Bigg Boss 4 : 'എന്താണ് സംഭവിച്ചത്'? ബിഗ് ബോസിന്‍റെ ചോദ്യത്തില്‍ പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

Published : May 12, 2022, 11:33 PM IST
Bigg Boss 4 : 'എന്താണ് സംഭവിച്ചത്'? ബിഗ് ബോസിന്‍റെ ചോദ്യത്തില്‍ പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

Synopsis

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഏര്‍പ്പെടുത്തിയ ഒരു ആരോഗ്യ വിദഗ്ധനോട് തനിക്ക് ശാരീരിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഉള്ളത് മാനസിക പ്രയാസമാണെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു

മത്സരാര്‍ഥികളുടെ നിത്യജീവിതം അസാധാരണമാംവിധം ചാലഞ്ചിംഗ് ആക്കുന്ന ഒരു റിയാലിറ്റി ഷോ മാത്രമല്ല ബിഗ് ബോസ് (Bigg Boss 4), ഒരു സര്‍വൈവല്‍ ഗെയിം കൂടിയാണ്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, അവിടെ എന്തു നടക്കുന്നു എന്നറിയാതെ, സമയകാലങ്ങളെക്കുറിച്ചുപോലും ഏറെക്കുറെ അജ്ഞരായി പലപ്പോഴും അപരിചിതരായ മനുഷ്യര്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിക്കുകയാണ് ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥി ചെയ്യേണ്ടത്. ഈ ആശയം കേള്‍ക്കുമ്പോള്‍ കൌതുകകരമായി തോന്നാമെങ്കിലും മത്സരാര്‍ഥികളെ സംബന്ധിച്ച് അത് അത്ര നിസ്സാരമല്ല. ഷോ മുന്നോട്ടുപോകുമ്പോള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങളിലേക്ക് വീണുപോകുന്ന മത്സരാര്‍ഥികളുമുണ്ട്. കഴിഞ്ഞ സീസണില്‍ ടൈറ്റില്‍ വിജയിയായ മണിക്കുട്ടന്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നു. ഇത്തവണയും ഒരു മത്സരാര്‍ഥി കടുത്ത മാനസിക പ്രതിസന്ധിയെ നേരിട്ടു. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ജാസ്മിന്‍ എം മൂസയാണ് കഴിഞ്ഞ ദിവസം ഡോക്ടറെ കാണാനായി അവസരം ചോദിച്ചത്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഏര്‍പ്പെടുത്തിയ ഒരു ആരോഗ്യ വിദഗ്ധനോട് തനിക്ക് ശാരീരിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഉള്ളത് മാനസിക പ്രയാസമാണെന്നും ജാസ്മിന്‍ പറഞ്ഞു. അതിന്‍റെ തുടര്‍ച്ചയായി കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് ഇന്ന് ജാസ്മിനെ വിളിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിനോട് ഒരു പൊട്ടിക്കരച്ചിലോടെയാണ് ജാസ്മിന്‍ പ്രതികരിച്ചത്. ബിഗ് ബോസ് എന്ന ഗെയിം തന്‍റെ കാഴ്ചപ്പാടുകളെ മാറ്റുന്നതായി തോന്നുന്നുവെന്നും യഥാര്‍ഥ ജീവിതത്തില്‍ ഏറെ നിസ്സാരങ്ങളായ കാര്യങ്ങള്‍ ഇവിടെ വലിയ കാര്യങ്ങളായി തോന്നുന്നതായും ജാസ്മിന്‍ പറഞ്ഞു. എനിക്ക് സാധിക്കുന്നില്ല. ഞാന്‍ ഇങ്ങനെയൊന്നും പ്രതികരിക്കുന്ന ആളല്ല. പക്ഷേ ഇവിടെ സ്വയം ഏറെ നിയന്ത്രിക്കാന്‍ നോക്കിയിട്ടും പറ്റുന്നില്ല. എനിക്ക് എന്‍റെ പാര്‍ട്നറെയും പട്ടിയെയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് അവളെ നേരിട്ട് വിളിക്കാന്‍ സാധിക്കില്ലെന്ന് അറിയാം. പക്ഷേ എനിക്ക് അവരെ അത്രയും മിസ് ചെയ്യുന്നുണ്ടെന്ന്, ആ വീട് മിസ് ചെയ്യുന്നുണ്ടെന്ന്, വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ പിടിച്ചുനില്‍ക്കുന്നതെന്നൊക്കെ അവളെ ഒന്ന് അറിയിക്കണം, ബിഗ് ബോസിനോട് ജാസ്മിന്‍ അപേക്ഷിച്ചു.

അത് അറിയിക്കാമെന്ന് അറിയിച്ച ബിഗ് ബോസ് ജാസ്മിന് ഇഷ്ടപ്പെട്ട പാനീയവും ചോക്കലേറ്റുകളും നല്‍കിയാണ് ഹൌസിലേക്ക് തിരികെ വിട്ടത്. പഴയതുപോലെ ശക്തയായി മത്സരത്തില്‍ തുടരണമെന്നും ഉപദോശിച്ചു. അതേസമയം പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്നതോടെ മുന്‍പത്തേതിലും ശബ്ദായമാനമാണ് ബിഗ് ബോസ് വീട്. അവര്‍ വന്നതിനു പിന്നാലെയുള്ള വീക്കിലി ടാസ്ക് ആയി കോടതി ടാസ്ക് കൂടി വന്നതോടെ വലിയ സംഘര്‍ഷാവസ്ഥയാണ് ബിഗ് ബോസില്‍ ഉണ്ടായത്. ജഡ്ജിമാരായി പുതിയ വൈല്‍ഡ് കാര്‍ഡുകളെയാണ് ബിഗ് ബോസ് നിയോഗിച്ചത്. വിനയ്ക്കും റിയാസിനുമിടയില്‍ത്തന്നെ തര്‍ക്കം രൂപപ്പെട്ടതോടെ ബിഗ് ബോസ് ഒരിക്കല്‍ ടാസ്ക് നിര്‍ത്തിവെക്കുകപോലും ഉണ്ടായി.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍