Bigg Boss : പരസ്‍പരം സര്‍പ്രൈസ് നല്‍കി ഡോ. റോബിനും അശ്വിനും അപര്‍ണയും- വീഡിയോ

Published : Jun 11, 2022, 10:16 AM IST
Bigg Boss : പരസ്‍പരം സര്‍പ്രൈസ് നല്‍കി ഡോ. റോബിനും അശ്വിനും അപര്‍ണയും- വീഡിയോ

Synopsis

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നവര്‍ കൂടിക്കാഴ്‍ച നടത്തി (Bigg Boss).  

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ആരായിരിക്കും വിജയി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഒട്ടേറെ ട്വിസ്റ്റുകള്‍ സംഭവിച്ച സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. അന്തിമ വിജയി ആകാനുള്ള കഠിന പരിശ്രമത്തിലാണ് ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികള്‍. ബിഗ് ബോസിന് പുറത്തു വന്നവരുടെ സൗഹൃദത്തെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത (Bigg Boss).

ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെ ഏറ്റവും മികച്ച മത്സരാര്‍ഥികളായിരുന്ന റോബിൻ രാധാകൃഷ്‍ണൻ, അപര്‍ണ മള്‍ബറി എന്നിവരുടെ സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂവരും തമ്മില്‍ കണ്ടതിന്റെ വീഡിയോ അപര്‍ണ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യം ഡോ. റോബിൻ രാധാകൃഷ്‍ണൻ സര്‍പ്രൈസായി അപര്‍ണയെ കണ്ടുമുട്ടുന്നതാണ് വീഡിയോയിലെ രംഗം. റോബിനെ കണ്ടപ്പോള്‍ സര്‍പ്രൈസ് ആകുന്ന അശ്വിനെയും വീഡിയോയില്‍ കാണാം.

ഈ ആഴ്‍ച ഹലോ മൈ ഡിയിര്‍ റോംഗ് നമ്പര്‍ എന്ന വീക്ക്‍ലി ടാസ്‍കായിരുന്നു നടന്നത്. കോള്‍ സെന്റര്‍ ജീവനക്കാരായി ഒരു ടീമും ഫോണ്‍ വിളിക്കുന്നവരായി മറ്റൊരു ടീമും പങ്കെടുക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ മത്സരം. റിയാസും ലക്ഷ്‍മി പ്രിയയും തമ്മിലായിരുന്നു ഏറ്റവും വാശിയേറിയ മത്സരം നടന്നത്. കുലസ്‍ത്രീ എന്താണ് എന്ന് അറിയുമോ എന്ന് ചോദിച്ച് ആയിരുന്നു ലക്ഷ്‍മി പ്രിയ റിയാസിനോട് ഫോണ്‍ വിളിച്ച് തര്‍ക്കിച്ചത്. കുട്ടീ എന്ന് വിളിച്ച് റിയാസിനെ ലക്ഷ്‍മി പ്രിയ പരിഹസിക്കുകയും ചെയ്‍തു. എന്നാല്‍ പ്രകോപിതനാകാതെ ടാസ്‍കില്‍ പങ്കെടുത്തതിനാല്‍ റിയാസിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിച്ചു.

റിയാസിന് അവസരം ലഭിച്ചപ്പോള്‍ വിളിച്ചത് ലക്ഷ്‍മി പ്രിയയെയായിരുന്നു. തന്നെ കുട്ടി എന്ന് വിളിച്ച് പരിഹസിച്ചതിനടക്കം മറുപടി പറയുകയായിരുന്നു റിയാസ്. സ്‍ത്രീക്കുള്ളില്‍ സ്‍ത്രീവിരുദ്ധത ഉള്ള ആളാണ് ലക്ഷ്‍മി പ്രിയ എന്ന് റിയാസ് പറഞ്ഞു. സ്‍ത്രീകളെ അവഹേളിക്കാൻ ശ്രമിക്കുന്ന ആളാണ് ലക്ഷ്‍മി പ്രിയ എന്നും റിയാസ് പറഞ്ഞു. എന്തായാലും ലക്ഷ്‍മി പ്രിയ പ്രകോപിതയാകാത്തതിനാല്‍ റിയാസ് ടാസ്‍ക്കില്‍ പരാജയപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു.

രണ്ടാമതൊരു അവസരം ലഭിച്ചപ്പോള്‍ റിയാസ് വിളിച്ചത് ദില്‍ഷയെയായിരുന്നു. ദില്‍ഷ ബിഗ് ബോസില്‍ തുടരാൻ ലവ് ട്രാക്ക് പിടിക്കുന്നുവെന്നായിരുന്നു റിയാസിന്റെ ആരോപണം. റിയാസിന്റെ ചോദ്യങ്ങള്‍ അതേ തരത്തില്‍ മറുപടി പറയാൻ ദില്‍ഷയും ശ്രമിച്ചു. കോള്‍ വിളിച്ചയാള്‍ക്ക് കൂളായി മറുപടി പറയാതെ സംസാരം തടസ്സപ്പെടുത്തുന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിനാല്‍ ദില്‍ഷ ടാസ്‍കില്‍ പരാജയപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് റിയാസിന്റെ ടീമിനെ ടാസ്‍കില്‍ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‍തു. വിജയിയായവരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതായി തെരഞ്ഞെടുക്കപ്പെട്ട റിയാസ് നോമിനേഷനില്‍ നിന്ന് മുക്തി നേടുകയും ചെയ്‍തു. ഇന്ന് മോഹൻലാല്‍ വരുന്ന എപ്പിസോഡില്‍ ഈ ആഴ്‍ചത്തെ വിലയിരുത്തലുണ്ടാകും.

Read More : വിഘ്‍നേശ് ശിവന് നയൻതാരയുടെ വിവാഹ സമ്മാനം 20 കോടി രൂപയുടെ ബംഗ്ലാവ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്