
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ (Bigg Boss 4) രണ്ട് ആഴ്ചകള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഫിനാലെയോട് അടുത്തതോടെ മത്സരാര്‍ഥികളില്‍ പലരും കടുത്ത സമ്മര്‍ദ്ദം താങ്ങാനാവാത്ത അവസ്ഥയിലാണ്. ഒപ്പം ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളും അവരെ അവശരാക്കുന്നുണ്ട്. റിയാസും വിനയ്‍യുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാക്കുതര്‍ക്കങ്ങള്‍ ലക്ഷ്മിപ്രിയയെ ഏറെ വിഷമിപ്പിച്ചിരുന്നു. തനിക്ക് പോകണമെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്നും ലക്ഷ്മി കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. ഇന്ന് ബിഗ് ബോസ് ആ ആവശ്യം കേട്ടു. എന്താണ് കാര്യമെന്ന് ചോദിച്ച ബിഗ് ബോസിനോട് വികാരാധീനയായാണ് ലക്ഷ്മി പ്രതികരിച്ചത്.
ബിഗ് ബോസിനോട് ലക്ഷ്മിപ്രിയയുടെ പ്രതികരണം
ഞാന്‍ എന്‍റെ വീട്ടുകാരുടെ അന്തസ്സ്, അഭിമാനം അതൊക്കെ കളങ്കപ്പെടുത്തുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഒന്നാമത്, എനിക്ക് ഇങ്ങനത്തെ സാഹചര്യമൊന്നും പരിചയമില്ല. പക്ഷേ എനിക്ക് വ്യക്തമായിട്ട് ഈ ഷോയെക്കുറിച്ച് അറിയാം. ഇത് കൃത്യമായിട്ട് ഒരു മൈന്‍ഡ് ഗെയിമും കൂടിയാണ്. നമ്മളെ എതിരാളി ഒരുപാട് തളര്‍ത്താന്‍ ശ്രമിക്കും. അതൊക്കെ എനിക്ക് അറിയുന്നത് തന്നെയാണ്. പക്ഷേ ജീവിതത്തില്‍ ഒരു സ്ത്രീയും കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ രണ്ടുപേരും റിയാസും, വിനയ്‍യും കഴിഞ്ഞ കുറച്ചുദിവസങ്ങളായി പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്യുന്നത്. നമ്മളും തിരിച്ച് പറയുന്നുണ്ട്. പക്ഷേ ഒരുപാട് മോശം വാക്കുകള്‍ കേട്ടു. ഒരു സ്ത്രീക്കും സഹിക്കാന്‍ പറ്റില്ല. അതൊക്കെ സഹിച്ച് ഇവിടെ നിന്നിട്ട് എന്ത് നേടാനാണെന്നാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ ജീവിതത്തെ അങ്ങനെ ചെറുതാക്കി കളയാനും എന്‍റെ ജീവിതത്തെ അങ്ങനെ ചവുട്ടിത്തേക്കാനും ഞാന്‍ സമ്മതിക്കില്ല. എന്‍റെയുള്ളിലെ സ്ത്രീ അന്തസ്സുള്ള സ്ത്രീയാണ്. അഭിമാനിയായ സ്ത്രീയാണ്. ഈ പറയുന്നതെല്ലാമൊന്നും എനിക്ക് കേട്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.
ALSO READ : 'ബിഗ് ബോസ് എന്നാല്‍ ഒരു പ്രഷര്‍ കുക്കറില്‍ പെട്ടതുപോലെ'; അനുഭവം പറഞ്ഞ് വിനയ് മാധവ്
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൂടിയേ മുന്നിലുള്ളുവെന്ന കാര്യം ഓര്‍മ്മിപ്പിച്ച് ലക്ഷ്മിപ്രിയയെ ആശ്വസിപ്പിക്കുകയായിരുന്നു ബിഗ് ബോസ്. ലക്ഷ്മിപ്രിയ, മനസ് ശാന്തമാക്കൂ. നിങ്ങളൊരു ശക്തയായ മികച്ച മത്സരാര്‍ഥിയാണ്. പ്രേക്ഷകര്‍ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ നിങ്ങളെ മനസിലാക്കുന്നുമുണ്ട്. പ്രേക്ഷകര്‍ നിങ്ങളുടെ കൂടെയുണ്ടെന്നതിന് തെളിവാണ് ഇത്രയും എവിക്ഷന്‍ പ്രക്രിയകള്‍ക്കു ശേഷവും നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. ഇതൊരു ടിവി ഷോയാണ്. അതിജീവനമാണ് ഈ ഗെയിം. ഉറച്ച മനസ്സോടെ വെല്ലുവിളികളെ അതിജീവിക്കുക എന്നതാണ് പ്രധാനം. അതിന് നിങ്ങള്‍ക്ക് തീര്‍ച്ഛയായും സാധിക്കും. ഇതേ രീതിയില്‍ ശക്തമായി പോരാട്ടവീര്യത്തോടെ വിജയം മാത്രം ലക്ഷ്യം വച്ച് മുന്നോട്ട് പോവുക. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സഹനങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമെല്ലാം ഒരു റിസല്‍ട്ട് ഉണ്ടാവും, ബിഗ് ബോസിന്‍റെ വാക്കുകള്‍ കേട്ട് ആശ്വാസത്തോടെയാണ് ലക്ഷ്മിപ്രിയ തിരികെ പോയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ