ബിഗ്ബോസിന്‍റെ പ്ലാന്‍ ഞാന്‍ പൊളിച്ചെന്ന് മാരാര്‍; എനിക്ക് വേണ്ട ഈ സമ്മാനമെന്ന് ശോഭ..!

Published : Apr 03, 2023, 09:59 AM IST
ബിഗ്ബോസിന്‍റെ പ്ലാന്‍ ഞാന്‍ പൊളിച്ചെന്ന് മാരാര്‍; എനിക്ക് വേണ്ട ഈ സമ്മാനമെന്ന് ശോഭ..!

Synopsis

. അഖിലിന്‍റെ ഈ തീരുമാനം ചിലപ്പോള്‍ ആളുകള്‍ക്കിടയില്‍ പ്രശ്നം ഉണ്ടാക്കിയേക്കാം എന്ന് വിലയിരുത്തിയ അഖില്‍ താന്‍ പിന്തുണയ്ക്കുന്ന ടീമിനെ ടോസിലൂടെയാണ് തിരഞ്ഞെടുത്തത്.

തിരുവനന്തപുരം: വാശിയേറിയ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ബിഗ്ബോസ് വീട്. ഇത്തരത്തില്‍ മോഹന്‍ലാല്‍ ഞായറാഴ്ച മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ മത്സരം കണ്ണുകെട്ടി ഫുട്ബോള്‍ ആയിരുന്നു. വീട്ടിലെ ക്യാപ്റ്റനായ അഖില്‍ മാരാരാണ് ഈ മത്സരം നിയന്ത്രിക്കാന്‍ നിയമിക്കപ്പെട്ടത്. ഷിജുവായിരുന്നു കമന്‍റേറ്റര്‍. നോമിനേഷന്‍ നേടിയവര്‍ ഒരു ടീമും, സെയ്ഫ് ആയവര്‍ ഒരു ടീമും ആയിട്ടായിരുന്നു മത്സരം.

ഇതില്‍ ആദ്യം തന്നെ റഫറിയായ അഖിലിന് ഒരു ടീമിനെ പിന്തുണച്ച് അവര്‍ക്ക് നിര്‍ദേശം നല്‍കാം എന്ന് നിയമത്തില്‍ ഉണ്ടായിരുന്നു. അത് അഖിലിന് തീരുമാനിക്കാം. അഖിലിന്‍റെ ഈ തീരുമാനം ചിലപ്പോള്‍ ആളുകള്‍ക്കിടയില്‍ പ്രശ്നം ഉണ്ടാക്കിയേക്കാം എന്ന് വിലയിരുത്തിയ അഖില്‍ താന്‍ പിന്തുണയ്ക്കുന്ന ടീമിനെ ടോസിലൂടെയാണ് തിരഞ്ഞെടുത്തത്. പിന്നീട് ഈ തീരുമാനത്തിലൂടെ താന്‍ ബിഗ്ബോസിന്‍റെ തന്ത്രം പൊളിച്ചുവെന്ന് അഖില്‍ മോഹന്‍ലാലിനോട് പറഞ്ഞു.

ബ്ലൈന്‍റ് ഫുട്ബോളില്‍ ആദ്യ കളിയില്‍  കറുത്ത ജേഴ്സി ഇട്ടെത്തിയ സെയ്ഫ് ടീം ഒരു ഗോളിന് ജയിച്ചു. എന്നാല്‍ രണ്ടാമത് നടന്ന പെനാള്‍ട്ടി ഷൂട്ട്ഔട്ടില്‍ വൈറ്റ് ടീം ജയിച്ചു. വൈറ്റ് ടീമിനെയാണ് അഖില്‍ പിന്തുണയച്ചത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം ബിഗ്ബോസ് ഒരു ട്രോഫി നല്‍കിയിരുന്നു. എന്നാല്‍ ശോഭ വിശ്വനാഥ് മാത്രം അത് സ്വീകരിച്ചില്ല.,

നേരത്തെ പെനാള്‍ട്ടി എടുക്കാന്‍ നിന്ന ശോഭ അത് പിന്നോട്ട് തട്ടിയിരുന്നു. അത് സെല്‍ഫ് ഗോള്‍ ആകുമായിരുന്നു എന്ന് മോഹന്‍ലാല്‍ അടക്കം നടത്തിയ പരാമര്‍ശമാണ് ശോഭയെ ഇത്തരം ഒരു തീരുമാനത്തില്‍ എത്തിച്ചത് എന്നാണ് തോന്നുന്നത്. എന്തായാലും ബിഗ്ബോസ് പ്രേക്ഷകരെ രസിപ്പിച്ചതായിരുന്നു ഞായറാഴ്ചത്തെ ഫുട്ബോള്‍ മത്സരം. 

ഇനി കളി വേറെ ലെവൽ ; ബിഗ് ബോസിൽ ഇന്നുമുതൽ വോട്ടിം​ഗ്, 'ഒറിജിനൽസ്' ​ഗെയിം മാറ്റുമോ ?

ബി​ഗ് ബോസ് കപ്പ് റാഞ്ചുമോ ? അഖിലിനോട് മോഹൻലാൽ, ഇപ്പോൾ മനസ്സിൽ അതല്ലെന്ന് മറുപടി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്