Bigg Boss 4 : പൊട്ടിക്കരഞ്ഞ് ജാസ്മിൻ, സുചിത്രയോട് കയർത്ത് വിനയ്; ബി​ഗ് ബോസ് വീടിന്റെ നിറം മാറുന്നു

Published : May 11, 2022, 11:14 PM ISTUpdated : May 11, 2022, 11:17 PM IST
Bigg Boss 4 : പൊട്ടിക്കരഞ്ഞ് ജാസ്മിൻ, സുചിത്രയോട് കയർത്ത് വിനയ്; ബി​ഗ് ബോസ് വീടിന്റെ നിറം മാറുന്നു

Synopsis

ഷോ ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോൾ തന്നെ ടോപ് ഫൈവിൽ എത്തുന്നത് ആരൊക്കെയെന്ന പ്രചവനങ്ങൾ പ്രേക്ഷകർ നടത്തി കഴിഞ്ഞു. 

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് ഓരോ ദിവസം കഴിയുന്തോറും കൗതുകവും രസകരമായ നിമിഷങ്ങളും സംഘർഷങ്ങളുമായി മുന്നേറുകയാണ്. ഷോ ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോൾ തന്നെ ടോപ് ഫൈവിൽ എത്തുന്നത് ആരൊക്കെയെന്ന പ്രചവനങ്ങൾ പ്രേക്ഷകർ നടത്തി കഴിഞ്ഞു. കോടതി ടാസ്ക് ആണ് ഇപ്പോൾ ബി​ഗ് ബോസിലെ ചർച്ചാ വിഷയം. വൻ അടിക്കൊടുവിൽ സുചിത്രയോട് കയർക്കുകയാണ് വിനയ്. ഇത്രയും പ്രശ്നങ്ങൾ ഷോയിൽ നടന്നിട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞാണ് വിനയ് രം​ഗത്തെത്തിയത്. 

"ഒന്നും പറയാതെ അടിയൊന്നും കൂടാതെ ഇങ്ങനെ ഇരിക്കയാണോ. പ്രതികരിക്കാതെ ഇരിക്കുന്നതാണോ നല്ലത് സുചിത്ര. ഇത്രയും കാര്യങ്ങൾ നടക്കുമ്പോൾ എന്തെങ്കിലും ഒന്ന് പറയണ്ടേ" എന്നാണ് വിനയ് ചോദിച്ചത്. വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നവരുടെ ഇടയിൽ ഞാൻ എന്താണ് പറയേണ്ടത്. ഞാൻ പ്രതികരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ വിനയ് അല്ല", എന്നാണ് സുചിത്ര പറഞ്ഞത്. 

കലഹങ്ങൾക്കൊടുവിൽ എല്ലാവരും ഒരുമിച്ച് റിലാക്സ് ആകാൻ എത്തിയപ്പോഴാണ് ജാസ്മിന് തലവേദന എന്ന് പറഞ്ഞത്. പിന്നാലെ ജാസ്മിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഞാൻ മനസികമായി ശരിയല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ റൂമിൽ വച്ച് ജാസ്മിൻ പൊട്ടിക്കരയുകയായിരുന്നു. എന്റെ ​ഗോൾഫ്രണ്ടിനെ ഒന്ന് വിളിച്ച് താരാൻ ബി​ഗ് ബോസിനോട് പറയാമോ എന്നും ജാസ്മിൻ ഡോക്ടറോട് ചോദിക്കുകയും ചെയ്തു. കുറേ കഴിഞ്ഞ ശേഷം ജാസ്മിൻ തിരികെ വീടിനകത്തേക്ക് എത്തുകയും ചെയ്തു.  

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക