ബി​ഗ് ബോസിലെ കരുത്തുറ്റ മത്സരാർഥിയാകാൻ അഞ്ജു റോഷും

Published : Mar 26, 2023, 09:02 PM IST
ബി​ഗ് ബോസിലെ കരുത്തുറ്റ മത്സരാർഥിയാകാൻ അഞ്ജു റോഷും

Synopsis

ബിഗ് ബോസിലും ഗംഭീരമാകാൻ നടി അഞ്ജു റോഷ്.  

അവതാരകയിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അഞ്ജു റോഷ്. നടി അനുമോളാണ് അഞ്ജുവിനെ അഭിനയരംഗത്തിലേക്ക് എത്തിക്കുന്നതും സീരിയലിൽ അവസരം നേടിക്കൊടുക്കുന്നതും. സീരിയലിൽ ഒരു ചാൻസ് നേടി തന്നത് അനുമോൾ ആണെന്ന് അടുത്തിടെ അഞ്ജു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  'അഭി വെഡ്‍സ് മഹി'യിലൂടെയാണ് അഞ്ജുവിന്റെ തുടക്കം. ഇപ്പോഴിതാ, അഞ്ജു റോഷ് ബിഗ് ബോസിലൂടെയും പ്രേക്ഷകരെ ആകർഷിക്കാൻ എത്തിയിരിക്കുയാണ്. സാമൂഹ്യ മാധ്യമത്തിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് അഞ്‍ജു റോഷ്. ബിഗ് ബോസിലും അഞ്‍ജു ഗംഭീര പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ.

അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങുന്നതാണ് അഞ്ജുവിന്റെ കുടുംബം. ഗോൾഡ് ബിസിനസ് ആണ് അച്ഛന്. അച്ഛന്റെ പാതയിലൂടെ താനും ബിസിനസിലേക്ക് ഇറങ്ങണം എന്നായിരുന്നു അഞ്ജുവിന്റെ അച്ഛന്റെ ഇഷ്‍ടം. എന്നാൽ തന്റെ പാഷൻ അഭിനയം ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ തന്റെ വഴിക്ക് വിടുകയായിരുന്നുവെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ അഞ്ജു പറഞ്ഞിരുന്നു. വേഷവും ഹെയർ സ്‌റ്റൈലുമൊക്കെ കാരണം തന്നോട് പലരും ആണാണോ പെണ്ണാണോ എന്ന് ചോദിച്ചിട്ടുണ്ട്. ഈ ചോദ്യം ഇപ്പോൾ ഇത് പരിചിതമായെന്നും അഞ്ജു പറയുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഈ ചോദ്യം കേൾക്കാൻ തുടങ്ങുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല. യുകെജി കാലം മുതൽ കേൾക്കുന്ന ചോദ്യമായതിനാൽ ഇപ്പോൾ ശീലമായെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തി‌ൽ താരം പറയുന്നു. ഞാൻ ഈ മേഖലയിലേക്ക് വരും എന്ന് ഉറപ്പായിരുന്നു. ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അതിനായി നമ്മൾ പ്രയത്‌നിച്ചാൽ ഉറപ്പായും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകുമെന്നും അഞ്ജു പറയുന്നു.

പലരുടെയും പ്രിയപ്പെട്ട താരമായ അഞ്ജു ബിഗ് ബോസിലൂടെയും നിരവധി ആരാധകരെ നേടുമെന്ന് പ്രതീക്ഷിക്കാം.

Read More: 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ