ബിഗ് ബോസില്‍ ആദ്യമായി ഒരു വാര്‍ത്താസമ്മേളനം! മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മത്സരാര്‍ഥികള്‍

Published : Mar 28, 2022, 09:57 PM IST
ബിഗ് ബോസില്‍ ആദ്യമായി ഒരു വാര്‍ത്താസമ്മേളനം! മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മത്സരാര്‍ഥികള്‍

Synopsis

സര്‍പ്രൈസുമായി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ എപ്പിസോഡിന് ആവേശകരമായ തുടക്കം. പതിവിനു വിപരീതമായി മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമുള്ള ഒരു സര്‍പ്രൈസുമായിട്ടായിരുന്നു എപ്പിസോഡിന്‍റെ തുടക്കം. ബിഗ് ബോസിലെ മുന്‍ സീസണുകളില്‍ ഷോയിലേകക് പ്രവേശിച്ചുകഴിഞ്ഞാല്‍ മത്സരാര്‍ഥികള്‍ ആശയവിനിമയം നടത്തുന്ന ഒരേയൊരാള്‍ അവതാരകനായ മോഹന്‍ലാല്‍ ആണ്. എന്നാല്‍ ഇക്കുറി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് മത്സരാര്‍ഥികള്‍ സീസണ്‍ 4 ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മത്സരാര്‍ഥികളെ നേരിട്ടുകണ്ടുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിയത്.

കോമഡി താരങ്ങളില്‍ നിന്ന് കാണികള്‍ എപ്പോഴും ചിരി ആയിരിക്കില്ലേ പ്രതീക്ഷിക്കുക, അതിനെ എങ്ങനെ മറികടക്കും എന്നായിരുന്നു ഹാസ്യതാരമായ അഖിലിനോടുള്ള ചോദ്യം. എന്നാല്‍ എഴുതിക്കിട്ടിയ സ്ക്രിപ്റ്റിന്‍റെ പുറത്താണ് സ്കിറ്റുകളും മറ്റും ചെയ്‍തതെന്നും ബിഗ് ബോസില്‍ അത് സാധ്യമാവില്ലെന്നുമായിരുന്നു അഖിലിന്‍റെ മറുപടി. സോഷ്യല്‍ മീഡിയ ഇല്ലാതെ എങ്ങനെ 100 ദിവസം നില്‍ക്കും എന്ന ചോദ്യത്തിന് അപര്‍ണ്ണ മള്‍ബറിയാണ് മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഇമേജുകളില്‍ നിന്ന് മാറിനിന്ന് യഥാര്‍ഥ ജീവിതത്തില്‍ വരുന്ന പ്രതിബന്ധങ്ങളെ നേരിടുന്നതുപോലെ ബിഗ് ബോസ് അനുഭവത്തെയും സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നായിരുന്നു അപര്‍ണ്ണയുടെ മറുപടി. മകനെ പിരിഞ്ഞിരിക്കുന്നതിനെക്കുറിച്ചാണ് ശാലിനി സംസാരിച്ചത്. തന്‍റെ ക്യാമറയെ വരുംദിനങ്ങളില്‍ മിസ് ചെയ്യുന്നതിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ ആയ ഡെയ്‍സിയും സംസാരിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ എത്തി നില്‍ക്കുമ്പോള്‍ ഷോയ്ക്ക് ഒരു വന്‍ ആരാധകവൃന്ദമാണ് ഉള്ളത്. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ആരൊക്കെയാവും മത്സരാര്‍ഥികളെന്ന് പ്രവചിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഓണ്‍ലൈന്‍ വിശകലനങ്ങളും. അങ്ങനെ പലയിടങ്ങളില്‍ പറയപ്പെട്ടവരില്‍ ചിലരൊക്കെ ഈ ഷോയിലേക്ക് യഥാര്‍ഥത്തില്‍ എത്തിയിട്ടുണ്ട്. ഒപ്പം ചില അപ്രതീക്ഷിത എന്‍ട്രികളും. നടന്‍ നവീന്‍ അറയ്ക്കല്‍, നടി ജാനകി സുധീര്‍, നടി ലക്ഷ്‍മി പ്രിയ, മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍, നടി ധന്യ മേരി വര്‍ഗീസ്, അവതാരക ശാലിനി നായര്‍, ഫിറ്റനസ് ട്രെയ്‍നര്‍ ജാസ്മിന്‍ എം മൂസ, ഹാസ്യ കലാകാരന്‍ അഖില്‍ ബി എസ്, മിസ് കേരള ഫൈനലിസ്റ്റ് 2021 നിമിഷ, ഫോട്ടോഗ്രാഫര്‍ ഡെയ്‍സി ഡേവിസ്, നടന്‍ റോണ്‍സണ്‍ വിന്‍സെന്‍റ്, മജീഷ്യന്‍ അശ്വിന്‍ വിജയ്, ആദ്യ വിദേശ സാന്നിധ്യം അപര്‍ണ്ണ മള്‍ബറി, നടന്‍ സൂരജ് തേലക്കാട്, ഗായകന്‍ ബ്ലെസ്‍ലി, നര്‍ത്തകിയും നടിയുമായ ദില്‍ഷ പ്രസന്നന്‍, നടി സുചിത്ര നായര്‍ എന്നിവരാണ് ഈ സീസണിലെ മത്സരാര്‍ഥികള്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്