'ആ ബഹുമാനമെങ്കിലും കാണിക്കൂ', അഖില്‍ മാരാരെ വിളിപ്പിച്ച് അതൃപ്‍തി പ്രകടിപ്പിച്ച് ബിഗ് ബോസ്

Published : Jun 14, 2023, 10:54 PM IST
'ആ ബഹുമാനമെങ്കിലും കാണിക്കൂ', അഖില്‍ മാരാരെ വിളിപ്പിച്ച് അതൃപ്‍തി പ്രകടിപ്പിച്ച് ബിഗ് ബോസ്

Synopsis

ഡോക്ടര്‍ വ്യക്തമാക്കിയത് അനുസരിച്ച് കിടന്ന് വിശ്രമം എടുക്കേണ്ട ആവശ്യം നിങ്ങള്‍ക്ക് ഇല്ലെന്നും ബിഗ് ബോസ് അറിയിച്ചു.

ടിക്കറ്റ് ടു ഫിനാലെയ്‍ക്ക് വേണ്ടിയുള്ള ടാസ്‍കുകളില്‍ വേണ്ടത്ര മത്സരവീര്യം പ്രകടിപ്പിക്കാത്തതില്‍ അഖില്‍ മാരാരോട് അതൃപ്‍തി പ്രകടിപ്പിച്ച് ബിഗ് ബോസ്. 'പിടിവള്ളി', 'കുതിരപ്പന്തയം' എന്നീ രണ്ട് ടാസ്‍കുകളിലും അഖില്‍ തുടക്കത്തിലേ പുറത്തായിരുന്നു. മാത്രവുമല്ല പകല്‍നേരം ഉറങ്ങിയതിന് അഖില്‍ മാരാര്‍ ലക്ഷ്വറി പോയന്റ് നഷ്‍ടപ്പെടുത്തുകയും ചെയ്‍തു. ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് അഖിലിനെ വിളിപ്പിച്ചാണ് അതൃപ്‍തി രേഖപ്പെടുത്തിയത്.

അനുമതി ഇല്ലാതെ പകല്‍ സമയം ഇവിടെ ഉറങ്ങുന്നത് ശരിയല്ല എന്ന് ബിഗ് ബോസ് അഖിലിനോട് വ്യക്തമാക്കി. ബിഗ് ബോസിനോട്, തന്റെ ഏനസില്‍ ഇജക്ഷൻ ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് അഖില്‍ മറുപടി പറഞ്ഞത്. പറഞ്ഞിട്ടാണ് ഞാൻ ഉറങ്ങിയത് എന്നും അഖില്‍ വ്യക്തമാക്കി. ഡോക്ടര്‍ വ്യക്തമാക്കിയത് അനുസരിച്ച് കിടന്ന് വിശ്രമം എടുക്കേണ്ട ആവശ്യം നിങ്ങള്‍ക്ക് ഇല്ല എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി.

ഇജക്ഷൻ എടുക്കുന്നതിനാല്‍ താൻ എഴുന്നേറ്റ് നടക്കുമ്പോള്‍ ഇത് താഴേക്ക് ചിലപ്പോള്‍ ഇറങ്ങിവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുറച്ച് നേരം കിടന്നതാണ് എന്നും അഖില്‍ വ്യക്തമാക്കി. അഖില്‍ അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇരുന്ന് വിശ്രമിക്കാം, കിടന്നുറങ്ങാൻ പറ്റില്ല എന്നും ബിഗ് ബോസ് വ്യക്തമാക്കി. ഇത് ടിക്കറ്റ് ടു ഫിനാലെയാണെന്നും അഖിലിനോട് ബിഗ് ബോസ് ചൂണ്ടിക്കാട്ടി.

ഫിനാലെയ്‍ക്ക് ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബാക്കിയുള്ളവരെല്ലാം അത് വളരെ ബഹുമാനത്തോടെയും ഗൗരവത്തോടെയുമാണ് കാണുന്നത്. ആ ബഹുമാനമെങ്കിലും കാണിക്കാൻ ശ്രമിക്കുകയെന്നും അഖിലിനോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഗെയിമിനെ അങ്ങനെ അല്ല കാണുന്നതെന്നായിരുന്നു അഖിലിന്റെ മറുപടി. ഗെയ്‍മിനെ സമീപിക്കുന്നത് എനിക്ക് അവിടെ എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയിലാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗെയിമുകളില്‍ രണ്ടിലും, താൻ പൈല്‍സിന്റെ ഓപ്പറേഷൻ സ്റ്റേജില്‍ നില്‍ക്കുന്നതിനാല്‍ കണ്ടിന്യൂ ചെയ്യാൻ പറ്റില്ല. വളരെ വ്യക്തമായ ഗെയിം പ്ലാനില്‍ തന്നെയാണ് ഞാൻ ടിക്കറ്റ് ടു ഫിനാലെയെ കാണുന്നതും. പക്ഷേ ഈ ടാസ്‍കില്‍ ഇത്രയുംനേരം ഇരുന്ന് കഴിഞ്ഞാല്‍ എനിക്ക് പ്രശ്‍നമാകും. ഏനസില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. മനപൂര്‍വം ഔട്ടായതല്ല. കുറച്ചുകൂടി രസകരമാക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ അറിയാതെ പോയതാണ് എന്ന് ഇന്ന് നടന്ന 'കുതിരപ്പന്തയ'ത്തില്‍ നിന്ന് പുറത്തായത് ഉദ്ദേശിച്ച് അഖില്‍ വ്യക്തമാക്കി. ഷോ തീര്‍ന്നിട്ടില്ലെന്ന് ബിഗ് ബോസ് അഖിലിനോട് ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് ഒരു ഗെയിം പ്ലാൻ ഉണ്ട് എന്നത് നല്ല കാര്യം. മികച്ച രീതിയില്‍ മുന്നേറുക എന്നും തന്നോട് ബിഗ് ബോസ് പറഞ്ഞപ്പോള്‍ നന്ദിയെന്നായിരുന്നു അഖില്‍ മാരാരുടെ മറുപടി.

Read More: 'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം

ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്