ബി​ബി ഹൗസിൽ നിന്നും ഒരാൾ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

Published : May 28, 2023, 10:10 PM ISTUpdated : May 28, 2023, 10:14 PM IST
ബി​ബി ഹൗസിൽ നിന്നും ഒരാൾ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

Synopsis

ആദ്യം റിനോഷാണ് സേഫ് ആയത്. 

ബി​ഗ് ബോസ് സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. സാ​ഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. 

കഴിഞ്ഞ ദിവസം നോമിനേഷനിൽ വന്നവർ അവരവർക്ക് കൊടുക്കേണ്ട മാർക്ക് ശതമാനം എത്രയാണെന്ന് പറയണമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇതിന് വിഷ്ണു 9%, ശോഭ 20%, സാ​ഗർ 17​%, ജുനൈസ് 16 %, റിനോഷ് 10 %, അഖിൽ മാരാർ 28 % എന്നിങ്ങനെയാണ് സ്വന്തമായി നോമിനേഷനിൽ വന്നവർ കൊടുത്തത്. ഇതെ കുറിച്ച് ചോദിച്ചാണ് മോഹൻലാൽ തുടങ്ങിയത്. പിന്നാലെ നോമിനേഷനിലേക്ക് മോഹൻലാൽ പോയി. ആദ്യം റിനോഷാണ് സേഫ് ആയത്. 

സാ​ഗർ സൂര്യയുടെ മാതാവ് അടുത്തിടെയാണ് മരിക്കുന്നത്. അമ്മയുടെ മരണം സാ​ഗർസൂര്യയെ ഏറെ തളർത്തിയിരുന്നു. അമ്മ ബിഗ് ബോസിന്‍റെ ആരാധിക ആയിരുന്നുവെന്നും. അമ്മയുടെ ആ​ഗ്രഹമാണ് താൻ ബി​ഗ് ബോസിൽ വരണമെന്നത് എന്നും സാ​ഗർ ഷോയ്ക്കുള്ളിൽ പറഞ്ഞിരുന്നു. 

അഖില്‍ മാരാർ സേഫ്; പുച്ഛത്തോടെ ശോഭ !

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് സാ​ഗർ സൂര്യ. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാ​ഗർസൂര്യ 2018ലാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. അഭിനയ രം​ഗത്തെ ബ്രേക്കായി 2019ൽ സിനിമയിലേക്കെത്തി. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാ​ഗർസൂര്യ ആദ്യമായി അഭിനയിച്ചത്. പക്ഷേ കോവിഡിന്റെ സാഹചര്യത്തിൽ പടം പുറത്തിറങ്ങിയില്ല.  ചിത്രത്തിന്റെ പ്രിവ്യൂ കണ്ട കുരുതി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സാ​ഗർസൂര്യയുടെ കുരുതിയിലേക്കുള്ള വഴിയായി മാറി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ കുരുതിയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാൻ കഴിഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്