുന്നതും പ്രൊമോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ബിഗ് ബോസിന്‍റെ ഒരു അനൌണ്‍സ്മെന്‍റും പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുന്നുണ്ട്. ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവര്‍ത്തികള്‍ മൂലം റോബിന്‍ ഈ വീട്ടിലെ അവസ്ഥയ്ക്ക് അനുയോജ്യനല്ലെന്നും മനസിലാക്കുന്നു, എന്നാണ് ബിഗ് ബോസിന്‍റെ പ്രഖ്യാപനം.

ALSO READ : പതിനൊന്നില്‍ 7 പേരും എലിമിനേഷനില്‍; ബിഗ് ബോസിലെ ആദ്യ ഓപണ്‍ നോമിനേഷന്‍ ഫലം ഇങ്ങനെ

സഹമത്സരാര്‍ഥിക്കു നേരെയുള്ള ശാരീരികമായ ആക്രമണം ബിഗ് ബോസ് ഹൌസില്‍ ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നല്ല. അതിനാല്‍ത്തന്നെ എത്ര വരില തര്‍ക്കങ്ങളിലും ആശയ സംഘര്‍ഷങ്ങളിലും ഏര്‍പ്പെട്ടാലും മത്സരാര്‍ഥികള്‍ ആരും തന്നെ മറ്റൊരാളുടെ ശരീരത്തില്‍ കൈവെക്കാറില്ല. രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയായ ഡോ. രജിത് കുമാര്‍ പുറത്താക്കപ്പെടാന്‍ കാരണമായത് ഒരു വീക്കിലി ടാസ്‍കിനിടയിലെ പെരുമാറ്റമായിരുന്നു. സഹ മത്സരാര്‍ഥിയായ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്തിനെ ബിഗ് ബോസ് അന്ന് പുറത്താക്കിയത്. അതേസമയം റോബിന്‍ പുറത്താവുന്നപക്ഷം അത് ഈ സീസണിന്‍റെ മുന്നോട്ടുപോക്കില്‍ ഏറെ നിര്‍ണ്ണായകമാവുമെന്ന് ഉറപ്പാണ്. ബിഗ് ബോസ് ഹൌസില്‍ നിലവിലുള്ള സൌഹൃദങ്ങളിലും ശത്രുതകളിലുമൊക്കെ അത് കാര്യമായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചേക്കും.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ