
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കഴിഞ്ഞ വാരമാണ് കൊടിയേറിയത്. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ ഗംഭീര കാഴ്ചകളാണ് ഇതുവരെ.
ഒരാഴ്ചത്തെ കാഴ്ചകളും, സംഭവങ്ങളും വിലയിരുത്താനും, മത്സരാര്‍ത്ഥികള്‍ക്ക് പുതിയ ദൌത്യങ്ങള്‍ നല്‍കാനും ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ ഇന്ന് എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രമോ പുറത്തുവന്നു കഴിഞ്ഞു. ഇത് പ്രകാരം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളുമായി സ്നേഹ സംഭാഷണം നടത്തുന്നത് കാണാം.
ബിഗ്ബോസിലെ ആദ്യത്തെ ദിവസം ഇഷ്ടപ്പെടുന്നവര്‍ക്ക് ഹൃദയ ചിഹ്നം കൊടുക്കുന്ന ഒരു ആക്ടിവിറ്റി ഉണ്ടായിരുന്നു. ഇത്തരത്തില്‍ ദേവൂവിന് കിട്ടിയ ഹൃദയ ചിഹ്നം ജുനൈസ് എടുത്തുവെന്ന് പറഞ്ഞപ്പോഴാണ് മോഹന്‍ലാല്‍ ഒരു പാട്ട് പാടുന്നത്. ഇതിന് ജുനൈസ് പറയുന്ന ഉത്തരം ഇത് എടുത്തതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോയെന്നാണ്. അത് ഞാന്‍ എങ്ങനെ പറയും എന്ന് മോഹന്‍ലാല്‍ മറുപടി പറയും. അപ്പോള്‍ ഞാന്‍ കൊടുക്കില്ലെന്ന് ജുനൈസ് പറയും.
അതിന് മറുപടിയായി ഹൃദയം എടുത്തുകൊടുത്താല്‍ ആര് തരും. ഞാന്‍ വേണമെങ്കില്‍ എന്‍റെ ഹൃദയം തരാം എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ അത് എല്ലാവര്‍ക്കും വേണമെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു - ബാക്കി ഇന്ന് വൈകീട്ട് 9.30 ന് ഉള്ള എപ്പിസോഡില്‍ കാണാം.
പ്രമോ കാണാം
ബിഗ് ബോസ് ഷോയില്‍ അടുത്ത സര്‍പ്രൈസ്?, ഷിജു പറഞ്ഞത് കേട്ട് അമ്പരന്ന് മറ്റുള്ളവര്‍
'കുഞ്ഞിലെ കടലെന്നെ കൊണ്ടുപോയി, ആര് നോക്കിയിട്ടും കണ്ടില്ല, ഒടുവിൽ..'; അനിയൻ മിഥുൻ പറയുന്നു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ