Asianet News MalayalamAsianet News Malayalam

'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', വെളിപ്പെടുത്തി അനിയൻ മിഥുൻ

അമേരിക്കക്കാരനെ ഇടിച്ച് ഇഞ്ചം പരുവമാക്കിയെന്നും ടാസ്‍കില്‍ മിഥുൻ വെളിപ്പെടുത്തി.

 Wushu Champion Aniyan Mithun reveals proud moments in Bigg Boss Malayalam Season 5 hrk
Author
First Published Jun 7, 2023, 8:44 AM IST

വുഷു ചാമ്പ്യൻ എന്ന ഒരു വിശേഷണത്തോടെ ബിഗ് ബോസിലേക്ക് എത്തിയ മത്സരാര്‍ഥിയാണ് അനിയൻ മിഥുൻ. വുഷുവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച ഫൈറ്ററാണ് എന്ന് അനിയന്‍ മിഥുന്‍ ബിഗ് ബോസില്‍ വ്യക്തമാക്കിയത്. വുഷു വേദികളില്‍ 'അറബിക്കടലിന്‍റെ മകന്‍' എന്നാണ് അനിയന്‍ മിഥുന്‍ സ്വയം സംബോധന ചെയ്യുന്നത്. ബിഗ് ബോസിലെ പുതിയ വീക്ക്‍ലി ടാസ്‍കില്‍ വുഷുവിലെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അനിയൻ മിഥുൻ.

ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകളെ ഒരു ഗ്രാഫ് ആയി അടയാളപ്പെടുത്തി കഥ പറയുക എന്നതാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ടാസ്‍ക്. ജീവിതത്തിലെ നിര്‍ണായകമായ സംഭവങ്ങളായിരുന്നു മിഥുൻ ടാസ്‍കില്‍ അവതരിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി താൻ ആദ്യമായി പ്രതിനിധീകരിച്ചത് സൗത്ത് ഏഷ്യൻ മത്സരത്തിലായിരുന്നുവെന്ന് മിഥുൻ വ്യക്തമാക്കുന്നു. മനസില്‍ ഇന്ത്യയെ പ്രതിനിധീകരണമെന്ന ആഗ്രഹമായുണ്ടായിരുന്നു. പാക്കിസ്ഥാൻകാരനായിരുന്നു എന്റെ ആദ്യ എതിരാളി. ഞാൻ ഒരു അടിയടിച്ചു, പുള്ളി നോക്കൗട്ടായി.

പുള്ളിയെ സ്‍ട്രക്ചറില്‍ എടുത്തുകൊണ്ടുപോയി. അങ്ങനെ എനിക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കാനും കഴിഞ്ഞു. ഫാസ്റ്ററ്റ് നോക്കൗട്ടെന്ന് പറയുന്ന റെക്കോര്‍ഡ്. മറ്റൊരു റെക്കോര്‍ഡും എനിക്ക് കിട്ടി. ആദ്യമായി ഒരു ദക്ഷിണേന്ത്യൻ ഇന്ത്യയെ പ്രതിനിധീകരിച്ചു എന്ന റെക്കോര്‍ഡ്. എന്നെ നാട്ടില്‍ കളിയാക്കിയിരുന്നു ചേച്ചിമാരൊക്കെയുണ്ടായിരുന്നു. അവര്‍ക്ക് പിഎസ്‍സിയില്‍ എന്റെ പേര് ചോദ്യത്തില്‍ വന്നു. പിന്നീട് ലോക ചാമ്പ്യൻഷിപ്പ് വന്നു.

ആദ്യം എനിക്ക് എതിരാളി അമേരിക്കക്കാരനായിരുന്നു. ഞാൻ ഹായ് ബ്രോ എന്നൊക്കെ പറഞ്ഞ് എഴുന്നേറ്റ് നിന്നെങ്കിലും അവൻ എന്നെ കളിയാക്കിയിട്ട് പോയി. എന്റെ വീട്ടുകാരെ പറഞ്ഞാല്‍ കലിയാകും. ഞാൻ പെട്ടെന്ന് അവനെ നോക്കൗട്ടാക്കിയില്ല. ഇടിച്ച് ഇഞ്ചം പരുവമാക്കി മൂക്കില്‍നിന്നൊക്കെ ചോര വന്നു. അവനെ സ്ട്രക്ചറിലാക്കി. എന്റെ ഏറ്റവും സുഖമുള്ള കാര്യം എന്താണ് എന്നുവെച്ചാല്‍ ഞാൻ റിംഗില്‍ ഇങ്ങനെ നില്‍ക്കുമ്പോഴുണ്ടല്ലോ മൊത്തം ആള്‍ക്കാര് എന്റെ പേര് വിളിച്ച് ഇങ്ങനെ പറയും. അതിന്റെയൊപ്പം ജയിക്കുമ്പോള്‍ ഇന്ത്യയുടെ ഫ്ലാഗ് ഇങ്ങനെ ഉയരുമ്പോഴുമുള്ളതാണ് എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം എന്നും മിഥുൻ അനിയൻ വ്യക്തമാക്കി.

Read More: 'ഞാൻ പൊക്കോട്ടേ', മാനസികമായി ഫിറ്റല്ലെന്ന് റിനോഷ്, ബിഗ് ബോസിന്റെ നിര്‍ദ്ദേശം ഇങ്ങനെ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios