'എന്റെ പൊന്നു സാറേ എന്നെ ചതിക്കരുത്', മുണ്ടഴിയാറായി മാരാര്‍, ചിരിയടക്കാനാകാതെ മോഹൻലാല്‍

Published : Jun 12, 2023, 12:49 PM IST
'എന്റെ പൊന്നു സാറേ എന്നെ ചതിക്കരുത്', മുണ്ടഴിയാറായി മാരാര്‍, ചിരിയടക്കാനാകാതെ മോഹൻലാല്‍

Synopsis

മുണ്ടുടുത്തോണ്ട് ഒരു ഡാൻസ് ചെയ്യാമെന്ന് പറഞ്ഞ് മാരാരെ മോഹൻലാല്‍ ക്ഷണിച്ചു.  

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ കഴിഞ്ഞ ആഴ്‍ച 'ഉള്‍ട്ട ഡാൻസ്' മത്സരാര്‍ഥികളുടെ ടാസ്‍കായിരുന്നു. തലയില്‍ ചെറിയൊരു ബാസ്‍കറ്റ് വച്ച് ഡാൻസ് ചെയ്യാൻ മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. ബാസ്‍കറ്റിലുള്ള കുഞ്ഞ് ബോളുകള്‍ പോകാതെ ടാസ്‍കില്‍ ഡാൻസ് ചെയ്‍ത ശോഭയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‍തു. ഞായറാഴ്‍ച മത്സരാര്‍ഥികളില്‍ ചിലരെകൊണ്ട് മോഹൻലാല്‍ ടാസ്‍കിലെ പോലെ ഡാൻസ് ചെയ്യിപ്പിച്ചത് രസകരമായി.

മികച്ച രീതിയില്‍ ഡാൻസ് ചെയ്‍ത ഷിജു വീണ്ടും മനോഹരമായി നൃത്തം ചെയ്‍തു. മുണ്ടുടുത്തോണ്ട് ഒരു ഡാൻസ് ചെയ്യാമെന്ന് പറഞ്ഞ് മാരാരെ മോഹൻലാല്‍ ക്ഷണിച്ചു. എന്റെ പൊന്നു സാറേ എന്നെ ചതിക്കരുത് എന്നായിരുന്നു മാരാരുടെ അഭ്യര്‍ഥന. അല്ല വന്നാട്ടേയെന്ന് മോഹൻലാലും പറഞ്ഞു. പ്ലീസ് സര്‍ എന്നെ വെറുതെ വിടണം എന്ന് മാരാര്‍ വീണ്ടും പറഞ്ഞു. ഞാൻ എന്ത് കാണിക്കാനാ സാറേയെന്നും അഖില്‍ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഡാൻസ് ചെയ്യുമ്പോള്‍ മുണ്ടഴിഞ്ഞേക്കുമെന്ന അവസ്ഥയിലെത്തുകയും അഖിലിന്റെ നിസഹയാവസ്‍ഥ മറ്റുള്ളവരില്‍ ചിരിപടര്‍ത്തുകയും ചെയ്‍തു.

വ്യത്യസ്‍ത ഘട്ടങ്ങളിലായി നടന്ന എവിക്ഷനില്‍ ഇത്തവണ ആകാംക്ഷയുയര്‍ത്തിയ സംഭവവുമുണ്ടായി.. 'എൻ' എന്ന അക്ഷരം മോഹൻലാല്‍ ആദ്യം കാണിച്ചു. എന്നിട്ട് 'എൻ' എന്ന അക്ഷരം തന്റെ പേരില്‍ ഇല്ലാത്തവര്‍ സേഫാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. മറ്റൊരു ഘട്ടത്തില്‍ 'ഇ' എന്ന അക്ഷരമായിരുന്നു മോഹൻലാല്‍ മത്സരാര്‍ഥികളെ കാണിച്ചത്. 'ഇ' ഇല്ലാത്ത റിനോഷ് സേഫായി. പിന്നീട് ബാക്കിയായത് റെനീഷയും സെറീനയും. വീട്ടുകാരോട് യാത്ര പറഞ്ഞ് ആക്റ്റീവിറ്റി ഏരിയയിലേക്ക് വരാൻ എന്ന് നിര്‍ദ്ദേശിച്ചു.

അത്യന്തം പിരിമുറക്കമുള്ള നിമിഷങ്ങള്‍ ആയിരുന്നെങ്കിലും സെറീനയും റെനീഷയും മത്സരവീര്യം പ്രകടിപ്പിക്കുകയായിരുന്നു. താൻ സേഫ് ആകണമെന്ന് റെനീഷയും സെറീനയും ഒരുപോലെ ആഗ്രഹിച്ചു. ആരു പുറത്തുപോകുമെന്ന് മോഹൻലാല്‍ കൃത്യമായി അറിയിച്ചില്ലെങ്കിലും കാണിച്ച അക്ഷരങ്ങളുടെ സൂചനയില്‍ അത് സെറീനയായിരുന്നു. തുടര്‍ന്ന് സെറീനയുടെ കണ്ണ് മൂടിക്കെട്ടി പുറത്തേയ്‍ക്ക് കൊണ്ടുപോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് റെനീഷ തിരിച്ചെത്തി. എന്നാല്‍ സീക്രട്ട് റൂമിലേക്ക് ആയിരുന്നു സെറീനയെ കൊണ്ടുപോയത്. സെറീന പുറത്തായെന്ന് മറ്റ് മത്സരാര്‍ഥികള്‍ കരുതിയെങ്കിലും വൻ ട്വിസ്റ്റാണ് സംഭവിച്ചത്. ബിഗ് ബോസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവായതിനാല്‍ സെറീനയ്‍ക്ക് ഇവിടെ തുടരാൻ അവസരം നല്‍കുകയാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അടുത്ത ആഴ്‍ച പ്രേക്ഷക വിധി സെറീനയ്‍ക്ക് എതിര് ആണെങ്കില്‍ അവര്‍ ഈ വീടിനോട് വിട പറയേണ്ടി വരുമെന്നും മോഹൻലാല്‍ വ്യക്തമാക്കി. സീക്രട്ട് റൂമില്‍ നിന്ന് പിന്നീട് സെറീന ബിഗ് ബോസ് ഹൗസിലെ സംഭവങ്ങള്‍ കാണുന്നതും എപ്പിസോഡില്‍ കാണിച്ചു. മത്സരാര്‍ഥികള്‍ പരസ്‍പരം തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ സെറീന കേള്‍ക്കുന്നുവെന്ന് മനസിലായ പ്രേക്ഷകര്‍ ഇനി എന്ത് സംഭവിക്കും എന്ന ആകാംക്ഷയില്‍ ബിഗ് ബോസിന്റെ പുതിയ എപ്പിസോഡുകള്‍ കാണാനായി കാത്തിരിക്കുകയാണ്.

Read More: 'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ