'കുറേ സദാചാരക്കുരു പൊട്ടും' ; ബിഗ് ബോസ് നീന്തല്‍ കുളത്തില്‍ നീരാടി ലച്ചുവും മിഥുനും

Published : Mar 28, 2023, 07:04 PM IST
 'കുറേ സദാചാരക്കുരു പൊട്ടും' ;  ബിഗ് ബോസ് നീന്തല്‍ കുളത്തില്‍ നീരാടി ലച്ചുവും മിഥുനും

Synopsis

24 മണിക്കൂറും ബിഗ് ബോസ് വീട്ടിലെ കാഴ്ചകള്‍ കാണികള്‍ക്ക് മുന്നിലെത്തുന്ന എന്ന പ്രത്യേകതയുള്ളതിനാല്‍. പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ ആദ്യ ദിനത്തില്‍ തന്നെ ചൂടേറിയ തര്‍ക്കങ്ങള്‍ അടക്കം ഉണ്ടായി. 

24 മണിക്കൂറും ബിഗ് ബോസ് വീട്ടിലെ കാഴ്ചകള്‍ കാണികള്‍ക്ക് മുന്നിലെത്തുന്ന എന്ന പ്രത്യേകതയുള്ളതിനാല്‍. പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് മത്സരാര്‍ത്ഥികളായ അനിയന്‍ മിഥുനും, ലച്ചുവും തമ്മിലുള്ള കൂട്ടുകെട്ട്. ഇരുവരും ബിഗ്ബോസ് വീട്ടിലെ നീന്തല്‍ കുളത്തില്‍ ഒന്നിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ബിഗ്ബോസ് ഗ്രൂപ്പുകളില്‍ വൈറലാകുന്നത്. 

ഇന്ന് കൊറേ സദാചാരക്കുരു പൊട്ടും എന്ന രീതിയിലാണ് ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ ഈ വീഡിയോ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നത്.  നീന്തല്‍ക്കുളത്തില്‍ ചാടിക്കളിച്ചും കുളിച്ചുമൊക്കെ ബിഗ് ബോസ് ആസ്വദിക്കുകയാണ് ലച്ചുവും മിഥുനും. ഒപ്പം വിഷ്ണു ജോഷിയും ഈ സംഘത്തില്‍ ചേര്‍ന്നു. കാഴ്ചക്കാരായി ഉണ്ടായിരുന്നത് റെനീഷയും സെറീനയുമായിരുന്നു. 

സ്വിമ്മിങ് പൂള്‍ ബിഗ് ബോസ് വീട്ടിലെ പ്രധാനപ്പെട്ട ഒരുഘടകമാണ് എന്നാല്‍ മലയാളത്തിലെ ബിഗ് ബോസ് സീസണുകളില്‍ ഇത്രയും ഗംഭീരമായി ഇത് പ്രയോജനപ്പെടുത്തിയവര്‍ ഇല്ലെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്.  കഴിഞ്ഞ രാത്രി തന്നെ ലച്ചുവും മിഥുനും മികച്ച കൂട്ടുകെട്ടായി എന്നാണ് പ്രേക്ഷകരില്‍ ഉയരുന്ന അഭിപ്രായം.ഇരുവരുടെയും സൌഹൃദം ഊട്ടിഉറപ്പിക്കുന്ന രസകരമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.

ഇത്തവണത്തെ ബിഗ്ബോസിലെ കായിക താരമാണ് അനിയന്‍ മിഥുന്‍. കുങ്ഫുവിന് സമാനമായ വുഷു എന്ന കായികയിനത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ വാങ്ങിയ ഫൈറ്റര്‍. വുഷു വേദികളില്‍ അറബിക്കടലിന്‍റെ മകന്‍ എന്നാണ് അനിയന്‍ മിഥുന്‍ സ്വയം സംബോധന ചെയ്യുന്നത്. വുഷുവിലെ മികവിന് നേപ്പാള്‍ സര്‍ക്കാരിന്‍റെ ബെസ്റ്റ് ഫൈറ്റര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

സെന്ന ​ഹെ​ഗ്ഡെയുടെ സംവിധാനത്തിലെത്തിയ തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു. മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചു​ഗ്രാം എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ ഏറെ ആക്റ്റീവ് ആയിട്ടുള്ള അവര്‍ക്ക് അവിടെ 73,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്.

നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്

തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്