തനിക്ക് ക്യാപ്റ്റന്‍സി വേണ്ടെന്ന് ശോഭ; അതൊന്നും നടക്കില്ലെന്ന് മോഹന്‍ലാല്‍

By Web TeamFirst Published May 28, 2023, 10:30 PM IST
Highlights

എന്നാല്‍ ബ്ലൈന്‍ഡ് ഫോള്‍ഡ് കെട്ടിയതിന് താഴെക്കൂടെ ശോഭ കാണുന്നുണ്ടായിരുന്നുവെന്നായിരുന്നു അനുവിന്‍റെ ആരോപണം. ഷോയില്‍ നിന്നുള്ള ക്ലിപ്പിംഗുകള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പലരും ഇക്കാര്യം സ്ഥാപിച്ചിരുന്നു. 

തിരുവനന്തപുരം:  ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. ഇന്നത്തെ എവിക്ഷന് ശേഷം 11 മത്സരാര്‍ഥികള്‍ മാത്രമാണ് ഷോയില്‍ അവശേഷിക്കുക. സീസണിലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഈ വാരം. അതില്‍ നിന്ന് ഒരാള്‍ പുറത്താവുന്നതും സീസണ്‍ പത്താം വാരത്തില്‍ എത്തി എന്നതും വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹൗസിനെ മത്സരാവേശത്തില്‍ നിലനിര്‍ത്തും എന്നത് ഉറപ്പാണ്. അതേസമയം ഈ വാരത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ഉണ്ടാവുക ആരായിരിക്കും എന്നതില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.

ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്കില്‍ ഒന്നാമതെത്തിയത് ശോഭ ആയിരുന്നു. എന്നാല്‍ ടാസ്കില്‍ വിജയിച്ചതിനു പിന്നാലെ കളിനിയമങ്ങള്‍ പാലിച്ചല്ല ശോഭ വിജയിച്ചതെന്ന ആരോപണവും മറ്റ് മത്സരാര്‍ഥികളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. അനുവാണ് ഇക്കാര്യം സഹമത്സരാര്‍ഥികളോട് ആദ്യം ഉന്നയിച്ചത്. കണ്ണ് കെട്ടിക്കൊണ്ട് വിവിധ നിറങ്ങളിലുള്ള കൊടി നിശ്ചിത സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതായിരുന്നു ടാസ്ക്. 

എന്നാല്‍ ബ്ലൈന്‍ഡ് ഫോള്‍ഡ് കെട്ടിയതിന് താഴെക്കൂടെ ശോഭ കാണുന്നുണ്ടായിരുന്നുവെന്നായിരുന്നു അനുവിന്‍റെ ആരോപണം. ഷോയില്‍ നിന്നുള്ള ക്ലിപ്പിംഗുകള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പലരും ഇക്കാര്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഷിജുവിനോട് തുറന്ന് സമ്മതിക്കുന്ന ശോഭയെയും പ്രേക്ഷകര്‍ പിന്നീട് കണ്ടു. ഇന്നത്തെ എപ്പിസോഡില്‍ ക്യാപ്റ്റന്‍സിയുടെ അര്‍ഹതയെക്കുറിച്ച് ശോഭ മോഹന്‍ലാലിനോടും സംസാരിച്ചു.

ഭാഗ്യം കൊണ്ടാണ് താന്‍ വിജയിച്ചതെന്ന് അതിനാല്‍ ക്യാപ്റ്റന്‍സി സെറീനയ്ക്ക് വിട്ടു നല്‍കുന്നുവെന്നാണ് ശോഭ പറഞ്ഞത്. തനിക്ക് ഭാഗ്യം കൊണ്ടാണ് ക്യാപ്റ്റന്‍സി കിട്ടിയതെന്ന് പലരും പറ‍ഞ്ഞെന്ന് ശോഭ പറയുമ്പോള്‍ ഭാഗ്യം ഒരു വലിയ കാര്യമല്ലേയെന്നാണ് മോഹന്‍ലാല്‍ തിരിച്ചുചോദിച്ചു. എന്നാല്‍ ഈ ക്യാപ്റ്റന്‍സി തന്നേക്കാള്‍ അര്‍ഹിക്കുന്നത് സെറീനയാണെന്നും ശോഭ പറയുന്നു. അങ്ങനെ ക്യാപ്റ്റന്‍സി മാറാന്‍ കഴിയില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമായി പറഞ്ഞു.

അതിനിടെ താന്‍ അദ്യമേ ഇത് ചൂണ്ടികാട്ടിയിരുന്നുവെന്ന് അനു പറഞ്ഞു. തുടര്‍ന്ന് ഒപ്പം മത്സരിച്ച അനിയനോടും സെറീനയോടും പരാതിയുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ശോഭയുടെ ക്യാപ്റ്റന്‍സിയില്‍ പ്രശ്നമില്ലെന്ന് അനിയനും സെറീനയും പറഞ്ഞു. ഇതോടെ ശോഭ തന്നെ ക്യാപ്റ്റന്‍സി സ്ഥാനത്ത് തുടരും എന്നായി.

അഖില്‍ മാരാർ സേഫ്; പുച്ഛത്തോടെ ശോഭ !

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

click me!