Bigg Boss : ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ലാത്തവര്‍ ആരൊക്കെ? തുറന്ന് പറഞ്ഞ് താരങ്ങള്‍

Published : Mar 28, 2022, 09:57 PM ISTUpdated : Mar 28, 2022, 10:02 PM IST
Bigg Boss : ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ലാത്തവര്‍ ആരൊക്കെ? തുറന്ന് പറഞ്ഞ് താരങ്ങള്‍

Synopsis

കാര്യങ്ങള്‍ ഒന്ന് പരിചയിച്ച് വരുന്നതിന് മുമ്പ് തന്നെ സര്‍പ്രൈസ് ടാസ്ക്കുകള്‍ ബിഗ് ബോസ് നല്‍കി തുടങ്ങി. ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്ന ടാസ്ക്കാണ് ആദ്യം നല്‍കിയത്

മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ (Bigg Boss) ഏറ്റവും വലിയ പ്രത്യേകത. കാര്യങ്ങള്‍ ഒന്ന് പരിചയിച്ച് വരുന്നതിന് മുമ്പ് തന്നെ സര്‍പ്രൈസ് ടാസ്ക്കുകള്‍ ബിഗ് ബോസ് നല്‍കി തുടങ്ങി. ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്ന ടാസ്ക്കാണ് ആദ്യം നല്‍കിയത്. അതിനുള്ള കാരണവും പറയണമായിരുന്നു.

സൗഹൃദങ്ങളും ടീമുകളും ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബിഗ് ബോസ് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ഈ ടാസ്ക്കിലൂടെ. ആദ്യ അവസരം ശാലിനിക്കാണ് നല്‍കിയത്. റോണ്‍സന്‍, സൂരജ്, നിമിഷ എന്നിവരുടെ പേരാണ് ശാലിനി പറഞ്ഞത്.  രണ്ടാമത് എത്തിയ ധന്യ മേരിയും ആദ്യം പറഞ്ഞ പേര് നിമിഷയുടേതാണ്. രണ്ടാമതായി ശാലിനിയെ പറഞ്ഞ ധന്യ, ഈ വീട്ടില്‍ എത്താന്‍ അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ ജാനകിയെയും ഉള്‍പ്പെടുത്തി.

സുചിത്ര പറഞ്ഞത് അശ്വിന്‍, നിമിഷ, ഡെയ്സി എന്നിവരുടെ പേരുകളാണ്. ദില്‍ഷയും അശ്വിനെയും നിമിഷയെയും തെരഞ്ഞെടുത്തപ്പോള്‍ മൂന്നാമതായി ജാനകിയുടെ പേരാണ് പറഞ്ഞത്. ജാനകി ആദ്യം പറഞ്ഞത് ജാസ്മിന്‍റെ പേരാണ്. ഡെയ്സി, അശ്വിന്‍ എന്നിവരെയും ജാനകി തെരഞ്ഞെടുത്തു. നിമിഷയ്ക്ക് കിട്ടിയ അവസരത്തില്‍ ശാലിനി, ദൃശ്യ, സുചിത്ര എന്നിവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടി. ജാസ്മിന്‍ ജാനകിയുടെ പേര് ആദ്യം പറഞ്ഞപ്പോള്‍ നവീനെയും ബ്ലെസ്‍ലിയെും കൂടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.  

ഡെയ്സി, ദില്‍ഷയെയും ജാനകിയെയും നിമിഷയെയുമാണ് അര്‍ഹതയില്ലാത്തവരുടെ പേരുകളുടെ ലിസ്റ്റിലേക്ക് ചേര്‍ത്തത്. അപര്‍ണ നവീനെയും റോണ്‍സനെയും ദില്‍ഷയെയും തെരഞ്ഞെടുത്തപ്പോള്‍ സൂരജ് നിമിഷയെയും ജാനകിയെയും അശ്വിനെയുമാണ് പറഞ്ഞത്. സുചിത്ര, ദില്‍ഷ, ജാസ്മിന്‍ എന്നിവരുടെ പേരുകളാണ് അശ്വിന്‍ പറഞ്ഞത്. നവീന്‍ തെരഞ്ഞെടുത്ത അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ നിമിഷ, ഡെയ്സി, അപര്‍ണ എന്നിവരെയാണ് ഉള്‍പ്പെടുത്തി. ജാനകിയുടെ പേര് പറഞ്ഞുകൊണ്ടാണ് ഡോ. റോബിന്‍ തുടങ്ങിയത്. തുടര്‍ന്ന് ജാസ്മിന്‍, അശ്വിന്‍ എന്നിവരുടെയും പേര് പറഞ്ഞു.

ദില്‍ഷ, ജാസ്മിന്‍, ബ്ലെസ്‍ലി എന്നിവരെയാണ് അഖില്‍ തെരഞ്ഞെടുത്തത്. ദില്‍ഷയുടെ പേരാണ് ആദ്യം ബ്ലെസ്‍ലി പറഞ്ഞത്. ശാലിനി, ഡെയ്സി എന്നിവരെയും ബ്ലെസ്‍ലി തെരഞ്ഞെടുത്തു. ലക്ഷ്മിപ്രിയയും ആദ്യം പറഞ്ഞത് നിമിഷയുടെ പേരാണ്. ജാസ്മിന്‍, അശ്വിന്‍ എന്നിവരെയും ലക്ഷ്മി ഉള്‍പ്പെടുത്തി. അശ്വിന്‍, നിമിഷ, ഡെയ്സി എന്നിവരുടെ പേരുകള്‍ റോണ്‍സന്‍ പറഞ്ഞതോടെ ടാസ്ക്കിന് വിരാമമായി. പ്രധാനമായും പരസ്പം സംസാരിക്കുന്നില്ല, ഇടപെടലുകള്‍ നടത്തുന്നില്ല എന്നിങ്ങനെയുള്ള കാരണങ്ങളായി മിക്കവരും ചൂണ്ടിക്കാട്ടിയത്. ജാനകി, അശ്വിന്‍, നിമിഷ എന്നിവരുടെ പേരുകളാണ് എല്ലാവരും കൂടി തെരഞ്ഞെടുത്തതെന്നുള്ള ബിഗ് ബോസിന്‍റെ പ്രഖ്യാപനവും പിന്നാലെ വന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്