ശോഭ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്കോ ? സ്പോട്ട് എവിക്ഷനോ.!

By Web TeamFirst Published Jun 7, 2023, 10:11 AM IST
Highlights

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹൌസ് വീണ്ടും കലുഷിതമാവുകയാണെന്നതിന്‍റെ സൂചനയുമായാണ് ഏഷ്യാനെറ്റിന്‍റെ പുതിയ ബിഗ് ബോസ് പ്രൊമോ. സ്പോട്ട് എവിക്ഷനാണ് നടക്കാന്‍ പോകുന്നത് എന്ന സൂചനയാണ് പ്രമോ നല്‍കുന്നത്. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അവസാന മൂന്ന് ആഴ്ചകളിലേക്ക് കടക്കുകയാണ്. അതിനാല്‍ തന്നെ മത്സരം അന്ത്യന്തം ആവേശകരമായ രീതിയിലേക്ക് മാറുകയാണ്. അനു ജോസഫ് പോയതോടെ 10 മത്സരാര്‍ഥികള്‍ മാത്രമാണ് ഹൌസില്‍ അവശേഷിക്കുന്നത്. ഇതില്‍ ഫൈനല്‍ 5 ല്‍ ഇടംപിടിക്കുക എന്നതാണ് ഓരോ മത്സരാര്‍ഥിയുടെയും മുന്നില്‍ ഇപ്പോഴുള്ള ലക്ഷ്യം. 

അതേസമയം കരുത്തരായ മത്സരാര്‍ഥികളുള്ള ടോപ്പ് 10 ല്‍ നിന്ന് ടോപ്പ് 5 ല്‍ എത്തുക എളുപ്പമല്ലതാനും. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹൌസ് വീണ്ടും കലുഷിതമാവുകയാണെന്നതിന്‍റെ സൂചനയുമായാണ് ഏഷ്യാനെറ്റിന്‍റെ പുതിയ ബിഗ് ബോസ് പ്രൊമോ. സ്പോട്ട് എവിക്ഷനാണ് നടക്കാന്‍ പോകുന്നത് എന്ന സൂചനയാണ് പ്രമോ നല്‍കുന്നത്. 

പുതിയ പ്രമോയ്ക്ക് ശോഭ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്കോ ? എന്ന തലക്കെട്ടാണ് ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്നത്. പ്രമോ പ്രകാരം ശോഭയെ ഭൂരിപക്ഷം സ്പോട്ട് എവിക്ഷന് വേണ്ടി നിര്‍ദേശിക്കുന്നു എന്നാണ് കാണിക്കുന്നത്. അതില്‍ ജുനൈസ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും. ശോഭ അതില്‍ രൂക്ഷമായി പ്രതികരിക്കുന്നതും പ്രമോയില്‍ ഉണ്ട്. ഒരാളെ 'യൂ ടൂ ബ്രൂട്ടസ്' എന്നും ശോഭ വിളിക്കുന്നുണ്ട്. ഒടുക്കം ആശ്വസിപ്പിക്കാന്‍ എത്തിയ അഖില്‍ മാരാരോട് രൂക്ഷമായി ശോഭ പ്രതികരിക്കുന്നതും പ്രമോയില്‍ കാണാം.

എന്നാല്‍ ഇത് ഒരു സ്പോട്ട് എവിക്ഷനാണോ എന്നത് പ്രേക്ഷകര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും ശോഭ പുറത്തായോ എന്നത് ഇന്ന് രാത്രിയിലെ ബിഗ്ബോസ് എപ്പിസോഡില്‍ കാണാം. 

'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', അഭിമാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അനിയൻ മിഥുൻ

'ഞാൻ പൊക്കോട്ടേ', മാനസികമായി ഫിറ്റല്ലെന്ന് റിനോഷ്, ബിഗ് ബോസിന്റെ നിര്‍ദ്ദേശം ഇങ്ങനെ

click me!