'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ

Published : Jun 12, 2023, 11:13 AM ISTUpdated : Jun 12, 2023, 05:36 PM IST
'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ

Synopsis

'ഞാൻ കാരണമുണ്ടായ ഒരു വിഷമം അല്ലെങ്കില്‍ ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്'.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ 'ജീവിത ഗ്രാഫ്' എന്ന ഒരു വിഭാഗത്തില്‍ അനിയൻ മിഥുൻ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആര്‍മി ഓഫീസറായ ഒരു പെണ്‍കുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു മിഥുൻ അനിയൻ വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടി ആര്‍മിയില്‍ ഇല്ലെന്ന് വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ വിമര്‍ശനമുയര്‍ത്തി. ശനിയാഴ്‍ച ഇതിനെ കുറിച്ച് മോഹൻലാല്‍ ചോദിച്ചപ്പോഴും ജീവിത ഗ്രാഫില്‍ വെളിപ്പെടുത്ത കാര്യങ്ങളില്‍ ഉറച്ചുനിന്ന മിഥുൻ അനിയൻ ഞായറാഴ്‍ചത്തെ എപ്പിസോഡില്‍ സോറി പറഞ്ഞിരിക്കുകയാണ്.

ശനിയാഴ്‍ചത്തെ എപ്പിസോഡില്‍ അനിയന്‍ മിഥുനെ കാര്യമായി തന്നെ ഈ വിഷയത്തില്‍ ചോദ്യം ചെയ്‍തിരുന്നു മോഹന്‍ലാല്‍. ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്‍മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടിലെറി ഇന്‍ഫന്‍ററി എന്നിവയില്‍ ഒന്നും അല്ല. മിഥുൻ അനിയന്‍ പറഞ്ഞ സംഭവത്തിലെ അവിശ്വസനീയമായ കാര്യങ്ങള്‍ എടുത്തുപറഞ്ഞു. നിങ്ങള്‍ പറഞ്ഞത് സത്യമാണോ എന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. എന്നാല്‍ ചിലപ്പോള്‍ ട്രൂപ്പോ, പദവിയോ മാറാം എന്നാല്‍ ബാക്കിയെല്ലാം ശരിയാണെന്ന് മിഥുന്‍ വീണ്ടും പറഞ്ഞു. ഇതോടെ മിഥുന്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കാം, പക്ഷെ അതില്‍ ആര്‍മിയെക്കുറിച്ചാണ് പറയുന്നത് അവര്‍ പരിശോധിച്ചാലോ മറ്റോ ഉണ്ടാകുന്നതില്‍ ഈ ഷോയ്ക്കോ എനിക്കോ പങ്കില്ലെന്ന് മോഹൻലാല്‍ വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്‍ച എവിക്ഷൻ ഘട്ടത്തില്‍ മോഹൻലാല്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് 'ജീവിത ഗ്രാഫി'ല്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മിഥുൻ അനിയൻ വീണ്ടും സംസാരിച്ചത്.  താൻ സോറി പറയുന്നു എന്ന് മോഹൻലാലിനോട് മിഥുൻ വ്യക്തമാക്കി.

അനിയൻ മിഥുന്റെ വാക്കുകള്‍

മുന്നോട്ടുപോണം എന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത് . പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം എനിക്ക് പോണം എന്നാണ് ആഗ്രഹം. സമ്മതിക്കുകയാണെങ്കില്‍. മത്സരത്തിന്റെ ഗുഡ് വൈബ് പോയി. കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തില്‍ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി. ബിഗ് ബോസിനോടായാലും ഏഷ്യാനെറ്റിനോടായാലും പ്രേക്ഷകരോടായാലും ലാലേട്ടനോടായാലും എന്നെ ഇഷ്‍ടപ്പെടുന്ന ആള്‍ക്കാരോടും, ഇന്ത്യൻ ആര്‍മി എന്ന് പറയുന്ന ആ വലിയ ഫോഴ്‍സിനോടും. എനിക്ക് ഈ വേദിയില്‍ വച്ച് തന്നെ സോറി പറയണമെന്ന് തോന്നി. കാര്യം എന്റെ കഥയില്‍ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട് എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം എന്ന് തോന്നി. ഞാൻ കാരണമുണ്ടായ ഒരു വിഷമം അല്ലെങ്കില്‍ ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. അത് എത്രത്തോളം ആ വലിയ ഫോഴ്‍സിനെ ബാധിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്.

Read More: ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനായി, അവസാന അവസരത്തില്‍ ഒരു പ്രത്യേക അധികാരവും

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്