
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ വാക്പ്പോരുകള്‍ പലപ്പോഴും പതിവാണ്. എന്നാല്‍ അതിരൂക്ഷമായ പ്രശ്നമാണ് ബിഗ്ബോസ് വീട്ടില്‍ 85 ദിവസം ഉണ്ടായത്. ഡെയ്വി ടാസ്കായ കുടുംബ പുരാണം നടന്ന് ഇടവേളയിലാണ് സംഭവം അരങ്ങേറിയത്. വീട്ടിലെ ഒരോ അംഗങ്ങളും ഒരോ കഥാപാത്രങ്ങളായി മാറിയിരുന്നു. അതിനിടയില്‍ സംശയക്കാരനായ ഭര്‍ത്താവ് എന്ന റോളില്‍ നിന്ന ജുനൈസ് അഖില്‍ മാരാറിന്‍റെ പഴയ മുണ്ട് പൊക്കല്‍ സംഭവം വീണ്ടും എടുത്തിട്ടു.
ടാസ്കിന് ഇടവേള പ്രഖ്യാപിച്ച സമയത്ത് അതിന്‍റെ പേരില്‍ ജുനൈസും, അഖിലും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ജുനൈസിന്‍റെ പഴയ കാര്യം പറഞ്ഞ് ജുനൈസിനെ അഖില്‍ സാഡിസ്റ്റ് എന്ന് വിളിച്ചു. ഇത് ചോദ്യം ചെയ്ത് അപ്പോള്‍ ശോഭ രംഗത്ത് എത്തി. നിന്നെ നോമിനേഷനില്‍ രക്ഷിച്ചതുകൊണ്ട് അവനെ താങ്ങിക്കൊടുത്തോ എന്നതായിരുന്നു അഖിലിന്‍റെ പ്രതികരണം. പിന്നീട് ഇത് ശോഭ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ നീ ജുനൈസിന്‍റെ പൃഷ്ഠം താങ്ങുന്നു എന്ന് അഖില്‍ പറഞ്ഞു. അതിന് ശേഷം മുന്‍പ് കൊവിഡ് കാലത്ത് താന്‍ സന്തോഷിച്ചെന്നും, ഇവിടെ 85 ദിവസമായിട്ടും ഫ്രണ്ട്സ് ഒന്നും ഇല്ലെന്ന് പറഞ്ഞതുമാണ് ജുനൈസിനെ സാഡിസ്റ്റ് എന്ന് വിളിക്കാന്‍ കാരണമെന്നും അഖില്‍ പറഞ്ഞു.
അതിന് പിന്നാലെ രൂക്ഷമായ തര്‍ക്കമായി അത് പരിണമിച്ചു. ഇരുവരും രൂക്ഷമായി പ്രതികരിച്ചു. ശോഭയും അതിന്‍റെ ഇടയില്‍ ഇടപെട്ടു. മുന്‍പ് പുറത്തായ കോമണര്‍ ഗോപികയെ കരയിച്ചാണ് ജുനൈസ് പുറത്താക്കിയത് എന്ന് അഖില്‍ പറഞ്ഞപ്പോള്‍. വിഷ്ണു പുറത്ത് പോയ ഉടന്‍ അഖില്‍ കുറ്റം പറഞ്ഞുവെന്നും ജുനൈസും ആരോപിച്ചു. തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഇതോടെ ഷിജു പോയി ബസര്‍ അമര്‍ത്തി.
ബസര്‍ അമര്‍ത്തിയിട്ടും തര്‍ക്കം തുടര്‍ന്നു. അതിന് പിന്നാലെ എല്ലാവരും ലിവിംഗ് റൂമിലെത്തി അവിടെയും തര്‍ക്കം നടന്നു. അതിന് പിന്നാലെ ഷിജു എന്തിനാണ് ബസര്‍ അമര്‍ത്തിയത് എന്ന് പറഞ്ഞു. പഴയ കാര്യങ്ങള്‍ വളരെ മോശമായാണ് എല്ലാവരും പറഞ്ഞത്. ഇത് വലിയ പ്രശ്നമാകും എന്ന് ഷിജു പറഞ്ഞു. ഇതില്‍ ഇടയ്ക്ക് കയറിയ ശോഭയെ ഷിജു ശാസിച്ചു.
പിന്നീട് ജുനൈസും ശോഭയും ബെഡ് റൂമിലും മറ്റുള്ളവര്‍ ഗാര്‍ഡന്‍ ഏരിയയിലും നിന്ന് ഈ വിഷയം വീണ്ടും ചര്‍ച്ചയായി അതിന്‍റെ ഭാഗമായി ചില തര്‍ക്കങ്ങളും ഉണ്ടായി. എന്നാല്‍ എല്ലാത്തിനും മൂലകാരണം അഖിലും, ജുനൈസും തമ്മിലുള്ള തര്‍ക്കം ആയിരുന്നു. അതിനിടയില്‍ കുടുംബപുരാണം ടാസ്ക് അവസാനിച്ചതായി ബിഗ്ബോസ് അറിയിച്ചിരുന്നു.
'ചാക്കോ മാഷാ'യി മാരാര്‍, 'ഗഫൂര്‍ക്ക'യായി ഷിജു, നാദിറ 'യുഡിസി', ചിരിപ്പിച്ച് ബിഗ് ബോസ് പ്രൊമൊ
'അവന്റെ സ്വന്തം ചേട്ടനെ പോലെയാണ് മാരാർ, കപ്പ് അദ്ദേഹത്തിന് കിട്ടണം'; വിഷ്ണുവിന്റെ കുടുംബം
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ