ബിഗ് ബോസില്‍ ഇനി 'ഒറിജിനല്‍സി'ന്‍റെ പോര്; സീസണ്‍ 5 ന് തുടക്കമിട്ട് മോഹന്‍ലാല്‍

Published : Mar 26, 2023, 07:07 PM ISTUpdated : Mar 26, 2023, 07:11 PM IST
ബിഗ് ബോസില്‍ ഇനി 'ഒറിജിനല്‍സി'ന്‍റെ പോര്; സീസണ്‍ 5 ന് തുടക്കമിട്ട് മോഹന്‍ലാല്‍

Synopsis

കഴിഞ്ഞ സീസണ്‍ നടന്ന മുംബൈ ആണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ വേദി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവേശകരമായ തുടക്കം. ഓരോ സീസണിലും ജനപ്രീതിയില്‍ മുന്നോട്ടുപോയ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ പുതിയ സീസണിന് പ്രഖ്യാപന സമയം മുതല്‍ ആരാധകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. അവതാരകനായ മോഹന്‍ലാല്‍ ഈ സീസണിലെ മത്സരാര്‍ഥികളെ ഓരോരുത്തരെയായി പ്രഖ്യാപിക്കാനുള്ള നിമിഷങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പാണ് ഇനി. മത്സരാര്‍ഥികള്‍ ആരെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ ആരംഭിച്ച ഉദ്ഘാടന എപ്പിസോഡില്‍ ആണെങ്കിലും സീസണ്‍ പ്രഖ്യാപിച്ചത് മുതല്‍ അത് ആരൊക്കെയാണെന്ന പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണ്‍ നടന്ന മുംബൈ ആണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ വേദി. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇ​ദ്ദേഹം തന്നെ ആയിരുന്നു ബിബി ഹൗസിന്റെ ശില്പി. ഒരു പരമ്പരാഗത കേരളീയ തറവാടിന്‍റെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉള്ളതാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസിന്‍റെ മുന്‍വശം.

ഉള്ളിലേക്ക് കടന്നാലും നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ബിഗ് ബോസ് ഹൗസില്‍. പഴയ യുദ്ധക്കപ്പലിന്റെ രൂപത്തിലാണ് ഇത്തവണ പ്രധാന വാതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പീരങ്കികളുടെ ത്രീഡി പ്രൊജക്ഷനുകൾ ഒപ്പമുണ്ട്. എന്നാല്‍ ഇത്തവണത്തെ ബിഗ് ബോസിന്‍റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിക്കരികില്‍ കാണികളുണ്ട് എന്നതാണ് അത്. കൊവിഡ് പശ്ചാത്തലത്തില്‍ മൂന്നാം സീസണിന്‍റെ മധ്യം മുതല്‍ ഒഴിവാക്കിയ ഒന്നായിരുന്നു ഇത്.

ALSO READ : 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക